തിരുവനന്തപുരം: മീശയുള്ള വിദ്യാര്‍ഥികളെ ക്ലാസില്‍ നിന്നു പുറത്താക്കുന്നു. നഗരത്തിലെ പ്രമുഖ വിദ്യാലയമായ മുക്കോലയ്ക്കല്‍ സെന്റ് തോമസ് സ്കൂളിലാണ് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് പുതിയ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നത്.
പ്ലസ്വണ്‍ , പ്ലസ്ടു വിദ്യാര്‍ഥികള്‍ ക്ലീന്‍ഷേവ് ചെയ്ത് ക്ലാസില്‍ എത്തണമെന്ന ഉത്തരവ് പുതിയ പ്രിന്‍സിപ്പല്‍ വന്നതോടെയാണ് നടപ്പാക്കുന്നതെന്ന് രക്ഷിതാക്കള്‍ പറയുന്നു. ക്ലീന്‍ഷേവ് ചെയ്യാതെ എത്തിയ നിരവധി വിദ്യാര്‍ഥികള്‍ക്ക് ഇതിനകം ക്ലാസ് മുടങ്ങി. പിറ്റേന്ന് ക്ലീന്‍ഷേവ് ചെയ്ത് എത്തിയാല്‍ മാത്രമേ ക്ലാസില്‍ കയറാന്‍ പറ്റൂ. അച്ചടക്കം ഉറപ്പാക്കാനാണ് ഈ നിലപാടെന്ന് സ്കൂള്‍ അധികൃതര്‍ പറയുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും വിദ്യാര്‍ഥികളുടെ മേല്‍ ഇത്തരം ശാസനകള്‍ അടിച്ചേല്‍പ്പിക്കുന്നത് മൗലികാവകാശത്തെ ചോദ്യം ചെയ്യലാണെന്നും ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ മുഹമ്മദ് സഹീര്‍ ദേശാഭിമാനിയോട് പറഞ്ഞു.
deshabhimani 130711
മീശയുള്ള വിദ്യാര്‍ഥികളെ ക്ലാസില്‍ നിന്നു പുറത്താക്കുന്നു. നഗരത്തിലെ പ്രമുഖ വിദ്യാലയമായ മുക്കോലയ്ക്കല്‍ സെന്റ് തോമസ് സ്കൂളിലാണ് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് പുതിയ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നത്.
ReplyDelete