ന്യൂഡല്‍ഹി: എല്ലാത്തരം വാഹനങ്ങളുടെയും ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിക്കുന്നു. ട്രക്കിന്റെയും ബസിന്റെയും പ്രീമിയം 80 ശതമാനം വര്‍ധിപ്പിക്കാനാണ്ശുപാര്‍ശ. കാര്‍, ഇരുചക്രവാഹനങ്ങള്‍ എന്നിവയുടേത് 10 ശതമാനവും. റോഡപകടങ്ങള്‍ വര്‍ധിച്ചതിനാല്‍ ഇന്‍ഷുറന്‍സ് തുക ക്ലെയിം ചെയ്യുന്നവരുടെ എണ്ണം കൂടിയെന്നും അതിനാലാണ് പ്രീമിയം വര്‍ധിപ്പിക്കുന്നതെന്നുമാണ് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി(ഐആര്‍ഡിഎ) യുടെ വാദം. പ്രീമിയമായി ലഭിക്കുന്ന തുകയേക്കാള്‍ അധികം നഷ്ടപരിഹാരമായി നല്‍കേണ്ടിവരുന്നുവെന്നാണ് ഇന്‍ഷുറന്‍സ് കമ്പനികളുടെ അവകാശവാദം.
2009-10 സാമ്പത്തികവര്‍ഷം ബസ്-ട്രക്ക് ഉടമകളില്‍നിന്ന് ശരാശരി 100 രൂപ പ്രീമിയമായി പിരിച്ചെടുത്തപ്പോള്‍ 122 രൂപ തിരിച്ചുനല്‍കേണ്ടിവന്നുവെന്നാണ് കണക്ക്. എന്നാല്‍, കാറുകളുടെയും ഇരു ചക്രവാഹനങ്ങളുടെയും സ്ഥിതി മറിച്ചാണ്. 100 രൂപ പ്രീമിയം ലഭിച്ചപ്പോള്‍ 55 രൂപമാത്രമാണ് തിരിച്ചുനല്‍കേണ്ടിവന്നത്. പ്രീമിയം ഇടയ്ക്കിടെ വര്‍ധിപ്പിക്കുന്നത് പ്രതിഷേധം ക്ഷണിച്ചുവരുത്തുമെന്നതിനാല്‍ ഇനിമുതല്‍ എല്ലാവര്‍ഷവും ചെറിയതോതില്‍ സ്ഥിരമായി വര്‍ധിപ്പിക്കുക എന്ന ആശയവും ഐആര്‍ഡി എ മുന്നോട്ടുവെച്ചു. ട്രക്ക്-ബസ് ഉടമകള്‍ ഈ നീക്കത്തെ ശക്തമായി എതിര്‍ക്കും.2007ല്‍ പ്രീമിയം 150 ശതമാനമായി വര്‍ധിപ്പിച്ചപ്പോള്‍ ട്രക്ക് ഉടമകള്‍ രാജ്യവ്യാപകമായി പണിമുടക്കിയിരുന്നു. ഇതിന്റെ ഫലമായി പ്രീമിയം 70 ശതമാനമായി കുറയ്ക്കാന്‍ ഐആര്‍ഡിഎ നിര്‍ബന്ധിതമായി.
ദേശാഭിമാനി 150411
എല്ലാത്തരം വാഹനങ്ങളുടെയും ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിക്കുന്നു. ട്രക്കിന്റെയും ബസിന്റെയും പ്രീമിയം 80 ശതമാനം വര്‍ധിപ്പിക്കാനാണ്ശുപാര്‍ശ. കാര്‍, ഇരുചക്രവാഹനങ്ങള്‍ എന്നിവയുടേത് 10 ശതമാനവും. റോഡപകടങ്ങള്‍ വര്‍ധിച്ചതിനാല്‍ ഇന്‍ഷുറന്‍സ് തുക ക്ലെയിം ചെയ്യുന്നവരുടെ എണ്ണം കൂടിയെന്നും അതിനാലാണ് പ്രീമിയം വര്‍ധിപ്പിക്കുന്നതെന്നുമാണ് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി(ഐആര്‍ഡിഎ) യുടെ വാദം. പ്രീമിയമായി ലഭിക്കുന്ന തുകയേക്കാള്‍ അധികം നഷ്ടപരിഹാരമായി നല്‍കേണ്ടിവരുന്നുവെന്നാണ് ഇന്‍ഷുറന്‍സ് കമ്പനികളുടെ അവകാശവാദം.
ReplyDelete