കുമളി: തോട്ടം തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പീരുമേട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ അഭ്യര്‍ത്ഥനയില്‍ തൊഴിലാളിയെന്ന വാക്കുപോലുമില്ല. പീരുമേട് എംഎല്‍എ ആയിരുന്നപ്പോള്‍ തോട്ടങ്ങള്‍ പൂട്ടിച്ച് പട്ടിണിയിലേക്കും മരണത്തിലേക്കും തൊഴിലാളികളെ തള്ളിവിട്ടതിലുള്ള കുറ്റബോധമാകാം നോട്ടീസില്‍ തൊഴിലാളികളെ പരാമര്‍ശിക്കാത്തതിന് കാരണമെന്ന് പറയപ്പെടുന്നു. യുഡിഎഫ് പ്രകടന പത്രികയില്‍ പൂട്ടിയ മുഴുവന്‍ തേയില തോട്ടങ്ങളും തുറക്കുമെന്ന പ്രഖ്യാപനം ആഗസ്തിയെ പ്രതിരോധത്തിലാക്കിയിരുന്നു. ഏത് തോട്ടമാണ് തുറക്കാനുള്ളതെന്ന ചോദ്യത്തിനും ഉത്തരമില്ല. 2001 മുതല്‍ 2006 വരെ ആഗസ്തി പീരുമേട് എംഎല്‍എ ആയിരിക്കെയാണ് പ്രമുഖ കമ്പനിയായ ആര്‍ബിടിയുടെ ഉള്‍പ്പെടെയുള്ള തോട്ടങ്ങള്‍ പൂട്ടിയത്. 2001ലെ തെരഞ്ഞെടുപ്പില്‍ ആഗസ്തി ഇറക്കിയ അഭ്യര്‍ഥനയില്‍ തൊഴിലാളി പ്രേമം വഴിഞ്ഞൊഴുകുകയായിരുന്നു. മുമ്പ് തൊഴിലാളി എന്ന വാക്ക് നിരവധിതവണ പ്രയോഗിച്ച ആഗസ്തി ഇത്തവണ വിഴുങ്ങിയത് സ്വന്തം ചെയ്തിക്കുള്ള തിരിച്ചടി ഭയന്നാണ്.
കേന്ദ്ര സാമ്പത്തിക നയങ്ങളാല്‍ തോട്ടം മേഖല തകര്‍ന്നപ്പോള്‍ 2001ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രചാരിപ്പിച്ചത് പ്രതിസന്ധി സൃഷ്ടിച്ചത് എല്‍ഡിഎഫാണെന്നും യുഡിഎഫ് വന്നാല്‍ പ്രതിസന്ധി പരിഹരിക്കുമെന്നുമായിരുന്നു. എല്‍ഡിഎഫ് കാലത്ത് ഒരു തോട്ടമാണ് പീരുമേട്ടില്‍ പൂട്ടിയത്. യുഡിഎഫ് വന്നതോടെ ആര്‍ബിടി ഉള്‍പ്പെടെ 22 തോട്ടങ്ങള്‍ പൂട്ടി. ഇതിനിടെ തേയില തോട്ടങ്ങള്‍ തുണ്ടമായി വില്‍പന നടത്തി വ്യവസായവും തൊഴിലും ഇല്ലാതാക്കാനും ശ്രമം നടത്തിയിരുന്നു. 2006ല്‍ എല്‍ഡിഎഫ് അധികാരത്തിലേറിയതോടെ മാനേജ്മെന്റുമായുള്ള ചര്‍ച്ചയില്‍ പൂട്ടിയ തോട്ടങ്ങള്‍ തുറക്കുകയോ പുതിയ മാനേജ്മെന്റിനെ ഏല്‍പിക്കുകയോ ചെയ്യണമെന്ന നിലപാട് സ്വീകരിച്ചു. തുടര്‍ന്നാണ് ആര്‍ബിടി ഉള്‍പ്പെടെ താലൂക്കില്‍ പൂട്ടിയ 22ല്‍ 17 തോട്ടവും തുറന്നത്. തൊഴിലാളികളുടെ കൂലി 1999ലെ നായനാര്‍ സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. തുടര്‍ന്ന് 2002ലും 2005ലും കൂലി കൂട്ടാതെ ആന്റണി-ഉമ്മന്‍ചാണ്ടി സര്‍ക്കാരുകള്‍ തോട്ടം മുതലാളിമാരെ സഹായിച്ചു. പിഎല്‍സി തീരുമാനമെടുക്കാതെ ഒരു തവണ 5.48 രൂപയുടെ കൂലി വര്‍ധന ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. ഈ നടപടി ഉടമകള്‍ക്ക് കോടതിയില്‍ പോകാന്‍ അവസരമൊരുക്കി.
2008ല്‍ കൂലി പുതുക്കുന്ന വേളയില്‍ വി എസ് സര്‍ക്കാര്‍ ഒറ്റയടിക്ക് 95ല്‍ നിന്നും 115 ആക്കി ഉയര്‍ത്തി. ഇതിലൂടെ തൊഴിലാളിക്ക് പ്രതിമാസം 500 രൂപ കൂടുതലായി ലഭിച്ചു. യുഡിഎഫ് ഭരണത്തില്‍ തോട്ടങ്ങളില്‍ ആള്‍പതിവ് നടത്തുകയൊ ഡിഎ കൊടുക്കുകയൊ ചെയ്തില്ല. എല്‍ഡിഎഫ് വന്നയുടന്‍ ലയങ്ങളുടെ അറ്റകുറ്റപ്പണിക്ക് ഒരു കോടി രൂപ അനുവദിച്ചു. ഇതിനുപുറമേ തോട്ടങ്ങളില്‍ രണ്ടര കോടിയുടെ കുടിവെള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കി. ലയങ്ങള്‍ വൈദ്യൂതികരിച്ചു. ഓണത്തിന് അഡ്വാന്‍സായി 600 രൂപവീതം സര്‍ക്കാര്‍ നല്‍കി. എല്‍ഡിഎഫ് സര്‍ക്കാര്‍ തോട്ടംതൊഴിലാളികള്‍ക്ക് രണ്ട് രൂപയ്ക്ക് അരിയും നല്‍കുന്നു. അടച്ചപൂട്ടിയ തോട്ടങ്ങള്‍ തുറക്കുന്നതിന് 1677 കോടി രൂപയുടെ പുനരുദ്ധാരണ പാക്കേജ് എല്‍ഡിഎഫ് സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചു. സര്‍ക്കാരിന്റെയും തൊഴില്‍ വകുപ്പിന്റെയും ഇടപെടിലിനെതുടര്‍ന്ന് തുറന്ന ആര്‍ബിടി തോട്ടങ്ങളിലെ തൊഴിലാളികളുടെ കുടിശിക നല്‍കി. തോട്ടം മേഖലയോടുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രതിബദ്ധതയാണ് ഇതിലൂടെ തെളിയുന്നത്. ഇതിനിടെ വീണ്ടും പീരുമേട്ടില്‍ മത്സരത്തിനെത്തിയ ആഗസ്തിയുടെ പ്രചാരണങ്ങള്‍ വിലപ്പോവില്ലെന്നാണ് സ്വന്തം യൂണിയനില്‍പ്പെട്ട തൊഴിലാളികള്‍ പോലും പറയുന്നത്.
കെ എ അബ്ദുള്‍ റസാഖ് ദേശാഭിമാനി 050411
തോട്ടം തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പീരുമേട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ അഭ്യര്‍ത്ഥനയില്‍ തൊഴിലാളിയെന്ന വാക്കുപോലുമില്ല. പീരുമേട് എംഎല്‍എ ആയിരുന്നപ്പോള്‍ തോട്ടങ്ങള്‍ പൂട്ടിച്ച് പട്ടിണിയിലേക്കും മരണത്തിലേക്കും തൊഴിലാളികളെ തള്ളിവിട്ടതിലുള്ള കുറ്റബോധമാകാം നോട്ടീസില്‍ തൊഴിലാളികളെ പരാമര്‍ശിക്കാത്തതിന് കാരണമെന്ന് പറയപ്പെടുന്നു. യുഡിഎഫ് പ്രകടന പത്രികയില്‍ പൂട്ടിയ മുഴുവന്‍ തേയില തോട്ടങ്ങളും തുറക്കുമെന്ന പ്രഖ്യാപനം ആഗസ്തിയെ പ്രതിരോധത്തിലാക്കിയിരുന്നു. ഏത് തോട്ടമാണ് തുറക്കാനുള്ളതെന്ന ചോദ്യത്തിനും ഉത്തരമില്ല. 2001 മുതല്‍ 2006 വരെ ആഗസ്തി പീരുമേട് എംഎല്‍എ ആയിരിക്കെയാണ് പ്രമുഖ കമ്പനിയായ ആര്‍ബിടിയുടെ ഉള്‍പ്പെടെയുള്ള തോട്ടങ്ങള്‍ പൂട്ടിയത്. 2001ലെ തെരഞ്ഞെടുപ്പില്‍ ആഗസ്തി ഇറക്കിയ അഭ്യര്‍ഥനയില്‍ തൊഴിലാളി പ്രേമം വഴിഞ്ഞൊഴുകുകയായിരുന്നു. മുമ്പ് തൊഴിലാളി എന്ന വാക്ക് നിരവധിതവണ പ്രയോഗിച്ച ആഗസ്തി ഇത്തവണ വിഴുങ്ങിയത് സ്വന്തം ചെയ്തിക്കുള്ള തിരിച്ചടി ഭയന്നാണ്.
ReplyDeleteപ്രീഡിഗ്രി മൂന്നാം ക്ലാസില്‍ ജയിച്ച അരുണ്‍ കേരള സര്‍വകലാശാലയില്‍നിന്നു സെക്കന്‍ഡ് ക്ലാസില്‍ ബി.എസ്സി പാസായി. സ്വകാര്യ എന്‍ജിനീയറിംഗ് കോളജില്‍നിന്ന് എം.സി.എ. പാസായശേഷം സ്വകാര്യ എയര്‍ലൈന്‍സില്‍ കമ്പ്യൂട്ടര്‍ വിഭാഗത്തില്‍ രണ്ടുവര്‍ഷം ജോലി ചെയ്‌തു...
ReplyDeletethis is what you called workers helping govt :)