പറഞ്ഞുപഴകിയ ആരോപണങ്ങളുമായി പ്രധാനമന്ത്രിയും രാഹുലും കേരളത്തില്‍
കൊച്ചി: ഇടതുപക്ഷം കാലത്തിനൊപ്പം നീങ്ങുന്നില്ലെന്ന പഴകിത്തുരുമ്പിച്ച ആരോപണം ആവര്‍ത്തിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയും ശനിയാഴ്ച കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി. ഇരുവരും കൊച്ചിയിലാണ് വിമാനമിറങ്ങിയത്. പ്രധാനമന്ത്രി കോട്ടയത്തേക്കു പോയപ്പോള്‍ രാഹുല്‍ കൊച്ചി രാജേന്ദ്ര മൈതാനിയില്‍ പ്രസംഗിച്ചു. പ്രസംഗത്തിന്റെ കൂടുതല്‍ സമയം ചെലവഴിച്ചത് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെ കുറ്റപ്പെടുത്താനാണ്.
കേന്ദ്രസര്‍ക്കാര്‍ കേരളത്തിനായി ചെയ്ത വികസനകാര്യങ്ങള്‍ ഇതുവരെ പൂര്‍ത്തിയാക്കിയില്ലെന്നും ഇരുവരും പറഞ്ഞു. കേന്ദ്രം അനുവദിച്ച പദ്ധതികള്‍ മാത്രമാണ് കേരളത്തില്‍ നടത്തുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിലും കേന്ദ്രത്തിലും ഒരേ പാര്‍ട്ടി തന്നെ ഭരിക്കണം. വല്ലാര്‍പാടം പദ്ധതി പൂര്‍ത്തിയാക്കിയത് കേന്ദ്രത്തിന്റെ ശ്രമഫലമായാണ്. സംസ്ഥാനത്ത് അഴിമതി കൊടികുത്തി വാഴുന്നു. കേന്ദ്രഭരണത്തിന്റെ ഗുണം സംസ്ഥാനത്ത് എത്തിക്കാനാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ മനുഷ്യശേഷി വികസിപ്പിക്കുന്ന തരത്തിലൊന്നും ചെയ്യാന്‍ ഇടതുപക്ഷസര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. അതിക്രമത്തെ കൂട്ടുപിടിച്ചാണ് എല്‍ഡിഎഫ് ഭരണം നടത്തുന്നത്. വ്യവസായപുരോഗതിക്ക് സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കേരളത്തില്‍ സമഗ്രവികസനം ഉറപ്പു വരുത്തുമെന്നും രാഹുല്‍ പറഞ്ഞു. കേരളത്തിന്റെ ചുമതലയുള്ള മധുസൂദന്‍ മിസ്ത്രി, പി പി തങ്കച്ചന്‍, വി ജെ പൌലോസ്, എം എ കുട്ടപ്പന്‍ എന്നിവരും വേദിയിലുണ്ടായിരുന്നു. വലിയ സുരക്ഷാസംവിധാനങ്ങളൊരുക്കിയ പരിപാടിക്ക് പ്രതീക്ഷിച്ചത്ര ആളെത്തിയില്ല.
എല്‍ഡിഎഫിന്റെ ധനം കേരളത്തിലെ ജനങ്ങള്‍ : പിണറായി
കൊച്ചി: എല്‍ഡിഎഫിന്റെ ധനം കേരളത്തിലെ ജനങ്ങളാണെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. യുഡിഎഫില്‍ കള്ളപ്പണത്തിന്റെ കുത്തൊഴുക്കാണ്. പണം ഒഴുക്കി വോട്ടുപിടിക്കാനാണ് യുഡിഎഫ് ശ്രമം. പറവൂരില്‍ എല്‍ഡിഎഫ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെറ്റായ ആരോപണങ്ങളുമായാണ് യുഡിഎഫുകാര്‍ മുന്നോട്ടുപോകുന്നത്. സോണിയാഗാന്ധി വന്നു പ്രസംഗിച്ചിട്ടുപോലും വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞിട്ടുപോയത്. എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തുന്നതിന്റെ സൂചനകള്‍ കണ്ടു തുടങ്ങിയ യുഡിഎഫ് നേതാക്കളില്‍ വല്ലാത്ത അങ്കലാപ്പു തുടങ്ങിയിട്ടുണ്ട്. കേരളം പുറകോട്ടുപോയി എന്നു പറഞ്ഞ സോണിയക്ക് കോഗ്രസ് ഭരിക്കുന്ന ഏതു സംസ്ഥാനമാണ് മുന്നോട്ടു പോയിട്ടുള്ളതെന്നു ചൂണ്ടിക്കാണിക്കാനായില്ല. രാജ്യം 8.6 ശതമാനം വളര്‍ച്ച നേടിയപ്പോള്‍ കേരളത്തില്‍ 9.6 ശതമാനം വളര്‍ച്ചയുണ്ടായി. കേരളത്തില്‍ എല്ലാരംഗത്തും സമഗ്രപുരോഗതി കൈവരിച്ച സര്‍ക്കാര്‍ ഇതിനുമുന്‍പ് ഉണ്ടായിട്ടില്ല. തെറ്റായ ആഗോളവല്‍ക്കരണ നയങ്ങളുമായി മുന്നോട്ടുപോകുന്ന കേന്ദ്രസര്‍ക്കാരിന് ശക്തമായ തിരിച്ചടിയാവണം കേരളത്തിലെ തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫിന്റെ ധനം കേരളത്തിലെ ജനങ്ങളാണെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. യുഡിഎഫില്‍ കള്ളപ്പണത്തിന്റെ കുത്തൊഴുക്കാണ്. പണം ഒഴുക്കി വോട്ടുപിടിക്കാനാണ് യുഡിഎഫ് ശ്രമം. പറവൂരില്‍ എല്‍ഡിഎഫ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെറ്റായ ആരോപണങ്ങളുമായാണ് യുഡിഎഫുകാര്‍ മുന്നോട്ടുപോകുന്നത്. സോണിയാഗാന്ധി വന്നു പ്രസംഗിച്ചിട്ടുപോലും വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞിട്ടുപോയത്. എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തുന്നതിന്റെ സൂചനകള്‍ കണ്ടു തുടങ്ങിയ യുഡിഎഫ് നേതാക്കളില്‍ വല്ലാത്ത അങ്കലാപ്പു തുടങ്ങിയിട്ടുണ്ട്.
ReplyDelete