രാജ്യത്ത് ചെറുകിടവ്യാപാരമേഖലയില്‍ ബഹുരാഷ്ട്രഭീമന്മാര്‍ അടുത്തമാസത്തോടെ കടന്നുവരും. ജൂണ്‍ 18ന് ചേര്‍ന്ന കേന്ദ്ര സെക്രട്ടറിതല കമ്മിറ്റി മള്‍ട്ടിബ്രാന്‍ഡ് ചെറുകിട വ്യാപാരമേഖലയില്‍ 51 ശതമാനം വിദേശനിക്ഷേപം അനുവദിക്കാന്‍ ശുപാര്‍ശചെയ്തു. ഈ നിര്‍ദേശം ജൂലൈ അവസാനം കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്ക് വരും. അടിയന്തരമായി നടപ്പാക്കേണ്ട നയപരിപാടികളിലൊന്നാണ് ചെറുകിട വ്യാപാരമേഖലയിലെ വിദേശനിക്ഷേപമെന്ന് പ്രധാനമന്ത്രിയും ധനമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ നിര്‍ദേശം മന്ത്രിസഭ അതേപടി അംഗീകരിച്ചേക്കും. ഏകബ്രാന്‍ഡ് ചെറുകിടമേഖലയില്‍ 51 ശതമാനം വിദേശനിക്ഷേപം ഇപ്പോള്‍ തന്നെ അനുവദിച്ചിട്ടുണ്ട്.
വിദേശ ശൃംഖലകള്‍ വരുന്നതോടെ ചെറുകിട കച്ചവടക്കാര്‍ക്ക് ക്ഷീണമുണ്ടാകുമെന്നു സമ്മതിക്കുന്ന സെക്രട്ടറിതല കമ്മിറ്റി, പക്ഷേ, തൊഴില്‍സാധ്യത വന്‍തോതില്‍ ഉയരുമെന്ന് അവകാശപ്പെടുന്നു. പുതുതായി സ്ഥാപിക്കുന്ന വ്യാപാരശൃംഖലകള്‍ 30 ശതമാനം സാധനങ്ങളെങ്കിലും ഇന്ത്യയില്‍നിന്നു ശേഖരിക്കണമെന്ന നിബന്ധന വയ്ക്കുമെന്നും കമ്മിറ്റി വക്താക്കള്‍ പറഞ്ഞു. എന്നാല്‍ ലോകവ്യാപാര സംഘടനയുടെ വ്യവസ്ഥകള്‍ പ്രകാരം അത്തരം നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കാനാകില്ലെന്ന് മന്ത്രാലയങ്ങള്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയില്‍ ഇപ്പോള്‍ 90 ശതമാനം വ്യാപാരവും നടക്കുന്നത് ചെറുകിട കച്ചവടക്കാര്‍വഴിയാണ്. വിദേശ നിക്ഷേപകര്‍ വരുന്നതോടെ ചെറുകിട വ്യാപാരംതകരും. ഉപാധികളോടെയാണ് വിദേശനിക്ഷേപം അനുവദിക്കുന്നതെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.
എന്നാല്‍ , ഒട്ടേറെ പഴുതുണ്ടെന്നതിനാല്‍ കമ്പനിക്ക് എവിടെ വ്യാപാരസ്ഥാപനം തുടങ്ങുന്നതിനും ബുദ്ധിമുട്ടുണ്ടാകില്ല. പത്തു ലക്ഷം ജനസംഖ്യയുള്ള നഗരങ്ങളില്‍ തുടങ്ങാനാണ് ഇപ്പോള്‍ ആലോചിക്കുന്നത്. അങ്ങനെയെങ്കില്‍ രാജ്യത്തെ 50 നഗരത്തില്‍ ശൃംഖല തുടങ്ങാന്‍ കമ്പനികള്‍ക്ക് തടസ്സമില്ല. പിന്നീട് ചെറുനഗരങ്ങളിലേക്ക് വ്യാപിപ്പിക്കും. ലോകവ്യാപാരരംഗത്ത് കടുത്ത മത്സരം നേരിടുന്ന വന്‍കിട കുത്തകകളുടെ സമ്മര്‍ദത്തെതുടര്‍ന്നാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. വാള്‍മാര്‍ട്ട്, കെയര്‍ഫോര്‍ , ടെസ്കോ, മെട്രോ തുടങ്ങി ബഹുരാഷ്ട്ര കുത്തകകളാണ് ഇന്ത്യയില്‍ ചെറുകിട വ്യാപാരമേഖല കീഴടക്കാനെത്തുന്നത്.
deshabhimani 020711

ReplyDelete