കേരളം ഇന്ന് കനത്ത ചൂടിലാണ്. വിഷുക്കാലവും അടുത്തെത്തി നിയമസഭാ തിരഞ്ഞെടുപ്പും കഴിഞ്ഞതേയുള്ളൂ. തിരഞ്ഞെടുപ്പ് (ചോയിസ്) എന്ന പ്രക്രിയ സമ്പദ്‌വ്യവസ്ഥയിലും സുപ്രധാന പങ്ക് വഹിക്കുന്നു. സമ്പദ്‌വ്യവസ്ഥയിലെ ഉത്പാദന സ്രോതസ്സുകള്‍, പ്രകൃതി വിഭവങ്ങള്‍ (ഭൂമി, ജലം എന്നിവയുള്‍പ്പെടെ), മനുഷ്യശക്തി (ലേബര്‍ ഫോഴ്‌സ്), മൂലധനം, സംഘാടകത്വം എന്നിവയാണ്. ഒരു നിശ്ചിത കാലയളവില്‍ ഈ സ്രോതസ്സുകളുടെ അളവും വൈവിധ്യവും സ്ഥിരമായി നില്‍ക്കുന്നു. ഈ സ്രോതസ്സുകളുപയോഗിച്ച് എന്തുല്‍പാദിപ്പിക്കണം, എങ്ങിനെയുല്‍പാദിപ്പിക്കണം, ആര്‍ക്കുവേണ്ടി ഉല്‍പാദിപ്പിക്കണം എന്ന് തീരുമാനിക്കുന്നതാണ് യഥാര്‍ഥത്തില്‍ സാമ്പത്തിക പ്രശ്‌നം. ഈ പ്രശ്‌നം പരിഹരിക്കാന്‍ ഒന്നുകില്‍ വിപണി ശക്തികളെ ആശ്രയിക്കണം. അല്ലെങ്കില്‍ സ്റ്റേറ്റ് തന്നെ അതിന് മുന്‍കൈ എടുക്കണം. മിശ്രസമ്പദ്‌വ്യവസ്ഥയില്‍ വിപണിയും സ്റ്റേറ്റും ചേര്‍ന്നാണ് പ്രശ്‌നത്തിന് പരിഹാരം കാണുക.
ഉല്‍പാദന സ്രോതസ്സുകള്‍ പരിമിതമാണ്. എന്നാല്‍ സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്ക് പരിമിതിയില്ല. നമുക്ക് വേണ്ടതൊക്കെ നമുക്ക് ഉല്‍പാദിപ്പിക്കാന്‍ കഴിയില്ല. ചിലത് വേണ്ടെന്നുവച്ചാലെ മറ്റ് ചിലത് നമുക്ക് ലഭ്യമാകു. ഇവിടെയാണ് ഓരോ പൗരനും സമൂഹവും ഒരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. പ്രസിദ്ധ സാമ്പത്തിക ശാസ്ത്രജ്ഞനായ പ്രൊഫസര്‍ പി എ സാമുവല്‍സണ്‍ ഉപയോഗിച്ച ഒരു ഉദാഹരണം ഇന്ന് ലോക പ്രസിദ്ധമാണ്. ഒരു സമ്പദ്‌വ്യവസ്ഥയിലെ മുഴുവന്‍ ഉല്‍പാദന സ്രോതസ്സുകളും വെണ്ണയുല്‍പ്പാദിക്കാന്‍ മാറ്റിവയ്ക്കുന്നുവെന്ന് കരുതുക. പകരം മറ്റൊന്നും ഉല്‍പാദിപ്പിക്കാന്‍ കഴിയില്ല. എന്നാല്‍ തോക്കുകള്‍ ഉല്‍പ്പാദിപ്പിക്കണമെന്ന് തീരുമാനിച്ചാല്‍, വെണ്ണയുടെ ഉല്‍പാദനം കുറച്ച് ഉല്‍പാദന സ്രോതസ്സുകള്‍ തോക്കുകളുടെ ഉല്‍പാദനത്തിലേയ്ക്ക് തിരിച്ചുവിടേണ്ടിവരും. ഇവിടെ വെണ്ണ പ്രതിനിധാനം ചെയ്യുന്നത് ജനങ്ങള്‍ക്ക് ഒഴിച്ചുകൂടാന്‍ വയ്യാത്ത ചരക്കുകളാണ്. അവ തന്നെയാണ് സമാധാനവും വികസനവും പ്രതിനിധാനം ചെയ്യുന്നത്. എന്നാല്‍ തോക്കുകള്‍ പ്രതിനിധാനം ചെയ്യുന്നത് യുദ്ധത്തിനേയും വിനാശത്തിനേയുമാണ്. വെണ്ണ അല്ലെങ്കില്‍ തോക്കുകള്‍. സമാധാനം അല്ലെങ്കില്‍ വിനാശം. സമാധാനം ഉണ്ടെങ്കിലേ വികസനമുണ്ടാകു. എന്നാല്‍ ഭരണകൂടങ്ങള്‍ വാദിക്കുന്നത് സമാധാനം നിലനിര്‍ത്തണമെങ്കില്‍ പ്രതിരോധ ചെലവുകള്‍ വര്‍ധിപ്പിക്കണമെന്നാണ്. ഭക്ഷ്യ സുരക്ഷ, തൊഴിലുറപ്പ്, ദാരിദ്ര്യനിര്‍മാര്‍ജ്ജനം, വിദ്യാഭ്യാസം, പൊതുജനാരോഗ്യം, സാമൂഹ്യക്ഷേമം എന്നിവയ്ക്ക് ചെലവാക്കേണ്ടിവരുന്ന പണം കൂടി പ്രതിരോധ മേഖലയ്ക്ക് മാറ്റി വയ്ക്കുന്നതില്‍ തെറ്റില്ലായെന്നാണ് ഇന്ത്യയിലെ കേന്ദ്ര ഭരണകൂടം ചിന്തിക്കുന്നത്. ഇത് ബജറ്റുകണക്കുകളില്‍ വ്യക്തമായിട്ടുണ്ട്.
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ 12 വര്‍ഷം ജി ഡി പിയുടെ 1.8 ശതമാനം പ്രതിരോധ മേഖലയ്ക്കാണ് ഇന്ത്യ ചെലവിട്ടത്. 1962 ല്‍ ചൈനയുമായും 1965 ല്‍ പാകിസ്ഥാനുമായും നമുക്ക് യുദ്ധം ചെയ്യേണ്ടിവന്നു. ആഗോള രാഷ്ട്രീയ ബന്ധങ്ങളില്‍ പ്രതീക്ഷിക്കാത്ത തരത്തില്‍ മാറ്റങ്ങള്‍ ഉണ്ടായി. പാകിസ്ഥാനുമായുള്ള ബന്ധം ഇപ്പോഴും വഷളായി തുടരുന്നു. ഇന്ത്യയുടെ രക്ഷകനായി എന്നും സോവിയറ്റ് യൂണിയനുണ്ടാകുമെന്ന പ്രതീക്ഷ തെറ്റി. ആഗോളതലത്തില്‍ ആയുധ ശേഖരണം തകൃതിയായി നടക്കുന്നു. ഇന്ത്യയും മുന്‍ നിരയിലുള്ള ആഗോള ശക്തിയായി തീരാന്‍ സ്വപ്നം കാണുന്നു. ഇതിന്റെയൊക്കെ ഫലമായി പ്രതിരോധ മേഖലയ്ക്ക് കൂടുതല്‍ ബജറ്റ് വിഹിതം മാറ്റി വയ്ക്കാന്‍ ഇന്ത്യ നിര്‍ബന്ധിതയായി. 1985-1986 ല്‍ 7987 കോടി രൂപയായിരുന്ന പ്രതിരോധ ബജറ്റ് 2005-2006 ല്‍ 83,000 കോടി രൂപയായി. കേന്ദ്ര സര്‍ക്കാരിന്റെ ആകെ ചെലവിന്റെ 15 ശതമാനം പ്രതിരോധ ചെലവുകളാണ്. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിഫന്‍സ് സ്റ്റഡീസ് ആന്റ് അനാലിസിസ് പുറത്തു വിട്ട കണക്കനുസരിച്ച് 2011-2012 ല്‍ ചെലവാക്കാന്‍ പോകുന്നത് 36.5 ബില്യണ്‍ ഡോളറാണ്. ഏതാണ്ട് 1.64 ലക്ഷം കോടിരൂപ പ്രതിരോധ മേഖലയ്ക്കാണ്. അതേ സമയത്ത് ചൈന ചെലവിടാന്‍ പോകുന്നത് 150 ബില്യണ്‍ ഡോളറാണ്. അമേരിക്കയുടേത് 530 ബില്യണ്‍ ഡോളറും.
ഇന്ത്യയുടെ പ്രതിരോധ ബജറ്റില്‍ ഇതേവരെ സിംഹഭാഗവും റവന്യൂ ചെലവുകള്‍ക്കാണ് വിനിയോഗിച്ചിരുന്നത്. എന്നാല്‍ 2011-2012 ബജറ്റില്‍ ഇതിന് മാറ്റം വന്നിരിക്കുന്നു. ഇനി മൂലധന ചെലവുകള്‍ക്കായിരിക്കും മുന്‍ഗണന, പ്രത്യേകിച്ചും സേനാവിഭാഗങ്ങളുടെ ആധുനികവല്‍ക്കരണം എന്നലക്ഷ്യം നേടാന്‍, പഴയ പ്രതിരോധ പടക്കോപ്പുകള്‍ മാറ്റി പുതിയവ നമ്മുടെ സേനാവിഭാഗങ്ങള്‍ക്ക് നല്‍കേണ്ടതുണ്ട്.
പ്രതിരോധത്തിനും യുദ്ധസന്നാഹങ്ങള്‍ക്കും വേണ്ടി ചെലവഴിക്കുന്ന തുക സാമ്പത്തിക വികസനത്തിനും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനും തടസ്സമായി നിലനില്‍ക്കുന്നു. കൂടുതല്‍ തോക്കുകള്‍ എന്നതിന്റെ അര്‍ഥം കുറഞ്ഞ വെണ്ണ എന്നതാണ്. ആഗോളതലത്തില്‍ മിലിട്ടറി ചെലവുകള്‍ ഒരു ട്രില്യണ്‍ ഡോളര്‍ കവിഞ്ഞു. ഇതില്‍ 47 ശതമാനം അമേരിക്കയുടെ വകയാണ്. അമേരിക്ക, യു കെ, ഫ്രാന്‍സ്, ജപ്പാന്‍, ചൈന എന്നീ അഞ്ച് രാജ്യങ്ങളുടെ ആകെ മിലിട്ടറി ചെലവ് തന്നെ 62 ശതമാനം വരും. മധ്യപൂര്‍വ്വ ഏഷ്യയിലും ആഫ്രിക്കയിലും (ലിബിയ) നടക്കുന്ന പാശ്ചാത്യ - നാറ്റോ കക്ഷികളുടെ കടന്നാക്രമണം ആഗോള മിലിട്ടറി ചെലവുകള്‍ ഇനിയും വര്‍ധിപ്പിക്കും. വന്‍കിട രാഷ്ട്രങ്ങളുടെ മുന്‍നിരയിലേയ്ക്ക് വരാനാഗ്രഹിക്കുന്ന ഇന്ത്യയും മിലിട്ടറി ചെലവുകള്‍ വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ രണ്ട് വര്‍ഷക്കാലത്ത് പ്രതിരോധ സാമഗ്രികളുടെ ഇറക്കുമതിയില്‍ ഇന്ത്യ ചൈനയുടെ മുന്‍പന്തിയിലെത്തിയിരിക്കുന്നു. സ്റ്റോക്ക് ഹോം ആസ്ഥാനമാക്കിയ ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കണക്കനുസരിച്ച് പ്രതിരോധ ചെലവുകളുടെ 9 ശതമാനം ഇറക്കുമതിക്കായിട്ടാണ് മാറ്റിവച്ചത്. ചൈനയില്‍ ഇത് 6 ശതമാനം മാത്രമായിരുന്നു. അടുത്ത 5 വര്‍ഷക്കാലം നമ്മുടെ പ്രതിരോധ ശൃംഖലയെ (ആര്‍മി, നേവി, എയര്‍ഫോഴ്‌സ്) ശക്തിപ്പെടുത്താന്‍ 50 ബില്യണ്‍ ഡോളറിന്റെ ബജറ്റാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതില്‍ 126 പുതിയ ഫൈറ്റര്‍ ജറ്റ് വിമാനങ്ങള്‍ വാങ്ങുന്നതിന് 10 ബില്യണ്‍ ഡോളര്‍ മാറ്റിവച്ചിരിക്കുന്നു. മിഗ്‌വിമാനങ്ങള്‍ പഴയതായിരിക്കുന്നു. ഒരു മിഗ് - 21 ന്റെ വില ഒരു മില്യണ്‍ ഡോളറാണ്. എന്നാലിപ്പോള്‍ ഇന്ത്യ വാങ്ങാന്‍ കരാറുണ്ടാക്കിയിരിക്കുന്ന എഫ്-18 യൂറോ ഫൈറ്റര്‍ വിമാനത്തിന്റെ വില 100 മില്യണ്‍ ഡോളറാണ്. സേനയുടെ ആധുനീവല്‍ക്കരണത്തിന് വന്‍തുകയാണ് മാറ്റിവയ്‌ക്കേണ്ടത്.
പ്രഫ. സാമുവല്‍സണ്‍ സൂചിപ്പിച്ചതുപോലെ നാമെടുക്കേണ്ട തീരുമാനം ''തോക്ക് വേണോ'' അതോ പകരം ''വെണ്ണ വേണോ'' എന്നതാണ്. ഈ തീരുമാനം വിപണി ശക്തികള്‍ക്ക് വിട്ടാല്‍ എന്തായിരിക്കും സ്ഥിതി? വികസനം തന്നെ വെട്ടിച്ചുരുക്കുകയോ അത് വേണ്ടായെന്ന് വയ്ക്കുകയോ എന്നതായിരിക്കും ഫലം. ഭക്ഷ്യ സബ്‌സിഡിയും സാമൂഹ്യസേവന പദ്ധതികള്‍ക്കുള്ള ബജറ്റും വെട്ടിക്കുറച്ചുവേണോ ''തോക്കുകള്‍'' വാങ്ങാനും ഇറക്കുമതി ചെയ്യാനും? ജി ഡി പി എന്ന് പറഞ്ഞതില്‍ തോക്കും വെണ്ണയും ഉണ്ട്. വെണ്ണ അധികമുള്ള ജി ഡി പിയാണ് ജനങ്ങള്‍ തെരഞ്ഞെടുക്കേണ്ടത്.
പ്രഫ. കെ രാമചന്ദ്രന്‍ നായര്‍ ജനയുഗം
കേരളം ഇന്ന് കനത്ത ചൂടിലാണ്. വിഷുക്കാലവും അടുത്തെത്തി നിയമസഭാ തിരഞ്ഞെടുപ്പും കഴിഞ്ഞതേയുള്ളൂ. തിരഞ്ഞെടുപ്പ് (ചോയിസ്) എന്ന പ്രക്രിയ സമ്പദ്‌വ്യവസ്ഥയിലും സുപ്രധാന പങ്ക് വഹിക്കുന്നു. സമ്പദ്‌വ്യവസ്ഥയിലെ ഉത്പാദന സ്രോതസ്സുകള്‍, പ്രകൃതി വിഭവങ്ങള്‍ (ഭൂമി, ജലം എന്നിവയുള്‍പ്പെടെ), മനുഷ്യശക്തി (ലേബര്‍ ഫോഴ്‌സ്), മൂലധനം, സംഘാടകത്വം എന്നിവയാണ്. ഒരു നിശ്ചിത കാലയളവില്‍ ഈ സ്രോതസ്സുകളുടെ അളവും വൈവിധ്യവും സ്ഥിരമായി നില്‍ക്കുന്നു. ഈ സ്രോതസ്സുകളുപയോഗിച്ച് എന്തുല്‍പാദിപ്പിക്കണം, എങ്ങിനെയുല്‍പാദിപ്പിക്കണം, ആര്‍ക്കുവേണ്ടി ഉല്‍പാദിപ്പിക്കണം എന്ന് തീരുമാനിക്കുന്നതാണ് യഥാര്‍ഥത്തില്‍ സാമ്പത്തിക പ്രശ്‌നം. ഈ പ്രശ്‌നം പരിഹരിക്കാന്‍ ഒന്നുകില്‍ വിപണി ശക്തികളെ ആശ്രയിക്കണം. അല്ലെങ്കില്‍ സ്റ്റേറ്റ് തന്നെ അതിന് മുന്‍കൈ എടുക്കണം. മിശ്രസമ്പദ്‌വ്യവസ്ഥയില്‍ വിപണിയും സ്റ്റേറ്റും ചേര്‍ന്നാണ് പ്രശ്‌നത്തിന് പരിഹാരം കാണുക.
ReplyDelete