പത്തനംതിട്ട: പ്ലസ് വണ്‍ വിദ്യാര്‍ഥിയെ കാറിലെത്തിയ ആര്‍എസ്എസ് അക്രമിസംഘം നടുറോഡില്‍ ക്രൂരമായി മര്‍ദിച്ചു. തൈക്കാവ് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിയും എസ്എഫ്ഐ പത്തനംതിട്ട ഏരിയ കമ്മിറ്റിയംഗവുമായ ആനപ്പാറ നിഷാദ് മന്‍സിലില്‍ നിഷാദ് എ നൗഷാദ് (19) ആണ് അക്രമത്തിനിരയായത്. മാരകമായി പരിക്കേറ്റ നിഷാദിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം കണ്ട് ഓടിയെത്തിയ നാട്ടുകാര്‍ അക്രമികളില്‍ രണ്ടുപേരെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. സംഘമെത്തിയ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇളകൊള്ളൂര്‍ മുതുകാട്ടില്‍ അനൂപ് കൃഷ്ണന്‍ (20), മലയാലപ്പുഴ ഏറം കാഞ്ഞിരപ്പാറ പുലിപ്പാറക്കുഴിയില്‍ അനുരാജ് (19) എന്നിവരാണ് പിടിയിലായത്.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെ പത്തനംതിട്ട പുതിയ സ്വകാര്യ ബസ്സ്റ്റാന്‍ഡിന് സമീപമാണ് സംഭവം. വിദ്യാര്‍ഥിപൊലീസിന്റെ ചുമതലയുള്ള നിഷാദ് പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്നു. ബസ്സ്റ്റാന്‍ഡിന് സമീപമെത്തിയപ്പോള്‍ കാറിലും ബൈക്കുകളിലുമായെത്തിയ പത്തോളം പേര്‍ നിഷാദിനെ വളഞ്ഞു. കൊല്ലുമെന്ന് ആക്രോശിച്ച് പഞ്ഞെത്തിയ സംഘം കമ്പിവടിയും മറ്റ് ആയുധങ്ങളുമുപയോഗിച്ച് അക്രമിക്കുകയായിരുന്നു. അക്രമത്തിന് നേതൃത്വം നല്‍കിയ മറ്റുള്ളവരെ കണ്ടാലറിയാമെന്ന് നിഷാദ് പൊലീസില്‍ മൊഴി നല്‍കി. സംഭവം കണ്ട് ആളുകള്‍ ഓടിക്കൂടിയപ്പോഴേക്കും അക്രമികള്‍ കാര്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. ഇതിനിടയിലാണ് രണ്ട് പേരെ നാട്ടുകാര്‍ പിടികൂടിയത്. മര്‍ദനമേറ്റ് വീണ നിഷാദിനെ സ്ഥലത്തെത്തിയ പൊലീസ്ജീപ്പിലാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ, പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനവും യോഗവും നടത്തി.
സിപിഐ എം പ്രവര്‍ത്തകന് നേരെ ആര്‍എസ്എസ് അക്രമം
പയ്യോളി: ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ സിപിഐ എം പ്രവര്‍ത്തകന്റെ കൈകാലുകള്‍ തല്ലിയൊടിച്ചു. തോട്ടുംമുഖത്ത് അശോകന്റെ മകന്‍ ദിലീപി(27)നാണ് ഇരുമ്പ് ദണ്ഡുകൊണ്ടുള്ള അടിയേറ്റത്. യുവാവിനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടതുകൈയുടെയും വലത് കാലിന്റെയും എല്ലുകള്‍ പൊട്ടിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ 9.30ന് പയ്യോളി റെയില്‍വേ ഗേറ്റിനടുത്താണ് സംഭവം. എക്സലന്റ് ഡ്രൈവിങ് സ്കൂളിലെ ഡ്രൈവറായ ദിലീപ് രാവിലെ ഓഫീസിലെത്തിയതായിരുന്നു. ഈ സമയത്ത് ബൈക്കുകളില്‍ ആയുധങ്ങളുമായി അക്രമിസംഘമെത്തി ഓഫീസിനകത്തുകയറി ആക്രമിക്കുകയായിരുന്നു. സംഭവശേഷം അക്രമികള്‍ ബൈക്കുകളില്‍ രക്ഷപ്പെട്ടു. പയ്യോളി ബീച്ചിലെ കിട്ടു എന്ന സ്വരണ്‍ന്റെ നേതൃത്വതിലാണ് അക്രമം നടത്തിയത്.
രണ്ടുവര്‍ഷം മുമ്പ് സിപിഐ എം ടൗണ്‍ബ്രാഞ്ച് മെമ്പര്‍ ഡല്‍സനെ ടൗണില്‍ വെച്ച് കാല് അടിച്ച് തകര്‍ത്ത കേസിലെ ഒന്നാംപ്രതിയാണ് കിട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ-സിപിഐ എം പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. പയ്യോളിയില്‍ ഹര്‍ത്താലാചരിച്ചു. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള ദിലീപിനെ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് മെമ്പര്‍ പി വിശ്വന്‍ സന്ദര്‍ശിച്ചു. ആര്‍എസ്എസ്-ബിജെപി സംഘത്തിന്റെ നടപടിയില്‍ സിപിഐ എം ലോക്കല്‍ കമ്മിറ്റി പ്രതിഷേധിച്ചു. സമാധാനം നിലനില്‍ക്കുന്ന പയ്യോളിയില്‍ സംഘര്‍ഷമേഖല സൃഷ്ടിക്കാനുള്ള ശ്രമമാണ് അക്രമത്തിന് പിന്നിലെന്ന് ഭാരവാഹികള്‍ ആരോപിച്ചു. അക്രമത്തിന് നേതൃത്വം നല്‍കിയ കിട്ടുവിനെയും സംഘത്തെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് പയ്യോളി ലോക്കല്‍ കമ്മറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ കെ ഗോപാലന്‍ അധ്യക്ഷനായി. ഏരിയാ കമ്മറ്റി സെക്രട്ടറി ടി ചന്തു, കെ എം കോമത്ത്, സി കുഞ്ഞമ്മദ്, പി ഗോപാലന്‍ , പി ബാലഗോപാലന്‍ , സി സുരേഷ് എന്നിവര്‍ സംസാരിച്ചു. ലോക്കല്‍ സെക്രട്ടറി കൂടയില്‍ ശ്രീധരന്‍ സ്വാഗതം പറഞ്ഞു.
ആര്‍എസ്എസുകാര്‍ കൂള്‍ബാര്‍ അടിച്ചുതകര്‍ത്തു
ചേര്‍ത്തല: ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ വ്യാപാരസ്ഥാപനം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. ഒരുമാസത്തിനിടെ രണ്ടാം തവണയാണ് ഇവിടെ ആക്രമണം. ഡിവൈഎഫ്ഐ തണ്ണീര്‍മുക്കം വടക്ക് വില്ലേജ് കമ്മിറ്റിയംഗം നീരജിന്റെ വാരനാട് കവലയിലെ ബേക്കറിയും കൂള്‍ബാറുമാണ് തകര്‍ത്തത്. നീരജിനെ തേടിയാണ് സായുധസംഘം ടാറ്റാ സുമോയില്‍ വെള്ളിയാഴ്ച പകല്‍ മൂന്നോടെ എത്തിയത്. സമീപത്തെ കടയിലിരിക്കുകയായിരുന്ന നീരജ് ഓടി രക്ഷപെട്ടു. തുടര്‍ന്ന് വ്യാപാരസ്ഥാപനം അടിച്ചുതകര്‍ത്തു. മുരുകേശന്‍ , ഉണ്ണികൃഷ്ണന്‍ , സജിമോന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പത്തംഗസംഘം. നേരത്തെ ഇതേസംഘം ആക്രമണം നടത്തിയിട്ടുണ്ട്. ഈ കേസില്‍ ആരെയും പൊലീസ് പിടികൂടിയിട്ടില്ല.
വിദ്യാര്‍ഥിനികളെ ഭീഷണിപ്പെടുത്തിയ പ്രതികളെ പൊലീസ് സഹായിച്ചെന്ന്
മുഹമ്മ: വിദ്യാര്‍ഥിനികളുടെ കഴുത്തില്‍ വടിവാള്‍വെച്ച് ഭീഷണിപ്പെടുത്തുകയും വീടാക്രമിക്കുകയും ചെയ്ത കേസില്‍ പ്രതികളായ ആര്‍എസ്എസുകാരെ പൊലീസ് സഹായിച്ചതായി സിപിഐ എം മുഹമ്മ നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി ഡി ഷാജി പ്രസ്താവനയില്‍ പറഞ്ഞു. നിസാരവകുപ്പ് ചേര്‍ത്ത് പ്രതികള്‍ക്ക് സ്റ്റേഷനില്‍ നിന്ന് ജാമ്യം നല്‍കി വിട്ടയച്ചു. മുഹമ്മ കല്ലാപ്പുറം അരവിന്ദ് വെളിയില്‍ വസുമതിയുടെ മകന്‍ മനോഹരന്റെ വീടാണ് ജൂണ്‍ 22ന് രാത്രിയില്‍ ആര്‍എസ്എസു സംഘം ആക്രമിച്ചത്. മനോഹരന്റെ മകള്‍ പ്ലസ്ടു വിദ്യാര്‍ഥിനി ഹരിത, മനോഹരന്റെ സഹോദരന്‍ അനില്‍കുമാറിന്റെ മകള്‍ നന്ദന (6) എന്നിവരുടെ കഴുത്തിലാണ് വടിവാള്‍വച്ച് ഭീഷണിപ്പെടുത്തിയത്. സംഭവത്തിനുശേഷം പ്രതികളിലൊരാള്‍ വാദിക്കെതിരെ കള്ളക്കേസുമായി മുഹമ്മ സ്റ്റേഷനില്‍ ചെന്നെങ്കിലും അറസ്റ്റുചെയ്തില്ല. ഏതാനും ദിവസം കഴിഞ്ഞാണ് മറ്റ് പ്രതികളോടൊപ്പം ഇയാളെയും അറസ്റ്റുചെയ്തത്. പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമികളെ സഹായിക്കുന്ന നിലപാട് സ്വീകരിച്ച പൊലീസ് നടപടിയില്‍ ലോക്കല്‍ കമ്മിറ്റി പ്രതിഷേധിച്ചു.
deshabhimani news
പ്ലസ് വണ്‍ വിദ്യാര്‍ഥിയെ കാറിലെത്തിയ ആര്‍എസ്എസ് അക്രമിസംഘം നടുറോഡില്‍ ക്രൂരമായി മര്‍ദിച്ചു. തൈക്കാവ് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിയും എസ്എഫ്ഐ പത്തനംതിട്ട ഏരിയ കമ്മിറ്റിയംഗവുമായ ആനപ്പാറ നിഷാദ് മന്‍സിലില്‍ നിഷാദ് എ നൗഷാദ് (19) ആണ് അക്രമത്തിനിരയായത്. മാരകമായി പരിക്കേറ്റ നിഷാദിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം കണ്ട് ഓടിയെത്തിയ നാട്ടുകാര്‍ അക്രമികളില്‍ രണ്ടുപേരെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. സംഘമെത്തിയ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
ReplyDelete