കൊച്ചി: ഹൈക്കോടതി ഗവ. പ്ലീഡര്‍ നിയമനത്തെച്ചൊല്ലി മുസ്ലിംലീഗില്‍ കലാപം. ലീഗിന്റെ അഭിഭാഷക സംഘടനയായ കേരള ലോയേഴ്സ് ഫോറം സംസ്ഥാന കമ്മിറ്റി ലീഗ് നേതൃത്വത്തിനു നല്കിയ പട്ടിക എറണാകുളം ജില്ലക്കാരനായ മന്ത്രി ഇടപെട്ട് അട്ടിമറിച്ചതാണ് കലാപത്തിനു കാരണമായത്. അഡീഷണല്‍ എജി, അഡീഷണല്‍ ഡിജിപി, സ്പെഷ്യല്‍ ഗവ. പ്ലീഡര്‍മാര്‍ , സീനിയര്‍ ഗവ. പ്ലീഡര്‍മാര്‍ , ഗവ. പ്ലീഡര്‍മാര്‍ എന്നിവരുടെ നിയമനത്തിനായി 27 പേരുടെ പട്ടികയാണ് ലോയേഴ്സ് ഫോറം ലീഗ്നേതൃത്വത്തിനു നല്‍കിയത്. എന്നാല്‍ , മന്ത്രി ഇടപെട്ട് അഭിഭാഷകസംഘടനയുടെ പട്ടികയില്‍ ഉള്‍പ്പെട്ട ചില പ്രമുഖരെ ഒഴിവാക്കി സംഘടനയില്‍ അംഗത്വമില്ലാത്തവരെയും ഉള്‍പ്പെടുത്തിയെന്ന് ആരോപിച്ച് ഒഴിവാക്കപ്പെട്ടവര്‍ ലീഗ് നേതൃത്വത്തിനു പരാതി നല്കി. കോണ്‍ഗ്രസ് അഭിഭാഷകസംഘടനയുടെ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കും ലീഗ്പട്ടികയില് ഇടംനല്കിയെന്നും പരാതിയിലുണ്ട്.
മലബാര്‍ മേഖലയ്ക്കുകൂടി പ്രാതിനിധ്യം നല്കി ലോയേഴ്സ് ഫോറം തയ്യാറാക്കിയ പട്ടിക മന്ത്രി ഇടപെട്ട് തിരുത്തിയപ്പോള്‍ എറണാകുളം ജില്ലക്കാരായ 15 പേര് ഇടംനേടി. മലബാറിന്റെ പ്രാതിനിധ്യം അഞ്ചിലൊതുങ്ങി. സ്വന്തം നോമിനികളായ 21പേരെയാണ് പട്ടികയില്‍ മന്ത്രി തിരുകിക്കയറ്റിയത്. മന്ത്രിയുടെ മകന്റെ പേരും ഉള്‍പ്പെട്ടിരുന്നുവെങ്കിലും പരാതിയെത്തുടര്‍ന്ന് നീക്കി. തര്‍ക്കം രൂക്ഷമായതിനാല്‍ രണ്ടു പട്ടികകളും ലീഗിന്റെ ചൊവ്വാഴ്ച ചേരുന്ന സംസ്ഥാന കമ്മിറ്റിയുടെ പരിഗണനയ്ക്കുശേഷം അന്തിമമാക്കിയാല്‍ മതിയെന്നാണ് നേതൃത്വത്തിന്റെ തീരുമാനം.
deshabhimani 060711
ഹൈക്കോടതി ഗവ. പ്ലീഡര്‍ നിയമനത്തെച്ചൊല്ലി മുസ്ലിംലീഗില്‍ കലാപം. ലീഗിന്റെ അഭിഭാഷക സംഘടനയായ കേരള ലോയേഴ്സ് ഫോറം സംസ്ഥാന കമ്മിറ്റി ലീഗ് നേതൃത്വത്തിനു നല്കിയ പട്ടിക എറണാകുളം ജില്ലക്കാരനായ മന്ത്രി ഇടപെട്ട് അട്ടിമറിച്ചതാണ് കലാപത്തിനു കാരണമായത്.
ReplyDelete