പശ്ചിമബംഗാളിനെ സമഗ്ര വികസനപാതയിലൂടെമുന്നോട്ടുനയിക്കാന്‍ ഇടതുമുന്നണിക്കുമാത്രമേ സാധിക്കുകയുള്ളുവെന്ന് മുഖ്യമന്ത്രി ബുദ്ധദേബ്‘ഭട്ടാചാര്യ പറഞ്ഞു. പാളിച്ചകള്‍ തിരുത്തി ജനങ്ങളുടെ പൂര്‍ണവിശ്വാസം ആര്‍ജിച്ച് എട്ടാമതും അധികാരത്തില്‍വരുമെന്നും ദേശാഭിമാനിക്ക് നല്‍കിയ അഭിമുഖത്തില്‍ ബുദ്ധദേബ് പറഞ്ഞു. അഭിമുഖത്തില്‍ നിന്ന്:
? 1977നുശേഷം ഇടതുമുന്നണി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഈ തെരഞ്ഞെടുപ്പെന്ന വിമര്‍ശം ശരിയാണോ.
എല്ലാ തെരഞ്ഞെടുപ്പുകളെയും വലിയ പ്രാധാന്യത്തോടും ഗൌരവത്തോടും തന്നെയാണ് ഞങ്ങള്‍ നേരിട്ടത്. 1977 മുതല്‍ല്‍ ഏഴുതവണ തുടര്‍ച്ചയായി അധികാരത്തില്‍വന്നു. ഇത് രാജ്യത്തെന്നല്ല, ലോകത്തുതന്നെന്നഅപൂര്‍വ സംഭവമാണ്. ഓരോ തവണയും നൂതനമായ വികസനപദ്ധതികള്‍ ജനങ്ങളുടെ മുമ്പാകെ അവതരിപ്പിച്ച് കൃത്യമായി നടപ്പാക്കിയതിനാലാണ് തുടര്‍ച്ചയായി അധികാരത്തില്‍ വരാന്‍ കഴിഞ്ഞത്. എല്ലാ തെരഞ്ഞെടുപ്പിലും ഞങ്ങള്‍ക്ക് രൂക്ഷമായ അക്രമവും കള്ളപ്രചാരണവും നേരിടേണ്ടിവന്നിട്ടുണ്ട്. ഇടതുമുന്നണി തകരുമെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിച്ച 2006ലെ നിയമസഭാതെരഞ്ഞെടുപ്പിലും വന്‍ ‘ഭൂരിപക്ഷമാണ് നേടിയത്. അന്ന് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം അനുസരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ ചില പാളിച്ചകള്‍ പറ്റി. ഇത് മുതലെടുത്ത് ചെറിയൊരു വിഭാഗം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞു. സ്വയം വിമര്‍ശപരമായി തെറ്റുകള്‍ ഏറ്റുപറഞ്ഞ് അവ തിരുത്തി ജനവിശ്വാസം വീണ്ടെടുത്ത് മുന്നോട്ടുപോകാനുള്ള പ്രവര്‍ത്തനമാണ് ഗവണ്‍മെന്റും പാര്‍ടിയും നടത്തുന്നത്. അതിനുള്ള ഫലം കണ്ടുതുടങ്ങി. തെറ്റിദ്ധരിക്കപ്പെട്ട ജനങ്ങള്‍ വീണ്ടും ഇടതുമുന്നണിയോടൊപ്പം അണിനിരക്കുന്നു. അതിനാലാണ് വീണ്ടും അധികാരത്തില്‍ല്‍ വരുമെന്ന് ഞങ്ങള്‍ പറയുന്നത്.
? കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ല്‍ 'കൃഷി നമ്മുടെ അടിസ്ഥാനം, വ്യവസായം നമ്മുടെ ‘ഭാവി' എന്നതായിരുന്നല്ലോ ഇടതുമുന്നണിയുടെ പ്രധാന അജന്‍ഡ. അത് നടപ്പാക്കുന്നതില്‍ എത്രത്തോളം വിജയിച്ചു.
കാര്‍ഷികമായി സംസ്ഥാനം വളരെയധികം മുന്നോട്ടുപോയി. കാര്യക്ഷമമായ ഭൂപരിഷ്കരണം, കാര്‍ഷികരംഗത്ത് നടപ്പാക്കിയ നൂതന പദ്ധതികള്‍ എന്നിവയാണ് കൃഷിയില്‍ വന്‍ നേട്ടമുണ്ടാക്കിയത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഭക്ഷ്യസാധനങ്ങളുല്‍പ്പാദിപ്പിക്കുന്നന്നസംസ്ഥാനങ്ങളില്‍ല്‍ ഒന്നാണ് ബംഗാള്‍. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ല്‍ആയിരകണക്കിന് കോടി രൂപയുടെ നിക്ഷേപം സംസ്ഥാനത്ത് ഉണ്ടായി. വ്യവസായവികസനത്തിന്‘ഭൂമി ഏറ്റെടുത്തപ്പോഴാണ് പ്രശ്നങ്ങളാരംഭിച്ചത്. അവിടെ ചില പാകപ്പിഴകളുണ്ടായി. അത് തിരുത്തി വ്യവസായവികസനം മുമ്പോട്ട് കൊണ്ടുപോകാനുള്ള പദ്ധതികളാണ് ആവിഷ്കരിക്കുന്നത്. തടസ്സങ്ങളുണ്ടായിട്ടും വന്‍ നിക്ഷേപം ഇവിടേക്ക് വരുന്നു. 2010ല്‍ല്‍ മാത്രം 15000 കോടി രൂപയുടെ നിക്ഷേപമാണ് എത്തിയത്. രണ്ടുലക്ഷം ആളുകളാണ് ആ രംഗത്തുമാത്രം ജോലിയെടുക്കുന്നത്.
? പ്രതിപക്ഷം ഉയര്‍ത്തുന്ന 'പരിവര്‍ത്തന'ത്തിനുവേണ്ടി എന്ന വാദത്തോട് എങ്ങനെ പ്രതികരിക്കുന്നു.
ക്രിയാത്മകമായ ഒരു പദ്ധതിയും ഇല്ലാതെ മാറ്റത്തിനുവേണ്ടിയുള്ള മാറ്റം വന്‍ വിപത്താകും സൃഷ്ടിക്കുക. ഇപ്പോള്‍ മാറ്റം വേണമെന്ന് ആവശ്യപ്പെടുന്നവരുടെ പരിപാടി എന്താണ്? അക്രമവും അരാജകത്വവും സൃഷ്ടിക്കുന്നതല്ലാതെ വ്യക്തമായ എന്തെങ്കിലും കാഴ്ചപ്പാടോ പരിപാടിയോ തൃണമൂല്‍കോണ്‍ഗ്രസിനും അവരുടെ കൂട്ടാളിയായ കോണ്‍ഗ്രസിനും അവതരിപ്പിക്കാനില്ല.
? കോണ്‍ഗ്രസ്- തൃണമൂല്‍ കൂട്ടുകെട്ടിനെ എങ്ങനെ കാണുന്നു.
എങ്ങനെയും ഇടതുമുന്നണിയെ തകര്‍ക്കുകയെന്നതാണ് ഇരുകൂട്ടരുടെയും ലക്ഷ്യം. ഏറ്റവും അവസരവാദപരമായ കൂട്ടുകെട്ടാണിത്. ആദര്‍ശം പറയുന്ന കോണ്‍ഗ്രസ് പാര്‍ടിയാണ് ഒരു പരിപാടിയുമില്ലാത്ത വികസനവിരുദ്ധ- വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൃണമൂലുമായി ഏതാനും സീറ്റ് ലഭിക്കുമെന്ന വ്യാമോഹത്തില്‍ സഖ്യം ഉണ്ടാക്കിയത്. കോണ്‍ഗ്രസിന്റെ സ്ഥിതി സംസ്ഥാനത്ത് പരിതാപകരമാണ്. മമതയുടെ താളത്തിനൊത്ത് തുള്ളേണ്ട ഗതികേടിലാണവര്‍.
? നൂനപക്ഷ, ആദിവാസിവിഭാഗങ്ങള്‍ക്കിടയില്‍ ഇടതുമുന്നണിക്കെതിരെ അതൃപ്തി വളരുന്നതായി പരാതിയുണ്ടോ.
ഇവിടെ നടപ്പാക്കിയ ‘ഭൂപരിഷ്കരണത്തിന്റെ ആനുകൂല്യം ലഭിച്ചവരില്‍ നല്ലൊരു ശതമാനം നൂനപക്ഷവും ആദിവാസി പട്ടിക ജാതി വിഭാഗക്കാരുമാണ്. ന്യൂനപക്ഷവിഭാഗത്തിന്റെ നന്മയ്ക്കായി രൂപീകരിച്ച നൂനപക്ഷവികസന കോര്‍പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തൊട്ടാകെ മാതൃകയാണ്. ന്യൂനപക്ഷ വികസനത്തിന് നടപ്പാക്കിയ കാര്യങ്ങളില്‍ പലതിലും ബംഗാള്‍ ഒന്നാംസ്ഥാനത്താണ്. മുസ്ളിം വിഭാഗത്തെ പിന്നോക്കവിഭാഗത്തില്‍ല്‍ ഉള്‍പ്പെടുത്തി സംവരണം നടപ്പാക്കി. സംസ്ഥാന ജനസംഖ്യയില്‍ ആറു ശതമാനമാണ് ആദിവാസി വിഭാഗക്കാരുടെ നിലയില്‍ വലിയ മാറ്റം ഉണ്ടായിട്ടുണ്ട്. അവരുടെ ഉന്നമനത്തിനായി പ്രത്യേക പദ്ധതികള്‍ നടപ്പാക്കുന്നു.
? സംസ്ഥാനത്തിന്റെ ചില ‘ഭാഗങ്ങളില്‍ തീവ്രവാദം ശക്തമാകുന്നു എന്ന ആരോപണമുണ്ടല്ലോ
രാഷ്ട്രീയമായി ഇടതുമുന്നണിയെ നേരിടാന്‍ കഴിയാത്തതിനാല്‍ അക്രമത്തിലൂടെയും തീവ്രവാദപ്രവര്‍ത്തനങ്ങളിലൂടെയും അരാജകത്വം സൃഷ്ടിക്കാനുള്ള നീക്കമാണ് നടത്തുന്നത്. പ്രതിപക്ഷം ഇതിന് എല്ലാം സഹായവും നല്‍കുന്നു. ഡാര്‍ജിലിങ്ങിലും കൂച്ച്ബിഹാറിലും പ്രത്യേക സംസ്ഥാന വാദക്കാരെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കോണ്‍ഗ്രസും സ്വീകരിക്കുന്നത്. ജാര്‍ഖണ്ഡ് സംസ്ഥാനത്തിന്റെ അതിര്‍ത്തിപ്രദേശത്താണ് മാവോയിസ്റ്റ് ഗ്രൂപ്പുകള്‍ കുഴപ്പം സൃഷ്ടിക്കുന്നത്. മാവോയിസ്റ്റുകളെ പരസ്യമായി സഹായിക്കുന്നന്ന നിലപാടാണ് പ്രതിപക്ഷം തുടരുന്നത്. ഇവരുടെ സഹായത്തോടെയാണ് നന്ദിഗ്രാം, സിംഗൂര്‍ കലാപം പ്രതിപക്ഷം സൃഷ്ടിച്ചത്. തീവ്രവാദികള്‍ക്ക് കടന്നുകൂടാന്‍ കഴിഞ്ഞ പിന്നോക്ക പ്രദേശങ്ങളില്‍ സാമൂഹ്യ സാമ്പത്തികവികസനത്തിനുള്ള പല പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്.
(ഗോപി)
54 സീറ്റില്‍ 23 റിബല്‍ കോണ്‍ഗ്രസ്-തൃണമൂല്‍ സഖ്യത്തില്‍ വിള്ളല്‍
കൊല്‍ക്കത്ത: ബംഗാളില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന വടക്കന്‍ ജില്ലകളിലെ 54 മണ്ഡലങ്ങളിലെ നാമനിര്‍ദേശപത്രിക പിന്‍വലിക്കല്‍ കഴിഞ്ഞപ്പോള്‍ 23 മണ്ഡലത്തില്‍ കോണ്‍ഗ്രസ്- തൃണമൂല്‍ കോണ്‍ഗ്രസ് സഖ്യ സ്ഥാനാര്‍ഥികള്‍ക്കെതിരെ പ്രമുഖ നേതാക്കള്‍ റിബലുകളായി രംഗത്ത്. തൃണമൂലിനെതിരെ കോണ്‍ഗ്രസ് റിബലുകള്‍ ഡിസിസി പ്രസിഡന്റിന്റെയും കോണ്‍ഗ്രസ് എംപിയുടെയും പിന്തുണയോടെ മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികള്‍ക്കെതിരെ മമതയുടെ അനുഗ്രഹത്തോടെയാണ് തൃണമൂല്‍ റിബലുകള്‍. 15 മണ്ഡലത്തിലാണ് കോണ്‍ഗ്രസ് റിബലുകള്‍. എട്ടിടത്ത് തൃണമൂല്‍ റിബലുകളുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയും മമത ബാനര്‍ജിയും 15ന് ഉത്തരബംഗാള്‍ ജില്ലകളില്‍ സംയുക്തപ്രചാരണം നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇപ്പോള്‍ അത് റദ്ദാക്കി. സഖ്യത്തിനെതിരെ പല സ്ഥലത്തും പ്രമുഖ നേതാക്കള്‍ രംഗത്തുവരികയും വിമതരായി മത്സരിക്കുകയും ചെയ്യുന്നതാണ് സോണിയയുടെ പിന്മാറ്റത്തിനു കാരണം.
തൃണമൂലിനേക്കാള്‍ കോണ്‍ഗ്രസിന് ശക്തിയുള്ളവയാണ് ഉത്തര ബംഗാള്‍ ജില്ലകള്‍. ആദ്യഘട്ടം പത്രിക പിന്‍വലിക്കല്‍ കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസിന്റെ 15 പേരാണ് തൃണമൂലിനെതിരെ റിബലായി രംഗത്തുള്ളത്. പ്രമുഖ നേതാക്കളാണ് അവരില്‍ല്‍ പലരും. പ്രണബ് മുഖര്‍ജിയുടെ പുറത്താക്കല്‍ ഭീഷണി തള്ളിയാണ് ഇവര്‍ മത്സരത്തില്‍ ഉറച്ചുനില്‍ക്കുന്നത്. ഉത്തര ദിനാജ്പുരില്‍ആകെയുള്ള ഒമ്പതു സീറ്റില്‍ കോണ്‍ഗ്രസ് അഞ്ചും തൃണമൂല്‍ നാലും വീതമായിട്ടാണ് വീതിച്ചത്. തൃണമൂലിനെതിരെ ചോപ്ര, ഇസ്ലാംപുര്‍, ഹേമന്തബാദ് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് വിമതര്‍ രംഗത്തുവന്നു. ഇസ്ലാംപുരില്‍ല്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ കൂടിയായ കനയ്ലാല്‍അഗര്‍വാള്‍ ആണ് തൃണമൂലിനെതിരെ കോണ്‍ഗ്രസ് വിമതന്‍. ഹേമന്തബാദില്‍ല്‍ റായ്ഗഞ്ചില്‍നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ശേഖര്‍ റോയ് ആണ് റിബല്‍. സഖ്യത്തിനെതിരെ നിലകൊണ്ട ദീപാദാസ് മുന്‍ഷി എംപിയുടെ പിന്തുണയോടെയാണ് ഉത്തര ദിനാജ്പുരില്‍ വിമതര്‍ സജീവമായത്. ഉത്തര ദിനാജ്പുര്‍ ജില്ലയിലെ അഞ്ചു മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കെതിരെ എസ്യുസിഐ സ്ഥാനാര്‍ഥികളെ നിര്‍ത്തിയത് മമതയുടെ പിന്തുണയോടെയാണെന്ന് ദീപ ആരോപിക്കുന്നു. മാള്‍ദയില്‍ വിമതര്‍ക്ക് ഡിസിസി പ്രസിഡന്റ് അബുഹസന്‍ ഖാന്‍ചൌധരി എംപിയുടെ പിന്തുണയുണ്ട്.
ദേശാഭിമാനി 090411
പശ്ചിമബംഗാളിനെ സമഗ്ര വികസനപാതയിലൂടെമുന്നോട്ടുനയിക്കാന്‍ ഇടതുമുന്നണിക്കുമാത്രമേ സാധിക്കുകയുള്ളുവെന്ന് മുഖ്യമന്ത്രി ബുദ്ധദേബ്‘ഭട്ടാചാര്യ പറഞ്ഞു. പാളിച്ചകള്‍ തിരുത്തി ജനങ്ങളുടെ പൂര്‍ണവിശ്വാസം ആര്‍ജിച്ച് എട്ടാമതും അധികാരത്തില്‍വരുമെന്നും ദേശാഭിമാനിക്ക് നല്‍കിയ അഭിമുഖത്തില്‍ ബുദ്ധദേബ് പറഞ്ഞു.
ReplyDelete