കൊല്‍ക്കത്ത: തൃണമൂലുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയതിനെത്തുടര്‍ന്ന് പശ്ചിമബംഗാള്‍ കോണ്‍ഗ്രസിലുണ്ടായ കലാപം ശക്തമായി. കോണ്‍ഗ്രസിന് ശക്തിയുള്ള ഉത്തരബംഗാള്‍ ജില്ലകളില്‍ കോണ്‍ഗ്രസ്-തൃണമൂല്‍ സഖ്യത്തിനെതിരെ സ്വതന്ത്ര സ്ഥാനാര്‍ഥികളെ നിര്‍ത്തുകയാണ് മൂന്നു ജില്ലാകമ്മിറ്റികള്‍. ഉത്തരബംഗാളില്‍ കോണ്‍ഗ്രസിന്റെ 'സ്ട്രോങ്മാന്‍' ആയി അറിയപ്പെടുന്ന ബെരംപൂര്‍ എംപി അധീര്‍രഞ്ജന്‍ ചൌധരി പരസ്യമായി കോണ്‍ഗ്രസ്-തൃണമൂല്‍ സഖ്യത്തിനെതിരെ രംഗത്തുവന്നു. മൂര്‍ഷിദാബാദിലെ 22ല്‍ നാലുമണ്ഡലങ്ങള്‍ തൃണമൂല്‍ ഏകപക്ഷീയമായി കൈയടക്കിയതാണ് അധീര്‍രഞ്ജനെ പ്രകോപിപ്പിച്ചത്. മൂര്‍ഷിദാബാദ് ജില്ലയിലെ ഹരിഹര്‍പാറ, സാഗര്‍ദിഘി, ഭഗവന്‍ഗോള, ജലംഗി എന്നീ മണ്ഡലങ്ങളിലാണ് ഡിസിസി പിന്തുണയുള്ള സ്വതന്ത്രര്‍ നാമനിര്‍ദേശപത്രിക നല്‍കിയത്. ഉത്തര ദിനാജ്പൂര്‍ ജില്ലയിലെ മൂന്നുമണ്ഡലത്തിലും കോണ്‍ഗ്രസ്-തൃണമൂല്‍ സഖ്യത്തിനെതിരെ സ്വതന്ത്രര്‍ മത്സരിക്കുന്നു.
മാല്‍ഡ ജില്ലയില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിനിര്‍ണയത്തിനെതിരെയാണ് കലാപം. കോണ്‍ഗ്രസിന്റെയും തൃണമൂലിന്റെയും സ്ഥാനാര്‍ഥികളുടെ പ്രചാരണപരിപാടികള്‍ക്ക് അധീര്‍രഞ്ജന്‍ പോകുന്നുമില്ല. കോണ്‍ഗ്രസ് നേതാക്കളുടെ പരിപാടി വിജയിപ്പിക്കാന്‍ രംഗത്തിറങ്ങില്ലെന്നാണ് തൃണമൂലിന്റെ തീരുമാനം. പിസിസി പ്രസിഡന്റ് മനാസ് ഭുനിയ മത്സരിക്കുന്ന സബങ് മണ്ഡലത്തില്‍ തൃണമൂലുകാര്‍ അദ്ദേഹത്തിനെതിരെ പ്രചാരണം നടത്തി. 2001ലെ നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ്-തൃണമൂല്‍ സഖ്യം നിലവിലുണ്ടായിരുന്നെങ്കിലും അടിത്തട്ടില്‍ ഇരു പാര്‍ടികളും പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. കോണ്‍ഗ്രസിനെ ദുര്‍ബലമാക്കി തൃണമൂലിനെ ശക്തിപ്പെടുത്താനാണ് സഖ്യം ഇടയാക്കുകയെന്നാണ് സംസ്ഥാന കോണ്‍ഗ്രസിലെ ഭൂരിപക്ഷം നേതാക്കളും പറയുന്നത്. എന്നാല്‍, യുപിഎ സര്‍ക്കാരിന്റെ നിലനില്‍പ്പും ഇടതുമുന്നണിയെ തകര്‍ക്കുകയെന്ന വിശാലലക്ഷ്യവുമുള്ള കോണ്‍ഗ്രസിന്റെ ദേശീയനേതൃത്വം സഖ്യം അടിച്ചേല്‍പ്പിക്കുകയായിരുന്നു.
(വി ജയിന്‍)
ബിജെപിയും വിഘടനവാദികളും കോണ്‍ഗ്രസ്-തൃണമൂല്‍ സഖ്യത്തില്‍
കൊല്‍ക്കത്ത: ഇടതുമുന്നണിയെ തകര്‍ക്കുകയെന്നന്നലക്ഷ്യത്തോടെ പശ്ചിമബംഗാളില്‍ കോണ്‍ഗ്രസ്-തൃണമൂല്‍ സഖ്യം ബിജെപിയുമായും വിഘടനവാദികളുമായി കൈകോര്‍ക്കുന്നു.
സംസ്ഥാനതലത്തില്‍ല്‍പരസ്യധാരണയുണ്ടാക്കിയില്ലെങ്കിലും പല ജില്ലകളിലും രഹസ്യധാരണയിലാണ് മത്സരം. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഉത്തരബംഗാള്‍ ജില്ലകളിലാണ് ഇത് വ്യാപകമായുള്ളത്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം കഴിഞ്ഞതോടെ ചിത്രം കൂടുതല്‍ വ്യക്തമായി.
ബംഗാളിനെ വെട്ടിമുറിച്ച് പ്രത്യേക സംസ്ഥാനം വേണമെന്നു വാദിക്കുന്ന പാര്‍ടിയായ ഡാര്‍ജിലിങ്ങിലെ ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച (ജിജെഎം), വിഘടനവാദ ഗ്രുപ്പുകളായ കൂച്ച്ബിഹാര്‍ ജില്ലയിലെ പ്രോഗ്രസീവ് പീപ്പിള്‍സ് പാര്‍ടി (പിപിപി), ജാല്‍പായ്ഗുരിയിലെ ആദിവാസി വികാസ് മഞ്ച് എന്നിവ പരസ്യമായി തൃണമൂല്‍- കോണ്‍ഗ്രസ് സംഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചു. ബിജെപിയുമായി സംഖ്യമുണ്ടാക്കിയ പാര്‍ടികളാണ് ജിജെഎം, ആദിവാസി മഞ്ച് എന്നിവ. തങ്ങള്‍ക്ക് സ്വാധീനമുള്ള ഡാര്‍ജിലിങ്, ജല്‍പായ്ഗുരി, കൂച്ച്ബിഹാര്‍, ഉത്തര ദിനാജ്പുര്‍ എന്നീ ജില്ലകളിലെ 12 സീറ്റില്‍ കോണ്‍ഗ്രസ്- തൃണമൂല്‍ സ്ഥാനര്‍ഥികളെ പിന്തുണയ്ക്കുമെന്ന് ജിജെഎം നേതാവ് ബിമന്‍ ഗൂരുങ് പ്രഖ്യാപിച്ചു. അവിടെ ഒരിടത്തും ബിജെപി സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടില്ല. ജിജെഎം ഡാര്‍ജിലിങ്ങിലെ മൂന്നു മണ്ഡലത്തില്‍ല്‍മാത്രമാണ് മത്സരിക്കുന്നത്. അവ മൂന്നും തൃണമൂല്‍ കോണ്‍ഗ്രസ് കോണ്‍ഗ്രസിനുവേണ്ടി നീക്കിവച്ചവയാണ്. ഇവിടെ കാര്യമായ സ്വാധീനമില്ലാത്ത കോണ്‍ഗ്രസ് പേരിന് നാമനിര്‍ദേശപത്രിക നല്‍കിയതല്ലാതെ ഇതുവരെ രംഗത്ത് വന്നിട്ടില്ല.
2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഡാര്‍ജിലിങ്ങില്‍നിന്ന് ജിജെഎമ്മിന്റെ പിന്തുണയോടെ ബിജെപിയുടെ ജസ്വന്ത് സിങ്ങാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇത്തവണ ഡാര്‍ജിലിങ് ലോക്സഭാ മണ്ഡലത്തില്‍പ്പെട്ട 12 നിയമസഭാ സീറ്റിലാണ് കോണ്‍ഗ്രസ്- തൃണമൂല്‍ സംഖ്യത്തെ സഹായിക്കാന്‍ ജിജെഎം- ബിജെപി സംഖ്യം തീരുമാനിച്ചത്. സംഖ്യകക്ഷികളായ ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച എന്നിവ മത്സരിക്കുന്ന മണ്ഡലങ്ങളൊഴിച്ച് എല്ലായിടത്തും സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നു പറഞ്ഞ ബിജെപി ഇതുവരെ മുഴുവന്‍ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചിട്ടില്ല. ഇടതുമുന്നണി ഭരണം അവസാനിപ്പിക്കുകയാണ് തങ്ങളുടെയും ലക്ഷ്യമെന്നും അതിന് യോജിച്ച നിലപാട് എടുക്കുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് രാഹുല്‍സിന്‍ഹ പറഞ്ഞു. 2006ല്‍ തൃണമൂലുമായി സംഖ്യത്തില്‍ല്‍മത്സരിച്ച ബിജെപിക്ക് ഒരു സീറ്റും ലഭിച്ചിരുന്നില്ല. കൊല്‍ക്കത്ത, ഉത്തര 24 പര്‍ഗാനാസ്, ഹൂഗ്ളി , മാള്‍ദ, മൂര്‍ഷിദാബാദ്, പശ്ചിമ മേദിനിപുര്‍, നാദിയ എന്നീ ജില്ലകളിലാണ് കോണ്‍ഗ്രസ്- ബിജെപി- തൃണമൂല്‍ കൂട്ടുകെട്ട്. ഇടതുമുന്നണിയെ തകര്‍ക്കാന്‍ ഏതു വിഘടനവാദ- വര്‍ഗീയ ശക്തികളുമായും കൂട്ടുചേരാന്‍ കോണ്‍ഗ്രസ് മടിക്കില്ലെന്നതിന് തെളിവാണ് കോണ്‍ഗ്രസ്- ബിജെപി- തൃണമൂല്‍- വിഘടനവാദി സംഖ്യമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം സൂര്യകാന്തി മിശ്ര വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
(ഗോപി)
deshabhimani 030411
തൃണമൂലുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയതിനെത്തുടര്‍ന്ന് പശ്ചിമബംഗാള്‍ കോണ്‍ഗ്രസിലുണ്ടായ കലാപം ശക്തമായി. കോണ്‍ഗ്രസിന് ശക്തിയുള്ള ഉത്തരബംഗാള്‍ ജില്ലകളില്‍ കോണ്‍ഗ്രസ്-തൃണമൂല്‍ സഖ്യത്തിനെതിരെ സ്വതന്ത്ര സ്ഥാനാര്‍ഥികളെ നിര്‍ത്തുകയാണ് മൂന്നു ജില്ലാകമ്മിറ്റികള്‍. ഉത്തരബംഗാളില്‍ കോണ്‍ഗ്രസിന്റെ 'സ്ട്രോങ്മാന്‍' ആയി അറിയപ്പെടുന്ന ബെരംപൂര്‍ എംപി അധീര്‍രഞ്ജന്‍ ചൌധരി പരസ്യമായി കോണ്‍ഗ്രസ്-തൃണമൂല്‍ സഖ്യത്തിനെതിരെ രംഗത്തുവന്നു. മൂര്‍ഷിദാബാദിലെ 22ല്‍ നാലുമണ്ഡലങ്ങള്‍ തൃണമൂല്‍ ഏകപക്ഷീയമായി കൈയടക്കിയതാണ് അധീര്‍രഞ്ജനെ പ്രകോപിപ്പിച്ചത്. മൂര്‍ഷിദാബാദ് ജില്ലയിലെ ഹരിഹര്‍പാറ, സാഗര്‍ദിഘി, ഭഗവന്‍ഗോള, ജലംഗി എന്നീ മണ്ഡലങ്ങളിലാണ് ഡിസിസി പിന്തുണയുള്ള സ്വതന്ത്രര്‍ നാമനിര്‍ദേശപത്രിക നല്‍കിയത്. ഉത്തര ദിനാജ്പൂര്‍ ജില്ലയിലെ മൂന്നുമണ്ഡലത്തിലും കോണ്‍ഗ്രസ്-തൃണമൂല്‍ സഖ്യത്തിനെതിരെ സ്വതന്ത്രര്‍ മത്സരിക്കുന്നു.
ReplyDelete