തിരുവനന്തപുരം: വൈദ്യുതി വിതരണത്തിനു സ്വകാര്യ ഏജന്‍സികളെ കണ്ടെത്തുന്നതിനുള്ള വൈദ്യുതി ബോര്‍ഡിന്റെ ഉത്തരവിറങ്ങി. സ്വകാര്യ ഏജന്‍സികള്‍ വൈദ്യുതി ബോര്‍ഡുമായി കരാറില്‍ ഒപ്പിടണമെന്ന് ഉത്തരവില്‍ പറയുന്നു. തുടര്‍ന്ന് ഉല്‍പ്പാദന കേന്ദ്രത്തില്‍ നിന്നും അവരവര്‍ക്കു നിശ്ചയിക്കപ്പെട്ട മേഖലയിലെ വിതരണം നടത്തണം. ഇതിന്റെ ചെലവ് ഉപഭോക്തോക്കളില്‍ നിന്നും ഈടാക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. വാണിജ്യ വ്യവസായ മേഖലയിലെ വിതരണത്തിനാണു സ്വകാര്യ ഏജന്‍സികളെ കണ്ടെത്തുന്നത്. കാലക്രമേണ ഇത് സ്വകാര്യവല്‍ക്കരണത്തിനു കളമൊരുക്കും. വൈദ്യുതി ബോര്‍ഡിന്റെ പ്രധാന വരുമാനം വാണിജ്യ വ്യവസായ മേഖലയില്‍ നിന്നുള്ളതാണ്. 60 ശതമാനം മുതല്‍ 65 ശതമാനം വരെയാണു ഈ മേഖലയില്‍ നിന്നും ലഭിക്കുന്ന വരുമാനം. ഇത് നഷ്ടമായാല്‍ പൊതുവെ നഷ്ടത്തിലായ ബോര്‍ഡിന്റെ നഷ്ടം ഇനിയും വര്‍ധിക്കും. ബോര്‍ഡിനു വരുന്ന അമിത ഭാരം ഗാര്‍ഹിക ഉപഭോക്താക്കളില്‍ നിന്നും ഈടാക്കേണ്ടി വരും. ഇതോടെ നിരക്കു വര്‍ധന നൂറുശതമാനത്തിനും മുകളിലാകും.
ബോര്‍ഡുമായി കരാര്‍ ഒപ്പിടുന്ന സ്വകാര്യ ഏജന്‍സികള്‍ ബോര്‍ഡിന്റെ ഉല്‍പ്പാദന കേന്ദ്രത്തില്‍ നിന്നു തന്നെ വൈദ്യുതി ശേഖരിക്കണമെന്നില്ല. ഇവര്‍ക്കു സ്വകാര്യ ഉല്‍പ്പാദകരില്‍ നിന്നും വൈദ്യുതി വാങ്ങാനുള്ള അനുമതിയും ഉത്തരവില്‍ നല്‍കിയിട്ടുണ്ട്. നിലവില്‍ തൃശൂര്‍ കോര്‍പ്പറേഷന്‍, മൂന്നാറില്‍ ടാറ്റ എന്നിവര്‍ മാത്രമാണു സ്വകാര്യ വിതരണക്കാര്‍. അതേസമയം വൈദ്യുതി ബോര്‍ഡ് സ്വകാര്യവല്‍ക്കരിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സ്വകാര്യവല്‍ക്കരിക്കാന്‍ ആര്‍ക്കെങ്കിലും ആഗ്രഹമുണ്ടെങ്കില്‍ ഈ സര്‍ക്കാരിന്റെ കാലത്തു നടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വൈദ്യുതി ബോര്‍ഡ് ഇറക്കിയ ഉത്തരവിനെ കുറിച്ചു പരിശോധിക്കുമെന്നും സര്‍ക്കാരിന്റെ നയത്തിനു വിരുദ്ധമായ ഉത്തരവാണെങ്കില്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെടുന്നതിനു മടിയില്ലെന്നും വൈദ്യുത മന്ത്രി ആര്യാടന്‍ മുഹമദ് വ്യക്തമാക്കി. വൈദ്യുതി വിതരണം സ്വാകാര്യവല്‍ക്കരിക്കാന്‍ യാതൊരുവിധ തീരുമാനവും എടുത്തിട്ടില്ലെന്ന് കെ എസ് ഇ ബി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
janayugom 020711
വൈദ്യുതി വിതരണത്തിനു സ്വകാര്യ ഏജന്‍സികളെ കണ്ടെത്തുന്നതിനുള്ള വൈദ്യുതി ബോര്‍ഡിന്റെ ഉത്തരവിറങ്ങി. സ്വകാര്യ ഏജന്‍സികള്‍ വൈദ്യുതി ബോര്‍ഡുമായി കരാറില്‍ ഒപ്പിടണമെന്ന് ഉത്തരവില്‍ പറയുന്നു. തുടര്‍ന്ന് ഉല്‍പ്പാദന കേന്ദ്രത്തില്‍ നിന്നും അവരവര്‍ക്കു നിശ്ചയിക്കപ്പെട്ട മേഖലയിലെ വിതരണം നടത്തണം. ഇതിന്റെ ചെലവ് ഉപഭോക്തോക്കളില്‍ നിന്നും ഈടാക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. വാണിജ്യ വ്യവസായ മേഖലയിലെ വിതരണത്തിനാണു സ്വകാര്യ ഏജന്‍സികളെ കണ്ടെത്തുന്നത്. കാലക്രമേണ ഇത് സ്വകാര്യവല്‍ക്കരണത്തിനു കളമൊരുക്കും.
ReplyDeleteഈ വാർത്തയെക്കുറിച്ചുള്ള വസ്തുതകൾ ഇവിടെ വായിക്കുക.
ReplyDeletehttp://kseboa.org/malayalam/asianet-news-and-board-order-facts-03071670.html
നന്ദി ലതീഷ്
ReplyDelete