Sunday, April 10, 2011

ബംഗാള്‍ അതിജീവിക്കും

കൊല്‍ക്കത്തയെ ചെങ്കടലാക്കി ബുദ്ധദേവിന്റെ യാത്ര

കൊല്‍ക്കത്ത: ഇടതുമുന്നണി പ്രവര്‍ത്തകരുടെ ആവേശവും സമരവീര്യവും അണപൊട്ടിയൊഴുകിയ മഹാപ്രകടനം കൊല്‍ക്കത്തയിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഇതുവരെയില്ലാത്ത ചൈതന്യം പകര്‍ന്നു. മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ പങ്കെടുത്ത റോഡ്ഷോ ഇടതുമുന്നണിക്ക് നഗരത്തിലുള്ള സ്വാധീനവും ജനപിന്തുണയും വിളിച്ചോതുന്നതായി. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി ഇതുവരെ നഗരത്തില്‍ നടത്തിയ ആറ് റോഡ്ഷോകളെയും ജനപങ്കാളിത്തത്തിലും അച്ചടക്കത്തിലും വെല്ലുന്നതായിരുന്നു ബുദ്ധദേവിന്റെ റോഡ്ഷോ. മുഖ്യമന്ത്രിയുടെ മണ്ഡലമായ ജാദവ്പുരിലെ ജാദവ്പുര്‍ പൊലീസ് സ്റേഷന്‍ ജങ്ഷനില്‍നിന്ന് ആരംഭിച്ച പ്രകടനം എട്ട് കിലോമീറ്റര്‍ പിന്നിട്ട് കമാല്‍ഗാജിയില്‍ സമാപിച്ചു. ജാദവ്പുര്‍ സര്‍വകലാശാലയ്ക്കു മുന്നിലൂടെ ഒരു ചുവപ്പുകടലാണ് നീങ്ങിയത്. ജാദവ്പുര്‍, ടോളിഗഞ്ച്, കസബ, സോനാര്‍പുര്‍ നോര്‍ത്ത് നിയമസഭാ മണ്ഡലങ്ങളില്‍നിന്നുള്ള ഇടതുമുന്നണി പ്രവര്‍ത്തകരാണ് പങ്കെടുത്തത്.
തുറന്ന ജീപ്പില്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയും കസബ, ടോളിഗഞ്ച്, സോനാര്‍പുര്‍ നോര്‍ത്ത് മണ്ഡലങ്ങളിലെ ഇടതുമുന്നണി സ്ഥാനാര്‍ഥികളായ ശതരൂപ് ഘോഷ്, പ്രൊഫ. പാര്‍ഥ പ്രതിം ബിശ്വാസ്, ശ്യാമള്‍ നസ്കര്‍ എന്നിവരും സഞ്ചരിച്ചു. റോഡ് നിറഞ്ഞൊഴുകിയ പ്രകടനത്തില്‍ സ്ത്രീകളും തൊഴിലാളികളും വിദ്യാര്‍ഥികളുമടക്കം ആയിരങ്ങളാണ് പങ്കെടുത്തത്. ബംഗാളിനെ തകര്‍ക്കുന്ന മാറ്റം തങ്ങള്‍ക്ക് വേണ്ടെന്ന് പ്രകടനത്തില്‍ പങ്കെടുത്തവര്‍ വിളിച്ചുപറഞ്ഞു. പാതയോരത്ത് നിന്നിരുന്നവരില്‍ പലരും മുഖ്യമന്ത്രിയുടെ അടുത്തെത്തി അദ്ദേഹത്തിന് കൈ കൊടുക്കുത്തു. ജനങ്ങള്‍ നല്‍കിയ പൂച്ചെണ്ടുകളും അദ്ദേഹം സ്വീകരിച്ചു. ജാദവ്പുര്‍ പൊലീസ് സ്റേഷന്‍ ജങ്ഷനില്‍നിന്ന് വൈകിട്ട് അഞ്ചിന് പുറപ്പെട്ട പ്രകടനം ജാദവ്പുര്‍ യൂണിവേഴ്സിറ്റി, സുബോധ്ചന്ദ്ര മല്ലിക് റോഡ്, ഗരിയവഴി കമാല്‍ഗാജിയില്‍ രാത്രി എട്ടോടെയാണ് എത്തിച്ചേര്‍ന്നത്. അപ്പോഴേക്കും പ്രകടനം വലിയൊരു മനുഷ്യസാഗരമായി മാറിയിരുന്നു.

'ബംഗാള്‍ അതിജീവിക്കും, ഇടതുമുന്നണി വിജയിക്കും'


സാമ്രാജ്യത്വശക്തികളുടെയും ദേശ-വിദേശ കോര്‍പറേറ്റ് ശക്തികളുടെയും ഒത്താശയോടെ പ്രതിലോമകാരികള്‍ ഒത്തുചേര്‍ന്ന് നടത്തുന്ന അവിശുദ്ധയുദ്ധത്തെ അതിജീവിച്ച് ഇടതുമുന്നണി പശ്ചിമബംഗാളില്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് ബംഗാള്‍ ഇടതുമുന്നണി ചെയര്‍മാനും സിപിഐ എം സംസ്ഥാന സെക്രട്ടറിയുമായ ബിമന്‍ ബസു പറഞ്ഞു. സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസായ മുസഫര്‍ അഹമ്മദ് ഭവനില്‍ 'ദേശാഭിമാനി'യോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിമുഖത്തില്‍നിന്ന്:

? പശ്ചിമബംഗാള്‍, കേരള നിയമസഭാ തെരഞ്ഞെടുപ്പുകളെ ലോകം ഉറ്റുനോക്കുന്നുണ്ട്. എന്താണ് ഈ തെരഞ്ഞെടുപ്പിന്റെ വര്‍ധിച്ച രാഷ്ട്രീയ പ്രാധാന്യം.

പശ്ചിമബംഗാളിലും കേരളത്തിലും നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് വളരെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. ആണവകരാര്‍ വിഷയവുമായി ബന്ധപ്പെട്ട് 2008ല്‍ ഒന്നാം യുപിഎ സര്‍ക്കാരിനുള്ള പിന്തുണ ഇടതുപക്ഷം പിന്‍വലിച്ചശേഷം അന്തര്‍ദേശീയ- ദേശീയ പ്രതിലോമകാരികളുടെ 'ക്ളിക്' പശ്ചിമബംഗാളിലെയും കേരളത്തിലെയും ഇടതുപക്ഷ സര്‍ക്കാരുകള്‍ക്കെതിരെ തിരിഞ്ഞു. ആഗോള മൂലധനശക്തികള്‍ ഇന്ത്യന്‍ ജനാധിപത്യത്തോടു സ്വീകരിക്കുന്ന നിലപാടുകള്‍ക്കും ചൂഷണത്തിനുമെതിരെ വമ്പിച്ച പ്രക്ഷോഭമാണ് ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങള്‍ നടത്തുന്നത്. അതിനാല്‍ രണ്ടു സംസ്ഥാനങ്ങളിലെയും ഇടതുപക്ഷത്തെ, പ്രത്യേകിച്ച് കമ്യൂണിസ്റ് പ്രസ്ഥാനത്തെ ദുര്‍ബലപ്പെടുത്തിയാല്‍ ഇന്ത്യയിലെ ഇടതുപക്ഷത്തെ തകര്‍ക്കാമെന്ന് അവര്‍ കരുതുന്നു. അതിന് ഈ തെരഞ്ഞെടുപ്പിലൂടെ അവര്‍ പരമാവധി ശ്രമിക്കും. അതിനെ ചെറുത്ത് ഇടതുപക്ഷത്തിന്റെ ശക്തി വര്‍ധിപ്പിക്കുകയെന്നതാണ് ലക്ഷ്യം.

? ബംഗാളില്‍ തീവ്ര ഇടതുപക്ഷമായ മാവോയിസ്റുകളുമായി തൃണമൂല്‍ കോണ്‍ഗ്രസ് സഖ്യത്തിലാണ്. മറുവശത്ത് ബിജെപിയുമായും അവര്‍ പരോക്ഷമായി കൂട്ടിലാണ്. എങ്ങനെയാണ് ഈ സഖ്യത്തെ കാണുന്നത്.

ബംഗാളിന്റെ രാഷ്ട്രീയത്തില്‍ വളരെ ദൌര്‍ഭാഗ്യകരമായ സംഭവവികാസമാണിത്. പ്രതിപക്ഷപാര്‍ടിയായ തൃണമൂല്‍ കോണ്‍ഗ്രസ് മാവോയിസ്റുകളുമായും എല്ലാ വലതുപക്ഷ പ്രതിലോമകാരികളുമായും എല്ലായ്പ്പോഴും വളരെയടുത്ത ബന്ധം പുലര്‍ത്തുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ചില സ്ഥാനാര്‍ഥികള്‍ക്ക് ആര്‍എസ്എസും ബിജെപിയുമായി അടുത്ത ബന്ധമുണ്ട്. അതേസമയം, അവര്‍ കോണ്‍ഗ്രസുമായും സഖ്യത്തിലാണ്. ചില പഞ്ചായത്തുകളിലും പഞ്ചായത്ത് സമിതികളിലും (ബ്ളോക്ക് പഞ്ചായത്ത്) കോണ്‍ഗ്രസ്-ബിജെപി-തൃണമൂല്‍ സഖ്യം ഭരിക്കുന്നുണ്ട്. ചില നഗരസഭകളിലും അവര്‍ ഇതു പരീക്ഷിച്ചു. യഥാര്‍ഥത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് എന്തെങ്കിലും രാഷ്ട്രീയ ആദര്‍ശമോ വ്യക്തമായ പരിപാടിയോ ഇല്ല. എങ്ങനെയെങ്കിലും ഇടതുപക്ഷത്തെ എതിര്‍ക്കണമെന്നു മാത്രമേയുള്ളൂ അവര്‍ക്ക്. അതിന് ഏത് പ്രതിലോമകാരികളുമായും അവര്‍ കൂട്ടുകൂടുന്നു.

? മാവോയിസ്റുകളുമായി അവര്‍ക്കുള്ള ബന്ധം

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രിക നോക്കൂ. അതില്‍ 12 പേജ് ആമുഖമാണ്. 20 പേജ് റെയില്‍വേയെക്കുറിച്ചാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ റെയില്‍വേ ചര്‍ച്ചചെയ്യേണ്ട കാര്യമൊന്നുമില്ല. എന്നാല്‍, കഴിഞ്ഞ അഞ്ചുവര്‍ഷമായി സംസ്ഥാനത്ത് അക്രമവും പ്രതിലോമപ്രവര്‍ത്തനവും നടത്തുന്ന മാവോയിസ്റുകള്‍ക്കെതിരെ ഒരു വാക്കുപോലും പ്രകടനപത്രികയിലില്ല.

? 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് തിരിച്ചടിയേറ്റു. 2010ലെ നഗരസഭാ തെരഞ്ഞെടുപ്പിലും അതു തുടര്‍ന്നു. അതിനുശേഷമുള്ള ഒരു വര്‍ഷക്കാലം സംസ്ഥാനത്ത് ഇടതുപക്ഷത്തിന് അനുകൂലമായുണ്ടായ സാഹചര്യങ്ങള്‍ എന്തൊക്കെയാണ്.

2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ ഇടതുപക്ഷത്തിന് 1.85 കോടി വോട്ടുകിട്ടി. തൃണമൂല്‍ കോണ്‍ഗ്രസ്- കോണ്‍ഗ്രസ് ഉള്‍പ്പെടെ ഇടതുപക്ഷത്തെ എതിര്‍ത്ത എല്ലാവര്‍ക്കും കൂടി 1.96 കോടി വോട്ടാണ് കിട്ടിയത്. 11 ലക്ഷം വോട്ടാണ് വ്യത്യാസം. തെരഞ്ഞെടുപ്പുപരാജയത്തെ വിലയിരുത്തിയപ്പോള്‍ ചില കാര്യങ്ങള്‍ ബോധ്യമായി. അത് തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ വിജയമായിരുന്നില്ല. പാര്‍ടിയുടെയും ഇടതുമുന്നണിയുടെയും പ്രവര്‍ത്തനരീതിയിലെ ചില പിഴവുകളോടു ജനങ്ങളുടെ എതിര്‍പ്പായിരുന്നു കാരണം. സര്‍ക്കാരിന്റെ നേട്ടങ്ങളെ സംബന്ധിച്ച് ശരിയായ വിവരങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ കഴിയാതിരുന്നതും കാരണമായി. ഈ തെറ്റുകള്‍ കണ്ടെത്തിയശേഷം അതു പരിഹരിക്കാനുള്ള തീവ്രശ്രമങ്ങള്‍ നടത്തി. പാര്‍ടി പ്രവര്‍ത്തകരുടെ പെരുമാറ്റരീതിയില്‍ മാറ്റം വരുത്തി ജനങ്ങളുമായി അടുത്ത ബന്ധം സ്ഥാപിച്ചു. വീടുവീടാന്തരം കയറിയുള്ള രാഷ്ട്രീയപ്രചാരണത്തിന് ഇടതുമുന്നണി ഊന്നല്‍ നല്‍കി. പ്രവര്‍ത്തകര്‍ എന്തെങ്കിലും തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അതെല്ലാം ജനങ്ങളോടു തുറന്നുപറയുകയും ഖേദം പ്രകടിപ്പിക്കുകയും തിരുത്തുകയുംചെയ്തു. ഇതിന്റെ ഫലമുണ്ടാകും.

? എന്താണ് ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യങ്ങള്‍.

കാര്‍ഷികമേഖലയിലെ നേട്ടങ്ങളെ കൂടുതല്‍ തിളക്കമുള്ളതാക്കി നിലനിര്‍ത്തുക, വ്യവസായവല്‍ക്കരണം ത്വരിതപ്പെടുത്തുക, സംസ്ഥാനത്ത് ജനാധിപത്യത്തിന്റെയും ശാന്തിയുടെയും അന്തരീക്ഷം നിലനിര്‍ത്തുക. അതിനു ഇടതുപക്ഷത്തെ വിജയിപ്പിക്കുക എന്നാണ് ഇടതുമുന്നണി ജനങ്ങളോടു അഭ്യര്‍ഥിക്കുന്നത്. 34 വര്‍ഷത്തെ ഇടതുമുന്നണി ഭരണത്തിലൂടെ പശ്ചിമബംഗാള്‍ കൈവരിച്ച നേട്ടങ്ങളും ജനാധിപത്യസംസ്കാരവും സംരക്ഷിക്കാനും നിലനിര്‍ത്താനും ഇടതുമുന്നണിയുടെ വിജയം അനിവാര്യമാണ്.
(വി ജയിന്‍)

കോണ്‍ഗ്രസിന് മമതയുടെ താക്കീത്

കൊല്‍ക്കത്ത: ബംഗാളില്‍ല്‍തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ മത്സരിക്കുന്നന്ന കോണ്‍ഗ്രസ് റിബലുകള്‍ക്കും അവരെ പിന്തുണയ്ക്കുന്നന്നനേതാക്കള്‍ക്കുമെതിരെ ഉടന്‍ നടപടി എടുക്കണമെന്ന് മമത ബാനര്‍ജി കോണ്‍ഗ്രസിന് താക്കീത് നല്‍കി. അല്ലെങ്കില്‍ല്‍സഖ്യത്തെ അത് സാരമായി ബാധിക്കുമെന്നും താന്‍ വേറെ വഴിനോക്കുമെന്നും മമത പ്രണബ് മുഖര്‍ജിയോട് പറഞ്ഞു.

റിബലുകളെ പിന്തിരിപ്പിക്കാന്‍ കോണ്‍ഗ്രസ് നടത്തുന്നന്നശ്രമമൊന്നും ഫലിക്കുന്നില്ല. ബംഗാള്‍ഘടകത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ല്‍സെക്രട്ടറി ഷക്കീല്‍ അഹമ്മദ് കേന്ദ്രനേതാക്കളായ ഓംപ്രകാശ് മിശ്ര, ആര്‍ സി കുസതി എന്നിവര്‍ ശനിയാഴ്ച കൊല്‍ക്കത്തയിലെത്തി പല നേതാക്കളുമായും ചര്‍ച്ച നടത്തിയെങ്കിലും ആരും വഴങ്ങിയില്ല. സഖ്യത്തെ ബാധിക്കുന്നന്നനിലപാട് സ്വീകരിക്കുന്നന്ന കോണ്‍ഗ്രസുകാരെ പുറത്താക്കുമെന്ന പ്രണബിന്റെ ഭീഷണി വകവയ്ക്കാതെയാണ് വിമതപ്പട രംഗത്തിറങ്ങിയിരിക്കുന്നത്. നിലവിലുള്ള സീറ്റുകള്‍പോലും വാങ്ങാതെ തുച്ഛമായ സീറ്റുകള്‍ക്ക് ഹൈക്കമാന്‍ഡ് മമതയുടെ മുമ്പില്‍ അടിയറപറഞ്ഞതിലുള്ള അമര്‍ഷമാണ് കോണ്‍ഗ്രസുകാര്‍ പ്രകടിപ്പിക്കുന്നത്.

കൊല്‍ക്കത്ത പോര്‍ട്ട് സീറ്റില്‍ല്‍തൃണമൂല്‍ നേതാവ് ബോബി ഹക്കിമിനെതിരെ പിസിസി ജനറല്‍ല്‍സെക്രട്ടറിയും എംഎല്‍എയുമായ രാം പ്യാരി രാം നാമനിര്‍ദേശപ്പത്രിക സമര്‍പ്പിച്ചു. ഗാര്‍ഡന്‍ റീച്ച് എംഎല്‍എ അബ്ദുള്‍ ഹലേക്ക് മൊള്ളയും തൃണമൂലിനെതിരെ കോഗ്രസ് റിബലായി രംഗത്തുണ്ട്. നാദിയ ഡിസിസി പ്രസിഡന്റ് ശങ്കര്‍സിങ്ങിന്റെ അനുയായികള്‍ പലയിടത്തും തൃണമൂലിനെതിരെ റിബല്‍ സ്ഥാനാര്‍ഥികളായി. സഖ്യധാരണ ലംഘിച്ച് കോണ്‍ഗ്രസ് റിബലുകള്‍ അണിനിരന്നതിന് പ്രതികാരമായി തൃണമൂലും പല സ്ഥലത്തും റിബലുകളെ രംഗത്തിറക്കി.
(ഗോപി)

ദേശാഭിമാനി 090411

1 comment:

  1. ഇടതുമുന്നണി പ്രവര്‍ത്തകരുടെ ആവേശവും സമരവീര്യവും അണപൊട്ടിയൊഴുകിയ മഹാപ്രകടനം കൊല്‍ക്കത്തയിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഇതുവരെയില്ലാത്ത ചൈതന്യം പകര്‍ന്നു. മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ പങ്കെടുത്ത റോഡ്ഷോ ഇടതുമുന്നണിക്ക് നഗരത്തിലുള്ള സ്വാധീനവും ജനപിന്തുണയും വിളിച്ചോതുന്നതായി. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി ഇതുവരെ നഗരത്തില്‍ നടത്തിയ ആറ് റോഡ്ഷോകളെയും ജനപങ്കാളിത്തത്തിലും അച്ചടക്കത്തിലും വെല്ലുന്നതായിരുന്നു ബുദ്ധദേവിന്റെ റോഡ്ഷോ. മുഖ്യമന്ത്രിയുടെ മണ്ഡലമായ ജാദവ്പുരിലെ ജാദവ്പുര്‍ പൊലീസ് സ്റേഷന്‍ ജങ്ഷനില്‍നിന്ന് ആരംഭിച്ച പ്രകടനം എട്ട് കിലോമീറ്റര്‍ പിന്നിട്ട് കമാല്‍ഗാജിയില്‍ സമാപിച്ചു. ജാദവ്പുര്‍ സര്‍വകലാശാലയ്ക്കു മുന്നിലൂടെ ഒരു ചുവപ്പുകടലാണ് നീങ്ങിയത്. ജാദവ്പുര്‍, ടോളിഗഞ്ച്, കസബ, സോനാര്‍പുര്‍ നോര്‍ത്ത് നിയമസഭാ മണ്ഡലങ്ങളില്‍നിന്നുള്ള ഇടതുമുന്നണി പ്രവര്‍ത്തകരാണ് പങ്കെടുത്തത്.

    ReplyDelete