ഇറാനിലേക്ക് കണ്ണുനട്ടിരിക്കുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തെ പിന്തുണയ്ക്കുന്ന നയങ്ങളാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. ഇറാഖിനെ തകര്‍ത്ത അമേരിക്ക മധ്യ-കിഴക്കനേഷ്യന്‍ രാജ്യങ്ങളിലേക്കാണ് തങ്ങളുടെ ലക്ഷ്യം ഉറപ്പിച്ചിരിക്കുന്നത്. പലസ്തീനും ലിബിയയും കഴിഞ്ഞാല്‍ ഇറാനായിരിക്കും അമേരിക്കയുടെ അടുത്ത ഇര. ഈ സാമ്രാജ്യത്വ താല്‍പ്പര്യത്തിന്റെ ഭാഗഭാക്കാകാനാണ് സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള യുപിഎയും കേന്ദ്ര സര്‍ക്കാരും ശ്രമിക്കുന്നത്. പ്രതിപക്ഷമെന്ന് അവകാശപ്പെടുന്ന ബിജെപിയും ഇതിന് കൂട്ടുനില്‍ക്കുന്നു. സര്‍വനാശത്തിലേക്ക് നയിക്കുന്ന ഈ കൂട്ടുകെട്ട് രാജ്യത്തിന് അപമാനമാണ്. ഇത്തരക്കാര്‍ക്ക് തിരിച്ചടി നല്‍കാന്‍ തെരഞ്ഞെടുപ്പ് അവസരമായി കാണണം. തിരുവനന്തപുരം ജില്ലയില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പുപ്രചാരണ യോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആലിബാബയുടെയും 40 കള്ളന്മാരുടെയും കഥ യാഥാര്‍ഥ്യമാകുന്ന സ്ഥിതിയിലാണ് കേന്ദ്രഭരണത്തിന്റെ ഇന്നത്തെ അവസ്ഥ. ഒരു കള്ളന്‍ തിഹാര്‍ ജയിലിലായി. മറ്റൊരു കള്ളന്‍ പൊലീസ് പിടിയിലാകുമെന്ന പേടിയില്‍ മുന്‍കൂര്‍ജാമ്യത്തിനായി നെട്ടോട്ടത്തിലും. ഈ കള്ളന്മാരെ തൂത്തെറിഞ്ഞ് രാജ്യത്തിന് പുതിയ സന്ദേശം നല്‍കാന്‍ കേരളത്തില്‍ എല്‍ഡിഎഫിന്റെ വിജയം ആവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണ്. കേരളത്തിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി സംസ്ഥാനത്തിന് അഞ്ചുവര്‍ഷം നഷ്ടപ്പെട്ടെന്നാണ് അലമുറയിട്ടത്. കര്‍ഷകരും മത്സ്യത്തൊഴിലാളികളും ഉള്‍പ്പെടെ എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും സുഖജീവിതത്തിന് യുഡിഎഫ് സര്‍ക്കാര്‍ വരണമെന്ന് അവര്‍ അവകാശപ്പെട്ടു. സോണിയ വാഗ്ദാനം ചെയ്യുന്നത് പരലോകത്തെ സുഖജീവിതമാണ്. യുഡിഎഫ് സര്‍ക്കാരിന്റെ അഞ്ചുവര്‍ഷക്കാലം ആയിരത്തഞ്ഞൂറില്‍പ്പരം കര്‍ഷകര്‍ ആത്മഹത്യചെയ്തു. ഈ അവസ്ഥ മാറുന്ന ഒരു നയമാറ്റവും യുഡിഎഫിന് ഉണ്ടായിട്ടില്ല. യുഡിഎഫ് ജനവിരുദ്ധനയങ്ങളില്‍ നട്ടംതിരിഞ്ഞ ജനങ്ങളെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത് എല്‍ഡിഎഫ് സര്‍ക്കാരാണ്. അഞ്ചുവര്‍ഷത്തിനിടെ ഒരു കര്‍ഷകനുപോലും ജീവന്‍ ഒടുക്കേണ്ടിവന്നില്ല. ഭക്ഷ്യസുരക്ഷ ഉറപ്പാക്കിയ രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം. എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും അവശ്യവസ്തുക്കള്‍ കുറഞ്ഞവിലയ്ക്ക് ലഭ്യമാകുമെന്ന് ഉറപ്പാക്കി. സാക്ഷരതയിലും സാമൂഹ്യസുരക്ഷയിലും വികസനത്തിലും മറ്റ് സംസ്ഥാനങ്ങളേക്കാള്‍ മുന്നിലാണ് കേരളമെന്ന് സെന്‍സസ് രേഖകള്‍തന്നെ വ്യക്തമാക്കുന്നു. വികസിത യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുതുല്യമായ സാമൂഹ്യജീവിത സാഹചര്യം ഉറപ്പാക്കി. നാല്‍പ്പത്തെട്ട് ശതമാനത്തോളം കേരളീയര്‍ എല്‍ഡിഎഫ് മുഖ്യമന്ത്രിയെ പിന്തുണയ്ക്കുന്നുവെന്നത് ഇന്ത്യക്കൊട്ടാകെ അത്ഭുതമാണ്. ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ ഒരു സര്‍ക്കാരിന് തുടര്‍ച്ച ഉണ്ടാകുന്നുവെന്ന പ്രത്യേകതയും ഈ തെരഞ്ഞെടുപ്പിന്റെ അന്തിമഫലമാകുമെന്നും യെച്ചൂരി പറഞ്ഞു.
ദേശാഭിമാനി 090411

ReplyDelete