Friday, April 15, 2011

പോളിങ് 75.12%, 26 മണ്ഡലത്തില്‍ 80ലേറെ


സംസ്ഥാന നിയമസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ പോളിങ് 75.12 ശതമാനം. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ഉണ്ടായതിനേക്കാള്‍ കനത്ത തോതിലുള്ള പോളിങ് ഇത്തവണത്തെ പോരാട്ടത്തിന്റെ വീറും വാശിയും വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പുകമീഷന്‍ പുറത്തുവിട്ട അന്തിമ കണക്കനുസരിച്ച് കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടിയ പോളിങ്. 81.3 ശതമാനം. കണ്ണൂര്‍ ജില്ല 80.7 ശതമാനവുമായി രണ്ടാമതെത്തിയപ്പോള്‍ 68.2 ശതമാനം മാത്രം പോളിങ് രേഖപ്പെടുത്തിയ പത്തനംതിട്ടയാണ് ഏറ്റവും പിന്നില്‍. 70 ശതമാനത്തില്‍ താഴെ പോളിങ് നടന്ന മറ്റൊരു ജില്ല തിരുവനന്തപുരമാണ് (68.3). എണ്‍പത് ശതമാനത്തിലേറെ പോളിങ് രേഖപ്പെടുത്തിയത് 26 നിയോജകമണ്ഡലത്തിലാണ്. ഇതില്‍ എട്ടെണ്ണം കോഴിക്കോട്ടാണ്. കണ്ണൂരില്‍ ആറു മണ്ഡലത്തില്‍ 80 ശതമാനത്തിലധികമാണ് പോളിങ്. എറണാകുളത്ത് അഞ്ചു മണ്ഡലത്തിലും ആലപ്പഴയില്‍ മൂന്നു മണ്ഡലത്തിലും 80 ശതമാനത്തിലധികം പേര്‍ വോട്ടുചെയ്തു.
ഏറ്റവും ഉയര്‍ന്ന പോളിങ് ശതമാനമുള്ള നിയമസഭാമണ്ഡലം കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയാണ് (87.2). ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയില്‍ 84.7 ശതമാനവും കോഴിക്കോട് പേരാമ്പ്രയില്‍ 84.3 ശതമാനവും പോളിങ് രേഖപ്പെടുത്തി. എറണാകുളം ജില്ലയിലെ പറവൂരിലും കോഴിക്കോട്ടെ കുന്നമംഗലത്തും 84 ശതമാനമാണ് പോളിങ്. തിരുവനന്തപുരം നിയോജക മണ്ഡലത്തിലാണ് സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ പോളിങ് രേഖപ്പെടുത്തിയത്-60.2 ശതമാനം. തിരുവനന്തപുരം ജില്ലയിലെ 14 മണ്ഡലത്തില്‍ ഏഴിലും 70 ശതമാനത്തില്‍ താഴെയാണ് പോളിങ്. പത്തനംതിട്ടയിലെ അഞ്ചില്‍ നാലു മണ്ഡലത്തിലും പോളിങ് 70 ശതമാനത്തില്‍ കുറവാണ്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 72.27 ശതമാനമായിരുന്നു പോളിങ്. 2009ലെ ലോക്സഭാതെരഞ്ഞെടുപ്പില്‍ അത് 73.35 ശതമാനത്തിലേക്ക് ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം നടന്ന തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പില്‍ 76.32 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. പോളിങ്ങിലെ വര്‍ധന ഇരുമുന്നണികളെയും തുണച്ച ചരിത്രമാണ് കേരളത്തിലുള്ളത്. സംസ്ഥാനത്ത് 80.53 ശതമാനം പോളിങ് രേഖപ്പെടുത്തിയ 1987ലെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് തകര്‍പ്പന്‍ ജയം നേടാനായി. യുഡിഎഫ് അധികാരത്തില്‍ വന്ന 1991ലെ തെരഞ്ഞെടുപ്പില്‍ 73 ശതമാനവും 1982ലെ തെരഞ്ഞെടുപ്പില്‍ 73.56 ശതമാനവും ആയിരുന്നു പോളിങ്. 2006ല്‍ 72.27 ശതമാനം വോട്ട് രേഖപ്പെടുത്തിയപ്പോള്‍ ജയം എല്‍ഡിഎഫിനൊപ്പമായിരുന്നു.

ഉയര്‍ന്ന പോളിങ് കുറ്റ്യാടിയില്‍; കുറവ് തിരുവനന്തപുരത്ത്

സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവുംകൂടുതല്‍ വോട്ട ചെയ്തത് കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി മണ്ഡലത്തിലാണ് 87.2 ശതമാനം. തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം മണ്ഡലത്തിലാണ് ഏറ്റവും കുറവ് 60.2. മറ്റ് മണ്ഡലങ്ങളിലെ പോളിങ്ങ് ശതമാനം താഴെ പറയുംപ്രകാരമാണ്.

തിരുവനന്തപുരം:

വര്‍ക്കല - 72.5%, ആറ്റിങ്ങല്‍ - 66.7%, ചിറയന്‍കീഴ് 66.1%, നെടുമങ്ങാട്- 70.7%, വാമനപുരം - 70.6%, കഴക്കൂട്ടം - 66.9%, വട്ടിയൂര്‍ക്കാവ് - 63.9%, തിരുവനന്തപുരം - 60.2%, നേമം - 67.5%, അരുവിക്കര - 70.2%, പാറശാല - 71% കാട്ടാക്കട - 70.6%, കോവളം - 67.9%, നെയ്യാറ്റിന്‍കര - 70.7%

കൊല്ലം :

കരുനാഗപ്പള്ളി -75.4%, ചവറ - 79.1%, കുന്നത്തൂര്‍ - 73.7%, കൊട്ടാരക്കര - 74.3%, പത്താനപുരം - 74.1%, പുനലൂര്‍ - 71.2%, ചടയമംഗലം -71.6%, കുണ്ടറ - 71.2%, കൊല്ലം - 70.6%, ഇരവിപുരം - 67.9%, ചാത്തന്നൂര്‍ - 71%

പത്തനംതിട്ട:

തിരുവല്ല - 65.4%, റാന്നി - 68.5%, ആറന്‍മുള - 65.8%, കോന്നി - 72.1%, അടൂര്‍ - 69.8%

ആലപ്പുഴ:

അരൂര്‍ - 84%, ചേര്‍ത്തല - 84.7%, ആലപ്പുഴ - 80.7%, അമ്പലപ്പുഴ - 79.3%, കുട്ടനാട് - 78.6%, ഹരിപ്പാട് - 79.5%, കായംകുളം - 77.6%, മാവേലിക്കര - 75.8% ചെങ്ങന്നൂര്‍ - 71.2%

കോട്ടയം:

പാല - 73.4%, കടുത്തുരുത്തി - 72%, വൈക്കം - 78.7%, ഏറ്റുമാനൂര്‍ - 78.2%, കോട്ടയം - 77.4%, പുതുപ്പള്ളി - 73.8% , ചങ്ങനാശേരി - 72.5%, കാഞ്ഞിരപ്പള്ളി - 69.9%, പൂഞ്ഞാര്‍ - 70%

ഇടുക്കി:

ദേവികുളം - 72.3%, ഉടുമ്പന്‍ചോല - 71.9%, തൊടുപുഴ - 71.6%, ഇടുക്കി - 70.3%, പീരുമേട് - 69.6%

എറണാകുളം:

പെരുമ്പാവൂര്‍ - 81.1%, അങ്കമാലി - 80.7%, ആലുവ - 80.3%, കളമശേരി - 79.5%, പറവൂര്‍ - 84%, വൈപ്പിന്‍ - 79.3%, കൊച്ചി - 66.9%, തൃപ്പൂണിത്തുറ - 76.3%, എറണാകുളം - 71.6%, തൃക്കാക്കര - 73.6%, കുന്നത്തുനാട് - 83.4%, പിറവം - 79.1%, മൂവാറ്റുപുഴ - 74.9%, കോതമംഗലം - 74.1%

തൃശൂര്‍:

ചേലക്കര - 76.6%, കുന്നംകുളം - 75.3%, ഗുരുവായൂര്‍ - 71.9%, മണലൂര്‍ - 73.3%, വടക്കാഞ്ചേരി - 77.9%, ഒല്ലൂര്‍ - 73.8%, തൃശൂര്‍ - 68.7%, നാട്ടിക - 71.4%, കൈപ്പമംഗലം - 77.2%, ഇരിങ്ങാലക്കുട - 75.8%, പുതുക്കാട് - 78%, ചാലക്കുടി - 76.2%, കൊടുങ്ങല്ലൂര്‍ - 75.9%

പാലക്കാട്:

തൃത്താല - 78.4%, പട്ടാമ്പി - 76.5%, ഷൊര്‍ണ്ണൂര്‍ - 73.4%, ഒറ്റപ്പാലം - 75%, കോങ്ങാട് - 72.7%, മണ്ണാര്‍ക്കാട് - 72.7%, മലമ്പുഴ - 75.2%, പാലക്കാട് - 72.6%, തരൂര്‍ - 75.3%, ചിറ്റൂര്‍ - 81%, നെന്മാറ -77.9 %, ആലത്തൂര്‍ - 76.1%

മലപ്പുറം:

കൊണ്ടോട്ടി -75.5%, ഏറനാട് - 80.4%, നിലമ്പൂര്‍ - 77.8%, വണ്ടൂര്‍ - 73.3%, മഞ്ചേരി - 71%, പെരിന്തല്‍മണ്ണ - 81.3%, മങ്കട- 73.6%, മലപ്പുറം - 72.6%, വേങ്ങര - 68.9%, പള്ളിക്കുന്ന് - 72.2%, തിരൂരങ്ങാടി - 65.5%, താനൂര്‍ - 75.3%, തിരൂര്‍ - 75.9%, കോട്ടയ്ക്കല്‍ - 70.5%, തവനൂര്‍ - 78.1%, പൊന്നാനി - 76.2%


കോഴിക്കോട്:

വടകര - 80.5%, കുറ്റ്യാടി - 87.2%, നാദാപുരം - 81.4%, കൊയിലാണ്ടി - 81.6%, പേരാമ്പ്രാ - 84.3%, ബാലുശേരി - 81.5%, ഇലത്തൂര്‍ - 82%, കോഴിക്കോട് നോര്‍ത്ത് - 77.1%, കോഴിക്കോട് സൌത്ത് - 77.9%, ബേപ്പൂര്‍ - 78.7%, കുന്ദമംഗലം - 84%, കൊടുവള്ളി - 79.7%, തിരുവമ്പാടി - 79.1%

വയനാട്:

മാനന്തവാടി - 72.2%, സുല്‍ത്താന്‍ബത്തേരി - 73.2%, കല്‍പ്പറ്റ - 75%

കണ്ണൂര്‍:

പയ്യന്നൂര്‍ - 82.3%, കല്ല്യാശേരി - 79.4%, തളിപ്പറമ്പ് - 82.7%, ഇരിക്കൂര്‍ - 77.3, അഴീക്കോട് - 82.2%, കണ്ണൂര്‍ - 78.7%, ധര്‍മ്മടം - 83.4%, തലശേരി - 78.6%, കൂത്തുപറമ്പ് - 79.7%, മട്ടന്നൂര്‍ - 82.7%, പേരാവൂര്‍ - 80%

കാസര്‍കോട്:

മഞ്ചേശ്വരം - 75.1%, കാസര്‍കോട് - 73.6%, ഉദുമ - 74%, കാഞ്ഞങ്ങാട് - 78.4%, തൃക്കരിപ്പുര്‍ - 80.4%

മലപ്പുറത്ത് പോളിങ് കുറഞ്ഞു ലീഗ് നേതൃത്വത്തിന് ആശങ്ക

സ്വന്തം ലേഖകന്‍ മലപ്പുറം: മുസ്ളിംലീഗ് കേന്ദ്രങ്ങളില്‍ പോളിങ് ശതമാനം കുറഞ്ഞത് പാര്‍ടി നേതൃത്വത്തെ ആശങ്കയിലാക്കുന്നു. ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി മത്സരിച്ച വേങ്ങര അടക്കം മലപ്പുറത്തെ 10 ലീഗ് മണ്ഡലങ്ങളിലും ലോക്സഭ -തദ്ദേശഭരണ തെരഞ്ഞെടുപ്പിനെക്കാള്‍ പോളിങ്് കുറഞ്ഞു. മലപ്പുറം ജില്ലയില്‍ 74.25 ശതമാണ് പോളിങ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇത് 76.56 ശതമാനവും തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ 78 ശതമാനവുമായിരുന്നു. മലപ്പുറത്ത് കോണ്‍ഗ്രസ് മത്സരിച്ച നാല് സീറ്റിലും പോളിങ് ശതമാനം കൂടിയിട്ടുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അപാകവും പ്രാദേശിക നേതൃത്വത്തിന് ഇഷ്ടമില്ലാത്തവരെ അടിച്ചേല്‍പ്പിച്ചതും ലീഗ് വോട്ടര്‍മാരെ നിഷ്ക്രിയരാക്കിയതായാണ് സൂചന. ജില്ലയില്‍ ലീഗ് തുടരുന്ന അവഗണനക്ക് കോണ്‍ഗ്രസുകാര്‍ വോട്ട് ചെയ്യാതെ പ്രതികരിച്ചോയെന്നും സംശയിക്കുന്നു.

വേങ്ങരയില്‍ 68.87 ശതമാനമാണ് പോളിങ്. 16 മണ്ഡലങ്ങളുള്ള ജില്ലയില്‍ ഇത് ഏറ്റവും കുറഞ്ഞ രണ്ടാമത്തെ പോളിങ് ശതമാനമാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ 71.87 ശതമാനമായിരുന്നു. സ്ത്രീകള്‍ കുറഞ്ഞവോട്ടുചെയ്ത മൂന്ന് മണ്ഡലങ്ങളിലൊന്നാണ് വേങ്ങര. കൊണ്ടോട്ടിയില്‍ 75.48 ശതമാനമായിരുന്നു പോളിങ്. ഇവിടെ അഞ്ചുശതമാനം വോട്ടാണ് കുറഞ്ഞത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 80.22 ശതമാനമായിരുന്നു.

മഞ്ചേരിയില്‍ ഇത്തവണ 70.91 ശതമാനമാണ് പോളിങ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 78.41 ശതമാനമായിരുന്നു പോളിങ്. എം ഉമ്മര്‍ സ്ഥാനാര്‍ഥിയായത് മഞ്ചേരിയിലെ പ്രാദേശിക നേതാക്കളെ ചൊടിപ്പിച്ചിരുന്നു. ലീഗ് സെക്രട്ടറി ടി എ അഹമ്മദ് കബീര്‍ മത്സരിക്കുന്ന മങ്കടയില്‍ ഇക്കുറി 73.6 ശതമാനം പേര്‍ വോട്ടുചെയ്തു. ലോക്സഭയില്‍ 75.3 ശതമാനമായിരുന്നു. കബീര്‍ വരുന്നതിനോട് ലീഗില്‍ കടുത്ത എതിര്‍പ്പായിരുന്നു. മലപ്പുറത്ത് 72.6 ശതമാനം പേര്‍ ഇക്കുറി വോട്ട് ചെയ്യാനെത്തി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇത് 78.69 ആയിരുന്നു. പി കെ അബ്ദുറബ്ബ് മത്സരിക്കുന്ന തിരൂരങ്ങാടിയിലാണ് ജില്ലയിലെ കുറഞ്ഞ പോളിങ്ങ്. 65.53 ശതമാനം. ലോക്സഭയില്‍ ഇവിടെ 74.36 ശതമാനമായിരുന്നു. അബ്ദുറബ്ബിനെതിരെ ലീഗിലും കോണ്‍ഗ്രസിലും എതിര്‍പ്പുണ്ടായിരുന്നു.

ലീഗിന്റെ പ്രധാന മേഖലകളില്‍ വോട്ട് മരവിപ്പിക്കപ്പെട്ടു. വള്ളിക്കുന്ന് 72.2 (73.93), താനൂര്‍ 75.3 (77.8) എന്നിവിടങ്ങളിലും പോളിങ്ങ് കുറഞ്ഞു. ലീഗ് സ്ഥാനാര്‍ഥി സി മമ്മൂട്ടിക്കെതിരെ തെരുവില്‍ പ്രതിഷേധമുണ്ടായ തിരൂരില്‍ ആറ് ശതമാനം വോട്ടാണ് കുറഞ്ഞത്. ലോക്സഭയിലേക്ക് 81.51 ശതമാനമുണ്ടായിരുന്നത് 75.85 ശതമാനമായി കുറഞ്ഞു. അഖിലേന്ത്യാ സെക്രട്ടറി എം പി അബ്ദുസമദ് സമദാനി മത്സരിക്കുന്ന കോട്ടക്കലില്‍ 70.53 ശതമാനമാണ് പോളിങ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 78.53 ശതമാനമായിരുന്നു.

ദേശാഭിമാനി 150411

1 comment:

  1. സംസ്ഥാന നിയമസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ പോളിങ് 75.12 ശതമാനം. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ഉണ്ടായതിനേക്കാള്‍ കനത്ത തോതിലുള്ള പോളിങ് ഇത്തവണത്തെ പോരാട്ടത്തിന്റെ വീറും വാശിയും വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പുകമീഷന്‍ പുറത്തുവിട്ട അന്തിമ കണക്കനുസരിച്ച് കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടിയ പോളിങ്. 81.3 ശതമാനം. കണ്ണൂര്‍ ജില്ല 80.7 ശതമാനവുമായി രണ്ടാമതെത്തിയപ്പോള്‍ 68.2 ശതമാനം മാത്രം പോളിങ് രേഖപ്പെടുത്തിയ പത്തനംതിട്ടയാണ് ഏറ്റവും പിന്നില്‍. 70 ശതമാനത്തില്‍ താഴെ പോളിങ് നടന്ന മറ്റൊരു ജില്ല തിരുവനന്തപുരമാണ് (68.3). എണ്‍പത് ശതമാനത്തിലേറെ പോളിങ് രേഖപ്പെടുത്തിയത് 26 നിയോജകമണ്ഡലത്തിലാണ്. ഇതില്‍ എട്ടെണ്ണം കോഴിക്കോട്ടാണ്. കണ്ണൂരില്‍ ആറു മണ്ഡലത്തില്‍ 80 ശതമാനത്തിലധികമാണ് പോളിങ്. എറണാകുളത്ത് അഞ്ചു മണ്ഡലത്തിലും ആലപ്പഴയില്‍ മൂന്നു മണ്ഡലത്തിലും 80 ശതമാനത്തിലധികം പേര്‍ വോട്ടുചെയ്തു.

    ReplyDelete