Monday, July 4, 2011

ചട്ടംലംഘിച്ച് പിള്ളയ്ക്ക് വീണ്ടും പരോള്‍

ചട്ടങ്ങള്‍ മറികടന്ന് ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് വീണ്ടും പരോള്‍ . പത്തു ദിവസംമുമ്പ് പിള്ള നല്‍കിയ അപേക്ഷയിലാണ് സര്‍ക്കാരിന്റെ കടുത്ത സമ്മര്‍ദത്തെതുടര്‍ന്ന് ജയില്‍ ഡിജിപി പരോള്‍ അനുവദിച്ചത്.

ഇതിനകം പിള്ളയ്ക്ക് 45 ദിവസം അടിയന്തരപരോള്‍ അനുവദിച്ചിട്ടുണ്ട്. ഇതിനുപുറമെയാണ് ഇപ്പോള്‍ 30 ദിവസത്തെ സാധാരണപരോള്‍ അനുവദിച്ചത്. ശിക്ഷാകാലാവധിയുടെ മൂന്നിലൊന്ന് പൂര്‍ത്തിയാക്കിയതിനുശേഷം മാത്രമേ സാധാരണപരോള്‍ അനുവദിക്കാന്‍ കഴിയൂ എന്നാണ് ചട്ടം. ഇതനുസരിച്ച് 122 ദിവസമെങ്കിലും പിള്ള ജയിലില്‍ കിടക്കണം. പിള്ളയുടെ കാര്യത്തില്‍ ഇത് ലംഘിച്ചു. ഫെബ്രുവരി 18നാണ് പിള്ള ജയിലിലായത്. ഇതിനിടയില്‍ 45 ദിവസം പരോളിലായതിനാല്‍ 122 ദിവസം ജയിലില്‍ കഴിഞ്ഞില്ല.

45 ദിവസം അടിയന്തര പരോള്‍ നല്‍കിയാല്‍ പിന്നീട് ആറു മാസത്തിനുശേഷമേ സാധാരണ പരോള്‍ അനുവദിക്കാവൂ എന്ന ചട്ടവും പിള്ളയുടെ കാര്യത്തില്‍ ലംഘിച്ചിരിക്കുകയാണ്. അടിയന്തരപരോളിനിടയില്‍ വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്ക് സാദാ പരോള്‍ അനുവദിക്കാന്‍ കഴിയില്ലെന്നും ജയില്‍ചട്ടം അനുശാസിക്കുന്നു. എന്നാല്‍  പരോള്‍വ്യവസ്ഥ ലംഘിച്ചതിന് കഴിഞ്ഞപ്രാവശ്യം പിള്ളയ്ക്ക് ജയില്‍ ഡിജിപി മെമ്മോ നല്‍കിയിരുന്നു. ഞായറാഴ്ചമുതല്‍ പരോള്‍ തുടങ്ങിയെങ്കിലും പിള്ള ജയില്‍ വിട്ടില്ല. തിങ്കളാഴ്ച പുറത്തിറങ്ങിയേക്കും.

deshabhimani 040711

1 comment:

  1. ചട്ടങ്ങള്‍ മറികടന്ന് ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് വീണ്ടും പരോള്‍ . പത്തു ദിവസംമുമ്പ് പിള്ള നല്‍കിയ അപേക്ഷയിലാണ് സര്‍ക്കാരിന്റെ കടുത്ത സമ്മര്‍ദത്തെതുടര്‍ന്ന് ജയില്‍ ഡിജിപി പരോള്‍ അനുവദിച്ചത്.

    ReplyDelete