പാലക്കാട്: വിലനിയന്ത്രണ അധികാരം കമ്പനികള്‍ക്ക് നല്‍കിയതോടെ രാസവളത്തിന് നാലു മാസത്തിനിടെ നാലുതവണ വിലവര്‍ധിപ്പിച്ചു. ഇതോടെ നെല്കര്ഷകരടക്കമുള്ളവര് ദുരിതത്തിലായി.
നെല്‍കൃഷിക്ക് കൂടുതലായി ഉപയോഗിക്കുന്ന ഫാക്ടംഫോസ് വളത്തിന് വന്‍ വിലവര്‍ധനവാണ് ഉണ്ടായത്. 50 കിലോയുടെ ഒരു ചാക്ക് വളത്തിന് മാര്‍ച്ചില്‍ 421 രൂപയായിരുന്നത് ഇപ്പോള്‍ 526 ആയി. ഏപ്രിലില്‍ മാത്രം രണ്ടു തവണ വിലകൂട്ടി. ആദ്യം 483 ആയും പിന്നീട് 489 രൂപയുമായാണ് വര്‍ധിപ്പിച്ചത്. അടുത്ത ദിവസം 37 രൂപയുടെ വര്‍ധനവുമുണ്ടായി. ഇഫ്കോ, ഐപിഎല്‍ കമ്പനികളും വളത്തിന് വില കൂട്ടി. കഴിഞ്ഞ കേന്ദ്ര ബജറ്റിലാണ് രാസവളത്തിന്റെ വിലനിയന്ത്രണ അധികാരം കമ്പനികള്‍ക്ക് നല്‍കിയത്. 2008 മുതല്‍ 2011 വരെ മൂന്നുതവണയാണ് വില കൂട്ടിയതെങ്കില്‍ ഈ വര്‍ഷം മാര്ച്ചിനുശേഷംമാത്രം നാലുതവണ കൂട്ടി. കഴിഞ്ഞവര്‍ഷം യൂറിയക്ക് 100 രൂപ വര്‍ധിപ്പിച്ചിരുന്നു. ഐപിഎല്‍ കമ്പനിയുടെ പൊട്ടാഷ് വളത്തിന് 270 ല്‍ നിന്ന് 313 രൂപയായും വര്‍ധിപ്പിച്ചു. യൂറിയക്ക് വന്‍ വിലവര്‍ധന വരുത്തുന്നതിനു മുന്നോടിയായി ഇപ്പോള്‍ 50 കിലോ ചാക്കിന് രണ്ടു രൂപ കൂട്ടി. ഇഫ്കോയുടെ ഫാക്ടംഫോസിന് 2009-10 ല്‍ 427 രൂപയായിരുന്നു വില. ഇപ്പോള്‍ 520 രൂപയായി. ഫാക്ടിന്റെ ഫാക്ടംഫോസാണ് പാലക്കാടന്‍ നെല്‍കര്‍ഷകര്‍ കൂടുതല്‍ ഉപയോഗിക്കുന്നത്. സബ്സിഡിയിനത്തില്‍ വളരെകുറച്ച് രാസവളമാണ് ലഭിക്കുക. ബാക്കി വന്‍വില നല്കി വാങ്ങണം. ആവശ്യമുള്ള സമയത്ത് രാസവളം ലഭിക്കാത്ത ദുരിതവും കര്‍ഷകരെ അലട്ടുന്നു.
deshabhimani 070711
വിലനിയന്ത്രണ അധികാരം കമ്പനികള്‍ക്ക് നല്‍കിയതോടെ രാസവളത്തിന് നാലു മാസത്തിനിടെ നാലുതവണ വിലവര്‍ധിപ്പിച്ചു. ഇതോടെ നെല്കര്ഷകരടക്കമുള്ളവര് ദുരിതത്തിലായി.
ReplyDelete