ബാങ്കിലെ എന്റെ സഹപ്രവര്‍ത്തകയായ സുഷമ രണ്ടു ദിവസം മുമ്പ് എന്നോടു പറഞ്ഞു:
''വോട്ടവകാശം കിട്ടിയിട്ട് ഒരുപാട് തിരഞ്ഞെടുപ്പുകള്‍ കഴിഞ്ഞു. ഇതുവരെ ഞാന്‍ വോട്ടു ചെയ്തിട്ടില്ല.''
'അതെന്തേ?' എന്ന് അത്ഭുതപ്പെട്ട എന്നോട് സുഷമ ഒരു വിശദീകരണം പോലെ പറഞ്ഞതിങ്ങനെ:
''ഇതുവരെ ഏതെങ്കിലും ഒരു പാര്‍ട്ടിയോടോ പക്ഷത്തോടോ അടുപ്പമോ താല്‍പര്യമോ തോന്നിയിരുന്നില്ല. ഇത്തവണ ഏതായാലും വോട്ടു ചെയ്യും. അത് ഇടതുപക്ഷത്തിനായിരിക്കും''.
''എന്താ ഇപ്പോളിങ്ങനെയൊരു തീരുമാനമെടുക്കാന്‍?''
"ഈയിടെയായി പലരും പറഞ്ഞുകേള്‍ക്കുന്നു. രണ്ട് മാസം കഴിഞ്ഞാല്‍ ഗവണ്‍മെന്റ് മാറും. അപ്പോള്‍ പണം പുറത്തുവരും. അപ്പോഴേ നമ്മുടെ കച്ചവടം ഉഷാറാക്കാന്‍ പറ്റൂ.
ഈ പറഞ്ഞവരൊക്കെ ഭൂമിക്കച്ചവടക്കാരോ നിങ്ങളുടെയൊക്കെ ഭാഷയില്‍ മാഫിയകളില്‍പ്പെട്ടവരോ ആണ്. അവര്‍ക്കൊക്കെ തടസ്സമായി നില്‍ക്കുന്നത് ഇടതുപക്ഷമാണെങ്കില്‍ ആ പക്ഷത്തെ പിന്തുണയ്ക്കാതെ പറ്റില്ലല്ലോ."
സുഷമ നിശ്ചയദാര്‍ഢ്യത്തോടെത്തന്നെയാണത് പറഞ്ഞത്.
അറിയപ്പെട്ട ഒരു കോണ്‍ഗ്രസ് നേതാവായിരുന്നു സുഷമയുടെ അച്ഛന്‍. രാഷ്ട്രീയം അറിയാത്തതുകൊണ്ടല്ല; സ്വന്തമായ നിരീക്ഷണവും നിലപാടും ഉള്ളതുകൊണ്ടു തന്നെയാണ് അരാഷ്ട്രീയ നിഷ്പക്ഷതയില്‍ നിന്നുമാറി ഈ മധ്യവര്‍ഗ വനിത ഇങ്ങനെയൊരു തീരുമാനമെടുക്കുന്നത്.
ഇത് ഒരൊറ്റപ്പെട്ട സംഭവമല്ല.
ഈയിടെ പല സന്ദര്‍ഭങ്ങളിലും സ്ത്രീകള്‍, വിശേഷിച്ചും വലിയ സാമൂഹികമായ ഇടപെടലുകളൊന്നുമില്ലാത്ത ഇടത്തരക്കാരായ കുടുംബിനികള്‍ മുമ്പൊന്നുമില്ലാത്തവിധം ഇടതുപക്ഷത്തെ മറനീക്കി പിന്തുണയ്ക്കുന്നതായി എനിക്കു തോന്നിയിട്ടുണ്ട്. പണ്ടേ ഇടതുപക്ഷാഭിമുഖ്യമുണ്ടെങ്കിലും വീട്ടില്‍ വലിയ രാഷ്ട്രീയാഭിപ്രായമൊന്നും പറയാറില്ലാത്ത എന്റെ ഭാര്യപോലും ഈയിടെയായി ഇടതുപക്ഷത്തിനുവേണ്ടി, വിശേഷിച്ച് വി എസ്സിന്റെ ചില നിലപാടുകള്‍ക്കുവേണ്ടി ശക്തിയുക്തം വാദിക്കുന്നു.
ഔദ്യോഗിക ഇടതുപക്ഷപ്പാര്‍ട്ടികളില്‍ നിന്ന് വളരെ അകലം പാലിച്ചുകൊണ്ട് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന, കൃത്യമായ സ്ത്രീപക്ഷ സാമൂഹ്യ നിലപാടുകളുള്ള അജിതയും വി എസ്സിനെ മുന്‍നിര്‍ത്തിയാണെങ്കിലും ഇടതുപക്ഷത്തിന് പരസ്യമായി വോട്ടു വാഗ്ദാനം ചെയ്തിരിക്കുകയാണല്ലോ.
വി എസ് അച്യുതാനന്ദനെ പാര്‍ട്ടികളില്‍ നിന്നടര്‍ത്തിയെടുത്ത് ഒറ്റയ്ക്ക് പിന്തുണയ്ക്കുന്നു എന്നത് ഒരിക്കലും ഒരു രാഷ്ട്രീയ യാഥാര്‍ഥ്യമല്ല എന്ന് വസ്തുനിഷ്ഠമായി രാഷ്ട്രീയം വിലയിരുത്തുന്ന ഏതൊരാള്‍ക്കും അറിയാം. വി എസിനെ പിന്തുണയ്ക്കുന്നവര്‍ ഇടതുപക്ഷത്തെ തന്നെയാണ് പിന്തുണയ്ക്കുന്നത്. വി എസിലൂടെ കൂടുതല്‍ ജനകീയമായി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടുന്ന പ്രത്യയശാസ്ത്ര പ്രതിബദ്ധത അടിസ്ഥാനപരമായി കമ്മ്യൂണിസ്റ്റ് നീതിബോധത്തിന്റേതു തന്നെയാണ്. അത് പാര്‍ട്ടിവിരുദ്ധമല്ല. വി എസ് അച്യുതാനന്ദന്‍ പാര്‍ട്ടി വിരുദ്ധനോ സി പി എം പാര്‍ട്ടി വി എസ് വിരുദ്ധമോ അല്ല. പാര്‍ട്ടികള്‍ക്കു പുറത്തുനിന്ന് ബൂര്‍ഷ്വാ ജനാധിപത്യമൂല്യബോധങ്ങളുടെ മാനദണ്ഡങ്ങള്‍ വെച്ച് വിലയിരുത്തുന്നവര്‍ക്ക് അങ്ങനെയൊക്കെ പറയുകയും പ്രചരിപ്പിക്കുകയും ചെയ്യാമെങ്കിലും യാഥാര്‍ഥ്യം അതല്ലല്ലോ. ഒരു കാലത്ത് സഖാവ് കൃഷ്ണപിള്ളയും എ കെ ജിയും സി അച്യുതമേനോനും എം എന്‍ ഗോവിന്ദന്‍ നായരും കെ ദാമോദരനും ഇ എം എസ്സുമൊക്കെ എങ്ങനെയായിരുന്നുവോ അങ്ങനെയൊക്കെ മാത്രമേ വി എസ്സും പാര്‍ട്ടിക്കുള്ളില്‍ നിന്ന് ജനകീയമായ മറ്റൊരു പൊതു ഇടത്തിലേക്കുകൂടി വികസിക്കുന്നുള്ളു.
വി എസ് അച്യുതാനന്ദനും ഇതു നിഷേധിച്ചിട്ടുള്ള ആളല്ല. അതുകൊണ്ടു തന്നെ മുമ്പൊന്നുമില്ലാത്ത വിധത്തില്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍ക്കുകൂടി സ്വീകാര്യമായ വിധത്തില്‍ ഒരു കമ്മ്യൂണിസ്റ്റ് നേതാവ് സമൂഹമധ്യത്തില്‍ പ്രിയങ്കരനാവുന്നു എന്നത് ഇടതുപക്ഷത്തിനു കൈവന്ന വലിയ വിജയങ്ങളിലൊന്നായി വേണം വിലയിരുത്താന്‍.
പട്ടത്തെ ആകാശത്തിലെ കാറ്റും നിയന്ത്രിക്കും. പക്ഷെ ചരട് താഴെയുള്ള മനുഷ്യന്റെ കയ്യില്‍, മനുഷ്യവര്‍ഗത്തിന്റെ പ്രത്യയശാസ്ത്രവിശ്വാസത്തിന്റെ കയ്യില്‍ത്തന്നെയാണ്. ഇടതുപക്ഷ പ്രത്യയശാസ്ത്രം കഴിഞ്ഞ ഒന്നര നൂറ്റാണ്ടുകാലമായി ലോകമെമ്പാടും മനുഷ്യരെ എല്ലാ വിഭാഗീയതകള്‍ക്കുമതീതമായി ഒന്നിപ്പിക്കാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യചരിത്രത്തിന്റെ ഒരിന്ധനമാണ് ഈ പ്രത്യയശാസ്ത്ര വിശ്വാസം. ഒരു പാര്‍ട്ടി പ്രവര്‍ത്തകന്റെ ജീവിതം, ചിലപ്പോള്‍ ഒരു നേതാവിന്റെ ജീവിതം പോലും ആ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട അധ്യായമേ ആയില്ല എന്നുവരും. അയാള്‍ ഏറെക്കാലം ജീവിയ്ക്കാതെ മരിച്ചുപോയി എന്നുവരാം. ചിലപ്പോള്‍ അറിയപ്പെടുന്ന ഒരു രക്തസാക്ഷിപോലും ആയില്ല എന്നും വന്നേയ്ക്കാം. എങ്കിലും ആ ജീവിതത്തിനും അയാളുടെ രക്തത്തിനും തലമുറകളില്‍ കൂടി ജീവിക്കുന്ന ഒരു ശാശ്വത വിമോചനമൂല്യമുണ്ട്. ഇന്നത്തെ ഒരു സത്യസന്ധമായ നിമിഷത്തിനുവേണ്ടി ആത്മാര്‍ഥമായി ജീവിക്കുന്നതും-മരിക്കുന്നതും-നാളേയ്ക്കുവേണ്ടി നിലനില്‍ക്കും. യു പി ജയരാജിന്റെ ഒരു കഥയിലെ കഥാപാത്രം ഒരിടത്തു പറയുന്നുണ്ട്:
''ആര്‍ക്കും പ്രയോജനമില്ലാതെ ഒരുപാടുകാലം ജീവിക്കുന്നതിനേക്കാള്‍ എത്രയോ മഹത്തരമാണ് സമൂഹത്തിനു പ്രയോജനപ്പെടുന്നവിധത്തില്‍ മരിക്കുന്നത്.''
ഇത്തരം വിശ്വാസങ്ങളൊക്കെത്തന്നെയാണ് കേരളത്തിലും ഇടതുപക്ഷത്തിന് കഴിഞ്ഞ കുറേയേറെ പതിറ്റാണ്ടുകളില്‍ ഇന്ധനമായത്തീര്‍ന്നത്. അടിത്തറയിട്ടത്.
മറ്റുള്ളവരിലൂടെ മാത്രമേ തന്നെ സാക്ഷാല്‍ക്കരിക്കാനാവൂ എന്നാണ് ഓരോ നല്ല കമ്മ്യൂണിസ്റ്റുകാരനും വിശ്വസിക്കുന്നത്. സാമൂഹികമായ വിമോചനമാണ് അവിടെ വിപ്ലവകാരിയുടെ അസ്തിത്വം. അടിസ്ഥാന മനുഷ്യന്റെ പ്രശ്‌നങ്ങള്‍ക്കാണ് അയാളുടെ മുന്‍ഗണന. അങ്ങനെയാണ് സമൂഹത്തിന്റെ ഹൃദയപക്ഷത്തു നിലയുറപ്പിക്കാന്‍ അയാള്‍ക്കു കഴിയുന്നത്.
ഇവിടെ ഈ ഉത്തരാധുനിക കാലത്തും ഇടതുപക്ഷത്തിന്റെ പരിഗണന അടിസ്ഥാന-ദരിദ്ര മനുഷ്യവര്‍ഗമായതുകൊണ്ടാണ് സുഷമയെപ്പോലെ പ്രത്യയശാസ്ത്രമൊന്നും ആഴത്തില്‍ പഠിച്ചറിഞ്ഞിട്ടില്ലാത്ത ഒരു കുടുംബിനിയായ ഉദ്യോഗസ്ഥയ്ക്ക് ഒരു പുതിയ നിലപാടെടുക്കാന്‍ പ്രേരണയുണ്ടായത്.
ഈ പ്രേരണ തീരെ ചെറുതല്ല. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഇടതുപക്ഷ ഭരണം വിമര്‍ശകര്‍ക്ക് എന്തൊക്കെ ദോഷങ്ങള്‍ കണ്ടെത്തി കുറ്റപ്പെടുത്താന്‍ പഴുതുണ്ടായാലും കേരളത്തിലെ സാധാരണക്കാരില്‍ സാധാരണക്കാരായ മനുഷ്യര്‍ക്ക് വലിയ ആശ്വാസവും അഭയവും പിന്തുണയുമായിരുന്നു. അതിന് തുടര്‍ച്ചയുണ്ടാക്കേണ്ടത് സമൂഹത്തിന്റെ ഹൃദയപക്ഷത്തു നിലയുറപ്പിച്ച ഏതൊരു മനുഷ്യസ്‌നേഹിയുടെയും ചുമതലയാണ്. ആ ചുമതല നിറവേറ്റാന്‍ കേരളത്തിലെ പ്രബുദ്ധരായ സമ്മതിദായകര്‍ക്ക് കഴിയുമാറാവട്ടെ എന്നാണ് ഈ സന്ദര്‍ഭത്തില്‍ എന്റെ മനസ്സിന്റെ ആഗ്രഹം.
ആലങ്കോട് ലീലാകൃഷ്ണന്‍ ജനയുഗം 080411
''ഇതുവരെ ഏതെങ്കിലും ഒരു പാര്‍ട്ടിയോടോ പക്ഷത്തോടോ അടുപ്പമോ താല്‍പര്യമോ തോന്നിയിരുന്നില്ല. ഇത്തവണ ഏതായാലും വോട്ടു ചെയ്യും. അത് ഇടതുപക്ഷത്തിനായിരിക്കും''.
ReplyDelete''എന്താ ഇപ്പോളിങ്ങനെയൊരു തീരുമാനമെടുക്കാന്‍?''
"ഈയിടെയായി പലരും പറഞ്ഞുകേള്‍ക്കുന്നു. രണ്ട് മാസം കഴിഞ്ഞാല്‍ ഗവണ്‍മെന്റ് മാറും. അപ്പോള്‍ പണം പുറത്തുവരും. അപ്പോഴേ നമ്മുടെ കച്ചവടം ഉഷാറാക്കാന്‍ പറ്റൂ.
ഈ പറഞ്ഞവരൊക്കെ ഭൂമിക്കച്ചവടക്കാരോ നിങ്ങളുടെയൊക്കെ ഭാഷയില്‍ മാഫിയകളില്‍പ്പെട്ടവരോ ആണ്. അവര്‍ക്കൊക്കെ തടസ്സമായി നില്‍ക്കുന്നത് ഇടതുപക്ഷമാണെങ്കില്‍ ആ പക്ഷത്തെ പിന്തുണയ്ക്കാതെ പറ്റില്ലല്ലോ."
അഴിമതിക്കെതിരെ ലോക്പാല്‍ ബില്‍ പാസ്സാക്കുക എന്ന ആവശ്യവുമായി അണ്ണ ഹസാരെ നടത്തുന്ന നിരാഹാരം നാലാം ദിവസത്തിലേയ്ക്ക് കടക്കുന്നു. ഈ പോരാട്ടം താല്‍കാലിക വിജയം നേടിയാലും ഒടുവില്‍ അതു യഥാര്‍ഥ ലക്‌ഷ്യം നേടുമോ എന്ന കാര്യം സംശയമാണ്. ഈ സംശയം ഉന്നയിക്കുന്നത് മറ്റാരുമല്ല, സ്പെക്ട്രം അഴിമതി പുറത്തു കൊണ്ടുവന്നതില്‍ വലിയ പങ്ക് വഹിച്ച ഓപ്പണ്‍ മാസികയുടെ എഡിറ്റര്‍ മനു ജോസഫ് ആണ്.....
ReplyDeletehttp://anoopesar.blogspot.com/2011/04/blog-post_08.html