ബെയ്ജിംഗ്: മാര്‍ക്‌സിസത്തിന്റെ മഹത്തായ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതോടൊപ്പം കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുമെന്നും ചൈനീസ് പ്രസിഡന്റ് ഹു ജിന്താവോ. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 90ാം വാര്‍ഷികത്തോടനുബന്ധിച്ച് ബെയ്ജിംഗില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പാര്‍ട്ടി ജനറല്‍ സെക്രട്ടറി കൂടിയായ ഹൂ ജിന്താവോ.
രാജ്യത്ത് അങ്ങിങ്ങായി അനാരോഗ്യപ്രവണതകള്‍ തലപൊക്കുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും പ്രസിഡന്റ് പറഞ്ഞു. ചൈനീസ് ജനതയുടെ അഭിലാഷങ്ങള്‍ക്കനുസരിച്ച് പരിഷ്‌കരണ നടപടികള്‍ക്ക് ഗതിവേഗം ത്വരിതപ്പെടുത്തും. ചരിത്രപരമായ വിലയിരുത്തലുകള്‍ക്കൊപ്പം ശാസ്ത്രീയമായ അപഗ്രഥനങ്ങളിലൂടെയും അനിവാര്യമായ പൊളിച്ചെഴുത്തുകള്‍ ഉണ്ടാകുമെന്ന് ഹൂ കൂട്ടിച്ചേര്‍ത്തു.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സഖാക്കളും പൊതുസമൂഹവും ജോലിയോടുളള ആദരവ് കാത്തുസൂക്ഷിക്കുകയും അറിവ് വര്‍ധിപ്പിക്കാനുളള നൂതനമാര്‍ഗ്ഗങ്ങള്‍ അവലംബിക്കുകയും ചെയ്യണമെന്ന് പ്രസിഡന്റ് ആവശ്യപ്പെട്ടു. ചില പാര്‍ട്ടിസഖാക്കള്‍ കാലത്തിനൊത്ത് ഉയരുന്നില്ലെന്നും പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തുന്നില്ലെന്നും പ്രസിഡന്റ് അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ തലപൊക്കിയ പ്രതിലോമശക്തികളെ നിയന്ത്രിക്കാന്‍ കഴിഞ്ഞത് രാജ്യം ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതു കൊണ്ടാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ചൈനയുടെ കുതിപ്പ് തടയാന്‍ ആഗ്രഹിക്കുന്നവരാണ് ചൈനയില്‍ ജനാധിപത്യമില്ലെന്ന ആരോപണമുയര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ചൈനയില്‍ എല്ലാവിഭാഗം ജനങ്ങള്‍ക്കും തുല്യനീതിയാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും ഹു പറഞ്ഞു. 1949 മുതല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അര്‍പ്പിച്ച വിശ്വാസം 90 വര്‍ഷം കാത്തുസൂക്ഷിക്കാനായത് ചരിത്രത്തിലെ അവിസ്മരണീയ മുഹൂര്‍ത്തമായി കണക്കാക്കുന്നതായി പ്രസിഡന്റ് അഭിപ്രായപ്പെട്ടു.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 90ാം വാര്‍ഷികത്തോടനുബന്ധിച്ച് ബെയ്ജിംഗില്‍ നടന്ന റാലിയില്‍ ആയിരക്കണക്കിനുപേര്‍ പങ്കെടുത്തു. രാജ്യത്തിലെ പ്രധാന നഗരങ്ങളെല്ലാം ആഘോഷലഹരിയിലാണ്. 90ാംവാര്‍ഷികം പ്രമാണിച്ച് ജനങ്ങള്‍ക്കുളള പ്രത്യേകസമ്മാനമായി കഴിഞ്ഞ ദിവസം ഷാങ്ഹായിയില്‍ നിന്നും ബെയ്ജിംഗിലേക്ക് അതിവേഗ ട്രെയിന്‍ സര്‍വീസ് ഏര്‍പ്പെടുത്തിയിരുന്നു. ചൈനയുടെ ആദ്യ വിമാനവേധക്കപ്പല്‍ നാളെ കടലിലിറങ്ങും.
നിരവധി വര്‍ഷം നീണ്ട ആഭ്യന്തരയുദ്ധത്തിനൊടുവിലാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലെത്തിയത്. 1958 ല്‍ മാവോ സേ തൂങ്ങ് നേതൃത്വമേറ്റെടുത്തതോടെയാണ് ചൈന ലോകരാജ്യങ്ങളില്‍ പ്രധാനശക്തിയായി വളര്‍ന്നു തുടങ്ങിയത്. വ്യാവസായിക വികസനത്തിനായി അദ്ദേഹം കൊണ്ടുവന്ന പദ്ധതികള്‍ ചൈനയുടെ മുഖഛായ തന്നെ മാറ്റി. മാവോയെ തുടര്‍ന്ന് അധികാരമേറ്റ ഡെങ് സിയാവോ പിങ്ങ് നടപ്പില്‍ വരുത്തിയ പരിഷ്‌ക്കാരങ്ങളാണ് ലോകത്തെ രണ്ടാമത്തെ സാമ്പത്തികശക്തി എന്ന പദവിയിലേക്ക് ചൈനയെ ഉയര്‍ത്തുകയായിരുന്നു.
janayugom 020711
മാര്‍ക്‌സിസത്തിന്റെ മഹത്തായ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതോടൊപ്പം കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുമെന്നും ചൈനീസ് പ്രസിഡന്റ് ഹു ജിന്താവോ. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 90ാം വാര്‍ഷികത്തോടനുബന്ധിച്ച് ബെയ്ജിംഗില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പാര്‍ട്ടി ജനറല്‍ സെക്രട്ടറി കൂടിയായ ഹൂ ജിന്താവോ.
ReplyDelete