'അഞ്ചരമണിക്കൂര്‍ പര്യടനം. മൂന്ന് വേദികള്‍. നിറഞ്ഞ പുരുഷാരം'. മനോരമ ലേഖകന്റെ വാക്കുകള്‍ തുടക്കത്തില്‍ വായ്പ എടുത്തുവെന്ന് മാത്രം. തെരഞ്ഞെടുപ്പ് കാലത്ത് മുമ്പും എഐസിസി പ്രസിഡന്റുമാര്‍ കേരള സന്ദര്‍ശനത്തിനെത്തിയിട്ടുണ്ട്. ആ വരവിന്റെ ഒട്ടേറെ ഒര്‍മ്മകള്‍ പ്രായമുള്ളവരുടെ മനസ്സില്‍ ഇപ്പോഴും തങ്ങി നില്‍ക്കുന്നു. എഐസിസി പ്രസിഡന്റും മുന്‍ശുണ്ഠിക്കാരനുമായിരുന്ന ആചാര്യ കൃപലാനി യുടെ കൊല്ലം സന്ദര്‍ശനം ആരും മറക്കുകയില്ല. അത് തെരഞ്ഞടുപ്പ് പ്രചരണത്തിനായിരുന്നില്ല എന്ന് മാത്രം. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിരാഗാന്ധിയും തെരഞ്ഞെടുപ്പ് കാലത്ത് കേരളം സന്ദര്‍ശിച്ചിട്ടുണ്ട്. 1957 ല്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിരാഗാന്ധിയും ആവേശത്തിരയിളക്കി കേരളത്തില്‍ എത്തിയിട്ടും സംസ്ഥാനത്ത് ആദ്യമായി നടന്ന തെരഞ്ഞടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ജനങ്ങള്‍ അധികാരത്തില്‍ എത്തിച്ചു. പ്രധാനമന്ത്രിയുടെയും ഇന്ദിരാഗാന്ധിയുടെയും പ്രശസ്തിയും സ്വാധീനവും പാരമ്യത്തിലായിരുന്ന കാലഘട്ടമായിരുന്നു അത്. എന്നിട്ടും കേരളത്തിലെ ജനങ്ങളുടെ മനസ്സ് മാറ്റാന്‍ രാജ്യം കണ്ട പ്രമുഖ നേതാക്കള്‍ക്കും അവരുടെ പര്യടനത്തിനും കഴിഞ്ഞില്ല. അവരുടെ സന്ദേശങ്ങള്‍ അനുയായികളിലും അല്ലാത്തവരിലും ആവേശമുണര്‍ത്തി എന്നത് നേരാണ്. പക്ഷേ അതൊന്നും തെരഞ്ഞടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചില്ല. ഇത് ആദ്യ അനുഭവം.
എന്നാല്‍ ബഹുമാന്യയായ സോണിയാഗാന്ധി തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കേരളത്തില്‍ എത്തിയിട്ട് ആവേശത്തിന്റെ ചെറുകാറ്റ് പോലും ഇളക്കാന്‍ കഴിഞ്ഞില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മനോരമയ്ക്ക് ബോധ്യമായിട്ടില്ലെങ്കിലും മാലോകര്‍ക്ക് ഇത് ബോധ്യമായിട്ടുണ്ട്. സോണിയാഗാന്ധി പ്രസംഗിച്ച തൃശ്ശൂരും കോഴിക്കോട്ടും സാധാരണഗതിയില്‍ ഇതുപോലെ ഒരു അഖിലേന്ത്യാ നേതാവ് എത്തുമ്പോഴുള്ള പുരുഷാരമൊന്നും കണ്ടില്ല. സോണിയാഗാന്ധിയുടെ പ്രസംഗങ്ങള്‍ ആറ്റിക്കുറുക്കി അഞ്ച് ചോദ്യങ്ങളായി മനോരമ അവതരിപ്പിക്കുന്നു. ആ ചോദ്യങ്ങളെപ്പറ്റി തന്നെ പറയാം.
ചോദ്യം ഒന്ന്. സുനാമി ബാധിതരുടെ കണ്ണീരൊപ്പാന്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പുനരധിവാസ പാക്കേജ് ഫലപ്രദമായി നടപ്പാക്കാന്‍ എന്തുകൊണ്ട് കഴിഞ്ഞില്ല? കേരളത്തില്‍ സുനാമി ഏറ്റവും കൂടുതല്‍ ദുരന്തം വിതച്ചത് കൊല്ലം, ആലപ്പുഴ ജില്ലകളിലാണ്. കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിലാണ് ഇതിന്റെ പ്രത്യാഘാതങ്ങള്‍ ഏറെ പ്രതിഫലിച്ചത്. കേന്ദ്രവിഹിതം കാത്തിരിക്കാതെ ഇവിടെ മാതൃകാപരമായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളാണ് കേരളസര്‍ക്കാര്‍ കാഴ്ച്ചവച്ചത്. സാമൂഹ്യസംഘടനകളും മതസംഘടനകളും ഒക്കെ തന്നെ ദുരിതബാധിതരുടെ കണ്ണീരൊപ്പാന്‍ എത്തിയിരുന്നു. കിട്ടിയ പണം എങ്ങനെ ചെലവാക്കിയെന്നറിയണമെങ്കില്‍ സോണിയാഗാന്ധി പോയില്ലെങ്കിലും കോണ്‍ഗ്രസുകാര്‍ കരുനാഗപ്പള്ളി സന്ദര്‍ശിച്ചാല്‍ ബോധ്യമാവും. സുനാമി ഫണ്ടിന്റെ എണ്‍പത്തെട്ട് ശതമാനവും ഫലപ്രദമായി സര്‍ക്കാര്‍ ചെലവഴിച്ചുകഴിഞ്ഞു. ദ്വീപുപോലെ കിടന്നിരുന്ന ആലപ്പാട് പഞ്ചായത്തില്‍ ജനങ്ങളെ പുറംലോകവുമായി ബന്ധിച്ചിരുന്ന കണ്ണി പണിക്കര്‍കടവ് പാലമാണ്. സുനാമി രാക്ഷസത്തിരകള്‍ ഇവിടുത്തെ ജനജീവിതം തകര്‍ത്തെറിഞ്ഞപ്പോള്‍ ഓടി രക്ഷപെടാന്‍പോലും ഇവിടുത്തെ ജനങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ല. ആലപ്പാട്ടുകാരുടെ ചിരകാല സ്വപ്നമായ പണിക്കര്കടവ് പാലം ഉള്‍പ്പെടെ കോടികള്‍ മുതല്‍ മുടക്കി അഞ്ച് പാലങ്ങളാണ് ഇവിടെ സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയത്. കൂടാതെ ഇവിടുത്തെ ജനങ്ങളുടെ ഏക ആശ്രയമായ കരുനാഗപ്പള്ളി ഗവണ്‍മെന്റ് ആശുപത്രിയുടെ പഴയ സ്ഥിതിയെന്തായിരുന്നു? ഏത് സാഹചര്യത്തെയും നേരിടാന്‍ തക്കവണ്ണം തയ്യാറാണ് ഇന്ന് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി. സുനാമി പുനരധിവാസ പദ്ധതിപ്രകാരം ആലപ്പാട് പഞ്ചായത്തില്‍ 726 വീടുകള്‍ നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതില്‍ 467 വീടുകള്‍ പൂര്‍ത്തിയാക്കി അര്‍ഹര്‍ക്ക് വിതരണം ചെയ്തു കഴിഞ്ഞു. പുനര്‍ നിര്‍മ്മാണ പദ്ധതി പ്രകാരം അനുവദിച്ച 199 വീടുകളില്‍ 100 വീടുകള്‍ കൈമാറിക്കഴിഞ്ഞു. ഇങ്ങനെ സുനാമി ഫണ്ട് ഉപയോഗിച്ച് ഒരു നാടിന്റെ ആകെ വികസനത്തിനുതകുന്ന എന്തെല്ലാം പ്രവൃത്തികളാണ് സര്‍ക്കാര്‍ ചെയ്തത്. ഇക്കാര്യങ്ങള്‍ മനസ്സിലാക്കാതെ സംസ്ഥാന ഗവണ്‍മെന്റിനോടുള്ള രാഷ്ട്രീയ വൈരംകൊണ്ടാണ് സുനാമി ഫണ്ടിന്റെ വിനിയോഗത്തെപ്പറ്റി സോണിയാഗാന്ധി ഇത്തരത്തില്‍ ചോദ്യം ഉന്നയിച്ചത്.
ചോദ്യം രണ്ട്. കുട്ടനാട് പാക്കേജിനെപ്പറ്റിയും സോണിയാഗാന്ധി ചോദ്യങ്ങള്‍ ഉന്നയിക്കുകയുണ്ടായി. കുട്ടനാട് കാര്‍ഷിക പാക്കേജ് ഫലപ്രദമായി നടപ്പാക്കാന്‍ എന്തുകൊണ്ട് കഴിഞ്ഞില്ല? എന്നതായിരുന്നു അത്. പല ഡിപ്പാര്‍ട്ടുമെന്റുകളുടെയും സഹകരണത്തോടു കൂടിയേ കുട്ടനാട് പാക്കേജ് പൂര്‍ത്തിയാക്കാന്‍ കഴിയുകയുള്ളൂ. കുട്ടനാട് പാക്കേജിനായി 3544 കോടിയുടെ പദ്ധതിയാണ് സ്വാമിനാഥന്‍ കമ്മീഷന്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചത്. അതുമായി ബന്ധപ്പെട്ട അമ്പത് പ്രവര്‍ത്തനങ്ങളില്‍ 47 എണ്ണത്തിന് ഇതിനകം ഭരണാനുമതിയായിട്ടുണ്ട്. അതിനായി പ്രത്യേക പദ്ധതികള്‍ തയ്യാറാക്കി അംഗീകാരവും നേടി. എന്നാല്‍ ആവശ്യമായ ഫണ്ട് അനുവദിക്കുന്നതില്‍ വേണ്ടത്ര താല്‍പര്യം കേന്ദ്രം കാട്ടിയതായി കാണുന്നില്ല. ഇതിനകം 72 കോടി രൂപയുടെ ഫണ്ടാണ് കേരളത്തില്‍ റിലീസ് ചെയ്തത്. അതില്‍ 19 കോടിയേ ചെലവാക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. ഫണ്ട് അനുവദിച്ചതിന് ശേഷമുള്ള പരിമിതമായ കാലയളവിനുള്ളില്‍ സാങ്കേതികമായും അല്ലാതെയും പല പ്രതിബന്ധങ്ങളും സര്‍ക്കാരിന് നേരിടേണ്ടി വന്നിട്ടുണ്ട്. അത് ഈ ഗവണ്‍മെന്റിന്റെ വിമുഖതയായോ കഴിവുകേടായോ ചിത്രീകരിക്കുന്നത് ധാര്‍മ്മികമല്ല. തുടര്‍ന്ന് അധികാരത്തില്‍ വന്നാല്‍ ഈ പദ്ധതിക്ക് മുന്‍ഗണന കൊടുത്തുകൊണ്ട് ചെയ്യുമെന്ന കാര്യം കുട്ടനാടന്‍ കര്‍ഷകര്‍ക്ക് ഉറപ്പിക്കാം.
അഞ്ച് കൊല്ലം കേരളത്തെ പിന്നോട്ടടിച്ച സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിത്താഴ്ന്നില്ലേ? എന്നതായിരുന്നു മൂന്നാമത്തെ ചോദ്യം. അഴിമതിയുടെ ചെളിക്കുണ്ടില്‍ ആഴ്ന്നിറങ്ങി നില്‍ക്കുന്ന ഒരു ഗവണ്‍മന്റിന് രാഷ്ട്രീയ നേതൃത്വം കൊടുക്കുന്ന ഒരാളാണ് സോണിയാഗാന്ധി. ഇവര്‍ കേരളത്തിലേക്ക് പറക്കുമ്പോള്‍, ഗവണ്‍മെന്റ് ശക്തമായ ഒരു അഴിമതി നിരോധന നിയമം ഉണ്ടാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രമുഖ ഗാന്ധിയനും സാമൂഹ്യ പ്രവര്‍ത്തകനുമായ അണ്ണാ ഹസാരെ ഡല്‍ഹിയില്‍ നിരാഹാരം ആരംഭിച്ച കാര്യം സോണിയാഗാന്ധി മറക്കണ്ട. ഇവിടെ വന്ന് ഇവിടുത്തെ ഗവണ്‍മെന്റ് അഴിമതിയില്‍ മുങ്ങി നില്‍ക്കുന്നുവെന്ന് പറയണമെങ്കില്‍ അസാധാരണമായ ഒരു മനസ്സുണ്ടായിരിക്കണം. മുഖ്യമന്ത്രിയുടേയോ അദ്ദേഹത്തിന്റെ മന്ത്രി സഭയുടേയോ ഒരഴിമതിയും ചൂണ്ടിക്കാട്ടാന്‍ പ്രതിപക്ഷത്തിന് ഇന്നേവരെ കഴിഞ്ഞിട്ടില്ല.
ഭൂ, മദ്യ, മണല്‍മാഫിയകളാണ് സര്‍ക്കാരിനെ നിയന്ത്രിക്കുന്നത്. അവരുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് സര്‍ക്കാര്‍ വഴങ്ങിയില്ലേ? എന്നതായിരുന്നു നാലാമത്തെ ചോദ്യം. ഈ തൊപ്പിയും ഇണങ്ങുന്നത് യുപിഎ ഗവണ്‍മെന്റിന് തന്നെയായിരിക്കും. ആരുടെ സ്വാധീനത്തിനും സമ്മര്‍ദ്ദത്തിനും വഴങ്ങിയാണ് യുപിഎ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് അമേരിക്കന്‍ അംബാസിഡര്‍മാരോ എംബസി ഉദ്യോഗസ്ഥരോ പറഞ്ഞത് വിക്കിലക്ക്‌സ് വാര്‍ത്തയായി പുറത്ത് കൊണ്ടുവരുന്നതിലൂടെ ജനങ്ങള്‍ മനസ്സിലാക്കി. കുത്തകകളുടെയും ഒരു പരിധി വരെ അമേരിക്കയുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങിയല്ലേ യുപിഎ ഗവണ്‍മന്റ് പല നടപടികളും സ്വീകരിച്ചിട്ടുള്ളത്. ഒന്നാം യുപിഎ ഗവണ്‍മെന്റിന്റെ കാലത്ത് ഒപ്പുവച്ച ആണവ കരാര്‍ തന്നെ അമേരിക്കന്‍ സമ്മര്‍ദ്ദത്തിന് വഴങ്ങിയതിന് ഉത്തമ ഉദാഹരണമാണ്. ഇക്കാരണത്താലാണ് ഇടതുപക്ഷം ഗവണ്‍മെന്റിന് നല്‍കിയിരുന്ന പിന്തുണ പിന്‍വലിച്ചത് തന്നെ. കുത്തക കമ്പനികള്‍ക്ക് വേണ്ടി സ്വാധീനം ചെലുത്തുന്ന എംപിമാര്‍ തന്നെയാണ് പാര്‍ലമെന്റിലും പാര്‍ലമെന്ററി കമ്മറ്റികളിലും കടന്നുകൂടി കുത്തക താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ പ്രവര്‍ത്തിക്കുന്നത്.
ഇന്ത്യമുഴുവന്‍ മാറ്റം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ സംസ്ഥാനസര്‍ക്കാര്‍ കാലാനുസൃതമായ മാറ്റങ്ങള്‍ക്ക് എതിരു നില്‍ക്കുകയായിരുന്നില്ലേ? എന്നതായിരുന്നു അഞ്ചാമത്തെ ചോദ്യം. ഏത് കാര്യത്തിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ എതിര് നിന്നതെന്നുകൂടി വിശദീകരിക്കണമായിരുന്നു. ഇത്തരം 'ചോദ്യശരങ്ങളുമായി തേരോട്ടം നടത്തിയ' എഐസിസി പ്രസിഡന്റിന്റെ ഒരു ശരവും ലക്ഷ്യത്തില്‍ തറയ്ക്കുന്നതായിരുന്നില്ല. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം പാഴാക്കുകയായിരുന്നില്ല മറിച്ച് വികസന-സാമൂഹ്യക്ഷേമ പരിപാടികള്‍ നടപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ദേശീയവും അന്തര്‍ദേശീയവുമായ എത്രയോ അവാര്‍ഡുകളും അംഗീകാരങ്ങളുമാണ് സര്‍ക്കാരിനെ തേടിയെത്തിയത്. വിവിധ ഡിപ്പാര്‍ട്ടുമെന്റുകള്‍ വികസനമേഖലയില്‍ പ്രശംസനീയമായ പ്രവര്‍ത്തനം നടത്തുകയും യുപിഎ സര്‍ക്കാരില്‍ നിന്നും ഐക്യരാഷ്ട്ര സഭ, വേള്‍ഡ് ബാങ്ക് എന്നീ അന്തര്‍ദേശീയ സ്ഥാപനങ്ങളില്‍ നിന്നും ഇന്ത്യാടുഡേ പോലെ പ്രചാരമുള്ള മാധ്യമങ്ങളില്‍ നിന്നും പ്രശംസയും അവാര്‍ഡും നേടിയെടുക്കാന്‍ ഈ ഗവണ്‍മെന്റിന് കഴിഞ്ഞു.
ഇന്ത്യയിലാദ്യമായി കര്‍ഷകര്‍ക്ക് പെന്‍ഷന്‍ പദ്ധതി, കേരസുരക്ഷാ ഇന്‍ഷുറന്‍സ്, നെല്ലിനും നാളീകേരത്തിനും രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സംഭരണ വില നല്‍കിയത്. പ്രവാസികള്‍ക്ക് ക്ഷേമനിധി, മത്സ്യതൊഴിലാളികള്‍ക്കായി കടാശ്വാസ കമ്മീഷന്‍ അടക്കം ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാനാവാത്ത നേട്ടങ്ങളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങള്‍ക്ക് നല്‍കിയത്. ഇതുവരെ ആരും പരിഗണിക്കാതിരുന്ന കുടിപ്പള്ളിക്കൂടം ആശാന്മാര്‍ക്കും ഭാഗവതപാരായണം നടത്തുന്നവര്‍ക്കും വരെ പെന്‍ഷന്‍ ഏര്‍പ്പെടുത്തി. ഈ ഗവണ്‍മെന്റിന്റെ എന്തെങ്കിലും ആനുകൂല്യം ലഭിക്കാത്ത ഒരാളുപോലും ഇല്ല. ഇത് തുറന്ന് പറയാനുള്ള ഹൃദയവിശാലത സോണിയാഗാന്ധി കാണിക്കണം. അന്ധമായ രാഷ്ട്രീയ വിരോധം ആരേയും എങ്ങും കൊണ്ടെത്തിക്കില്ല. കോണ്‍ഗ്രസ് ഭരിക്കുന്ന മുന്നണിക്ക് മാത്രമേ കേന്ദ്രം സഹായം നല്‍കൂ എന്ന് പരോക്ഷമായി സോണിയാഗാന്ധി പറഞ്ഞത് നിര്‍ഭാഗ്യകരമായിപ്പോയി. അത് ഇന്ത്യന്‍ ജനാധിപത്യത്തിനും ഫെഡറല്‍ സംവിധാനത്തിനും ഘടകവിരുദ്ധമായ നിലപാടാണ്. ഹരിപ്പാട്ടെ പ്രസംഗത്തിനിടയില്‍ എല്‍ഡിഎഫ് വിജയിക്കുമെന്ന് പറഞ്ഞത് നാക്കിന്റെ ഒരു പിഴവാകാം. ഒരു പക്ഷേ ഉള്ളില്‍ നിറഞ്ഞ വികാരത്തിന്റെ അറിയാതെ ഉള്ള ഒരു ബഹിര്‍ സ്ഫുരണവുമാകാം.
തെങ്ങമം ബാലകൃഷ്ണന്‍ ജനയുഗം 080411
'അഞ്ചരമണിക്കൂര്‍ പര്യടനം. മൂന്ന് വേദികള്‍. നിറഞ്ഞ പുരുഷാരം'. മനോരമ ലേഖകന്റെ വാക്കുകള്‍ തുടക്കത്തില്‍ വായ്പ എടുത്തുവെന്ന് മാത്രം. തെരഞ്ഞെടുപ്പ് കാലത്ത് മുമ്പും എഐസിസി പ്രസിഡന്റുമാര്‍ കേരള സന്ദര്‍ശനത്തിനെത്തിയിട്ടുണ്ട്. ആ വരവിന്റെ ഒട്ടേറെ ഒര്‍മ്മകള്‍ പ്രായമുള്ളവരുടെ മനസ്സില്‍ ഇപ്പോഴും തങ്ങി നില്‍ക്കുന്നു. എഐസിസി പ്രസിഡന്റും മുന്‍ശുണ്ഠിക്കാരനുമായിരുന്ന ആചാര്യ കൃപലാനി യുടെ കൊല്ലം സന്ദര്‍ശനം ആരും മറക്കുകയില്ല. അത് തെരഞ്ഞടുപ്പ് പ്രചരണത്തിനായിരുന്നില്ല എന്ന് മാത്രം. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിരാഗാന്ധിയും തെരഞ്ഞെടുപ്പ് കാലത്ത് കേരളം സന്ദര്‍ശിച്ചിട്ടുണ്ട്. 1957 ല്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിരാഗാന്ധിയും ആവേശത്തിരയിളക്കി കേരളത്തില്‍ എത്തിയിട്ടും സംസ്ഥാനത്ത് ആദ്യമായി നടന്ന തെരഞ്ഞടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ജനങ്ങള്‍ അധികാരത്തില്‍ എത്തിച്ചു. പ്രധാനമന്ത്രിയുടെയും ഇന്ദിരാഗാന്ധിയുടെയും പ്രശസ്തിയും സ്വാധീനവും പാരമ്യത്തിലായിരുന്ന കാലഘട്ടമായിരുന്നു അത്. എന്നിട്ടും കേരളത്തിലെ ജനങ്ങളുടെ മനസ്സ് മാറ്റാന്‍ രാജ്യം കണ്ട പ്രമുഖ നേതാക്കള്‍ക്കും അവരുടെ പര്യടനത്തിനും കഴിഞ്ഞില്ല. അവരുടെ സന്ദേശങ്ങള്‍ അനുയായികളിലും അല്ലാത്തവരിലും ആവേശമുണര്‍ത്തി എന്നത് നേരാണ്. പക്ഷേ അതൊന്നും തെരഞ്ഞടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചില്ല. ഇത് ആദ്യ അനുഭവം.
ReplyDelete