യുഡിഎഫ് ഭരണത്തില്‍ ട്രാവന്‍കൂര്‍ ടൈറ്റാനിയം കമ്പനിയില്‍ നടന്ന അഴിമതി സംബന്ധിച്ച് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല എന്നിവര്‍ക്കെതിരെ നല്‍കിയ ഹര്‍ജി വിജിലന്‍സ് പ്രത്യേക കോടതി ഫയലില്‍ സ്വീകരിച്ചു. വിശദമായ വാദംകേള്‍ക്കുന്നതിനായി കേസ് ഈ മാസം 23ലേക്ക് മാറ്റി സ്പെഷ്യല്‍ ജഡ്ജ് എസ് ജഗദീശ് ഉത്തരവിട്ടു. ടൈറ്റാനിയത്തില്‍ നടന്ന അഴിമതിയെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ടൈറ്റാനിയം ജീവനക്കാരനായ മണക്കാട് യമുന നഗര്‍ സ്വദേശി എസ് ജയനാണ് ഹര്‍ജി നല്‍കിയത്. അന്നത്തെ സര്‍ക്കാര്‍ അംഗീകരിച്ച മലിനീകരണ നിയന്ത്രണ പദ്ധതി വഴി കമ്പനിക്ക് 127 കോടി രൂപ നഷ്ടമായെന്ന് ഹര്‍ജിയില്‍ പറഞ്ഞു. മലിനീകരണ നിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്താനായി 62 കോടി രൂപ മുടക്കി ഇറക്കുമതി ചെയ്ത ഉപകരണങ്ങള്‍ കമ്പനി വളപ്പില്‍ ഇപ്പോഴും ഉപയോഗശൂന്യമായി കിടക്കുന്നു. നടപ്പാക്കാത്ത പദ്ധതിയുടെ കണ്‍സല്‍ട്ടന്‍സി ഫീസായി മൂന്ന് കോടി നല്‍കി -അഡ്വ എസ് ചന്ദ്രശേഖരന്‍ നായര്‍ മുഖേന നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും പുറമേ മുന്‍ വ്യവസായ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ്, മുന്‍മന്ത്രി എ സുജനപാല്‍, വ്യവസായ വകുപ്പ് സെക്രട്ടറി ടി ബാലകൃഷ്ണന്‍, ടൈറ്റാനിയം മാനേജിംഗ് ഡയറക്ടര്‍ ആയിരുന്ന ഈപ്പന്‍ ജോസഫ്, പദ്ധതിയുടെ കരാര്‍ ലഭിച്ച മെക്കോ ഇന്ത്യ ലിമിറ്റഡ് ജനറല്‍ മാനേജര്‍ ഡി കെ ബസു തുടങ്ങിയ 11 പേരെയാണ് പ്രതിചേര്‍ത്തിട്ടുള്ളത്.
പദ്ധതി നടപ്പാക്കാന്‍ ഉടന്‍ ഉത്തരവിറക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയും കെപിസിസി അധ്യക്ഷനായിരുന്ന രമേശ് ചെന്നിത്തലയും ഭീഷണിപ്പെടുത്തിയെന്ന് മുന്‍മന്ത്രിയും എഐസിസി അംഗവുമായ കെകെ രാമചന്ദ്രന്‍ അടുത്തിടെ നടത്തിയ വെളിപ്പെടുത്തലിന്റെ വീഡിയോ ടേപ്പും ഹാജരാക്കി. പദ്ധതിക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി എത്രയും വേഗം ലഭ്യമാക്കണമെന്ന് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും തന്നോട് നേരിട്ട് ആവശ്യപ്പെട്ടുവെന്നും രാമചന്ദ്രന്‍ വെളിപ്പെടുത്തിയിരുന്നു. മലിനീകരണ നിയന്ത്രണ പദ്ധതി നടപ്പാക്കുന്നതിന് 2005ല്‍ തിരക്കിട്ട് കരാര്‍ ഒപ്പിട്ടത് അഴിമതി നടത്താനായിരുന്നുവെന്ന് ഹര്‍ജിയില്‍ പറഞ്ഞു. 2005 ജനുവരി 28ന് മെക്കോ സമര്‍പ്പിച്ച 256 കോടിയുടെ പദ്ധതി ഫെബ്രുവരി 19ന് അംഗീകരിച്ചു. 2005 മെയ് 19ന് പദ്ധതി നടപ്പാക്കുന്നതിന് ഉത്തരവിറക്കി. പദ്ധതിയുടെ അവസാന ഘട്ടത്തില്‍ ആവശ്യമായ ആസിഡ് റിക്കവറി പ്ളാന്റിന്റെ ഉപകരണങ്ങള്‍ ആദ്യം തന്നെ ഇറക്കുമതി ചെയ്തു. മാലിന്യ നിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് മറ്റൊരു കമ്പനി നല്‍കിയ 108 കോടിയുടെ പദ്ധതി തള്ളിക്കളഞ്ഞാണ് 256 കോടിയുടെ പദ്ധതി അംഗീകരിച്ചത്.
മലിനീകരണ നിയന്ത്രണ ബോര്‍ഡ് പദ്ധതിയെ ആദ്യം എതിര്‍ത്തെങ്കിലും ഉന്നത ഇടപെടലിനെ തുടര്‍ന്ന് അംഗീകരിച്ചു. മൊത്തം ചെലവ് സംബന്ധിച്ച പൂര്‍ണ്ണ വിവരം മറച്ചുവച്ചാണ് കരാര്‍ ഒപ്പിട്ടതെന്നും ഇത് അഴിമതി നടത്താനായിരുന്നൂവെന്നും ഹര്‍ജിയില്‍ പറഞ്ഞു. 414 കോടി ചെലവഴിച്ചാലും ഉദ്ദേശിച്ച ഫലം ലഭിക്കില്ലെന്ന് വിദഗ്ധസമിതി റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി. ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനും മറ്റും ചെലവഴിച്ച തുക പ്രതികളില്‍ നിന്നും ഈടാക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഉത്തരവ് ഉള്‍പ്പെടെ 14 രേഖകളും ഹര്‍ജിയോടൊപ്പം ഹാജരാക്കിയിട്ടുണ്ട്.
കുഞ്ഞാലിക്കുട്ടിക്കെതിരെ തെളിവുകള്‍ ശക്തം
തിരു: റൌഫിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ മുസ്ളിംലീഗ് ജനറല്‍ സെക്രട്ടറി കുഞ്ഞാലിക്കുട്ടിക്കെതിരായ അന്വേഷണം ഊര്‍ജിതമാക്കാന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഡിജിപി ജേക്കബ് പുന്നൂസിന് നിര്‍ദേശം നല്‍കി. ലഭ്യമായ തെളിവുകള്‍ ശക്തമാണെന്ന നിയമോപദേശത്തെതുടര്‍ന്നാണ് നിര്‍ദേശം. സുപ്രീംകോടതിയിലെ പ്രഗത്ഭ അഭിഭാഷകരായ ശാന്തിഭൂഷണ്‍, സുശീല്‍കുമാര്‍ എന്നിവരാണ് ഇതുസംബന്ധിച്ച് സര്‍ക്കാരിന് നിയമോപദേശം നല്‍കിയത്. റൌഫിന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അഡീഷണല്‍ ഡിജിപി വിന്‍സന്‍ എം പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഐസ്ക്രീം പാര്‍ലര്‍ കേസ് അന്വേഷിക്കുന്നത്. മുഖ്യമന്ത്രിക്ക് കിട്ടിയ നിയമോപദേശവും അദ്ദേഹം ഡിജിപിക്ക് കൈമാറി. നിയമോപദേശത്തിന്റെ പശ്ചാത്തലത്തില്‍ അന്വേഷണം എത്രയും വേഗം പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അന്വേഷണ സംഘത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ അനുവദിക്കണമെങ്കില്‍ അതിനും നടപടി സ്വീകരിക്കണം. കേസ്ഡയറി മജിസ്ട്രേട്ടിന് ആഴ്ചതോറും നല്‍കണമെന്നും മുഖ്യമന്ത്രി ഡിജിപിയോട് ആവശ്യപ്പെട്ടു.
ദേശാഭിമാനി 050411
യുഡിഎഫ് ഭരണത്തില്‍ ട്രാവന്‍കൂര്‍ ടൈറ്റാനിയം കമ്പനിയില്‍ നടന്ന അഴിമതി സംബന്ധിച്ച് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല എന്നിവര്‍ക്കെതിരെ നല്‍കിയ ഹര്‍ജി വിജിലന്‍സ് പ്രത്യേക കോടതി ഫയലില്‍ സ്വീകരിച്ചു. വിശദമായ വാദംകേള്‍ക്കുന്നതിനായി കേസ് ഈ മാസം 23ലേക്ക് മാറ്റി സ്പെഷ്യല്‍ ജഡ്ജ് എസ് ജഗദീശ് ഉത്തരവിട്ടു. ടൈറ്റാനിയത്തില്‍ നടന്ന അഴിമതിയെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ടൈറ്റാനിയം ജീവനക്കാരനായ മണക്കാട് യമുന നഗര്‍ സ്വദേശി എസ് ജയനാണ് ഹര്‍ജി നല്‍കിയത്. അന്നത്തെ സര്‍ക്കാര്‍ അംഗീകരിച്ച മലിനീകരണ നിയന്ത്രണ പദ്ധതി വഴി കമ്പനിക്ക് 127 കോടി രൂപ നഷ്ടമായെന്ന് ഹര്‍ജിയില്‍ പറഞ്ഞു. മലിനീകരണ നിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്താനായി 62 കോടി രൂപ മുടക്കി ഇറക്കുമതി ചെയ്ത ഉപകരണങ്ങള്‍ കമ്പനി വളപ്പില്‍ ഇപ്പോഴും ഉപയോഗശൂന്യമായി കിടക്കുന്നു. നടപ്പാക്കാത്ത പദ്ധതിയുടെ കണ്‍സല്‍ട്ടന്‍സി ഫീസായി മൂന്ന് കോടി നല്‍കി -അഡ്വ എസ് ചന്ദ്രശേഖരന്‍ നായര്‍ മുഖേന നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും പുറമേ മുന്‍ വ്യവസായ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ്, മുന്‍മന്ത്രി എ സുജനപാല്‍, വ്യവസായ വകുപ്പ് സെക്രട്ടറി ടി ബാലകൃഷ്ണന്‍, ടൈറ്റാനിയം മാനേജിംഗ് ഡയറക്ടര്‍ ആയിരുന്ന ഈപ്പന്‍ ജോസഫ്, പദ്ധതിയുടെ കരാര്‍ ലഭിച്ച മെക്കോ ഇന്ത്യ ലിമിറ്റഡ് ജനറല്‍ മാനേജര്‍ ഡി കെ ബസു തുടങ്ങിയ 11 പേരെയാണ് പ്രതിചേര്‍ത്തിട്ടുള്ളത്
ReplyDelete