എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്ന കാര്യത്തില്‍ കോര്‍പറേറ്റ് കമ്പനികളെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പി കരുണാകരന്‍ എംപി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭൂരിഭാഗം സംസ്ഥാനങ്ങളും നിരോധനത്തിനെതിരാണെന്നാണ് പാര്‍ലമെന്റില്‍ ഇതുസംബന്ധിച്ച വിഷയം താന്‍ അവതരിപ്പിച്ചപ്പോള്‍ കൃഷിമന്ത്രി ശരത്പവാര്‍ പറഞ്ഞത്. എന്നാല്‍ കേന്ദ്രമന്ത്രിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധമാണെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന വിവരാവകാശരേഖ വ്യക്തമാക്കുന്നു. ഇന്ത്യയിലെ ഒരു സംസ്ഥാനവും എന്‍ഡോസള്‍ഫാന്‍ നിരോധിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടില്ല. നിരോധനത്തെ എതിര്‍ത്ത് ആറു കത്താണ് കൃഷി മന്ത്രാലയത്തിന് ലഭിച്ചത്. രണ്ടെണ്ണം ഗുജറാത്തിലെ എന്‍ഡോസള്‍ഫാന്‍ നിര്‍മാണ കമ്പനികളില്‍നിന്ന്. നാലെണ്ണം എന്‍ഡോസള്‍ഫാന്‍ അനുകൂല സൊസൈറ്റികളില്‍നിന്നും. വസ്തുതാ വിരുദ്ധമായ മറുപടി നല്‍കി പാര്‍ലമെന്റിനെയും രാജ്യത്തെയും തെറ്റിദ്ധരിപ്പിച്ച കൃഷിമന്ത്രിക്കെതിരെ അവകാശലംഘന പ്രമേയം കൊണ്ടുവരുന്ന കാര്യം ആലോചിക്കും.
അമേരിക്കയടക്കം ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളും മനുഷ്യനാശിനിയെന്ന് വ്യക്തമാക്കിയ എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതില്‍ നിഷേധാത്മക നിലപാടാണ് കേന്ദ്രസര്‍ക്കാരിന്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് എല്ലാ സഹായവും ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായപ്പോള്‍ കേന്ദ്രം അവഗണിക്കുകയായിരുന്നു. മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരവും രോഗികള്‍ക്കും സഹായികള്‍ക്കും പ്രതിമാസ ധനസഹായവും രണ്ടു രൂപക്ക് അരിയും മെഡിക്കല്‍ കോളേജിലെ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ചികിത്സയും സ്മാര്‍ട്ട് കാര്‍ഡും നടപ്പാക്കിയത് സംസ്ഥാനമാണ്. രോഗികളെ ചികിത്സിക്കാന്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയും 100 കോടി രൂപയുടെ സഹായ പാക്കേജും സംസ്ഥാനം ആവശ്യപ്പെട്ടിട്ടും കേന്ദ്രസര്‍ക്കാര്‍ ഗൌനിച്ചില്ല.
എന്‍ഡോസള്‍ഫാന്‍ ഏറ്റവുമധികം ഉല്‍പാദിപ്പിക്കുന്നതും കയറ്റുമതി ചെയ്യുന്നതും ഇന്ത്യയാണ്. ഈ കമ്പനികള്‍ക്ക് ഹാനികരമാകുന്നതൊന്നും ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകില്ല. കേന്ദ്ര കൃഷി മന്ത്രാലയം ഡിസംബറില്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച സെമിനാര്‍ സ്പോസര്‍ ചെയ്തത് എന്‍ഡോസള്‍ഫാന്‍ കമ്പനികളാണ്. ഈ മാസം സ്റ്റോക്ക്ഹോമില്‍ ചേരുന്ന അന്താരാഷ്ട്ര കീടനാശിനി അവലോകന കണ്‍വന്‍ഷനില്‍ നിരോധനത്തിന് സമ്മര്‍ദമുണ്ടാകണം. കഴിഞ്ഞ കണ്‍വന്‍ഷനില്‍ ഇന്ത്യ എന്‍ഡോസള്‍ഫാനെ അനുകൂലിക്കുകയായിരുന്നു. ഇത്തവണ ഈ നിലപാട് തിരുത്തിക്കാനാവശ്യമായ ഇടപെടല്‍ എല്ലാ വിഭാഗങ്ങളില്‍നിന്നുമുണ്ടാകണം. ഇതിന് യോജിച്ച പോരാട്ടം ഉയരണമെന്നും പി കരുണാകരന്‍ അഭ്യര്‍ഥിച്ചു.
deshabhimani 030411

ReplyDelete