ന്യൂഡല്‍ഹി: പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളിലുള്ള സ്വത്തുശേഖരത്തിന്റെ വിവരം പരസ്യപ്പെടുത്തരുതെന്ന് സുപ്രിം കോടതി നിര്‍ദേശിച്ചു. സ്വത്തു വിവരത്തെയും നിലവറകള്‍ക്കുള്ളിലെ സംവിധാനങ്ങളെയും കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ച ജസ്റ്റിസ് സി എസ് രാജനെ സുപ്രീംകോടതിയുടെ വിമര്‍ശിച്ചു. ജസ്റ്റിസ് രാജന് അടക്കമുള്ളവരെ സ്വത്തുശേഖരത്തിന്റെ കണക്കെടുക്കാന്‍ മാത്രമാണ് ചുമതലപ്പെടുത്തിയതെന്നും പരസ്യപ്പെടുത്താനല്ലെന്നും സുപ്രീംകോടതി പറഞ്ഞു. കേസില്‍ കക്ഷിചേരാന്‍ അനുവദിക്കണമെന്ന മൂലം തിരുനാള്‍ രാമവര്‍മയുടെ അഭ്യര്‍ത്ഥന കോടതി അംഗീകരിച്ചു. രാമവര്‍മയുടെ ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസുമാരായ ആര് വി രവീന്ദ്രന് , എ കെ പട്നായിക്ക് എന്നിവരടങ്ങിയ ബെഞ്ചാണ് ജസ്റ്റിസ് സി എസ് രാജനെ വിമര്‍ശിച്ചത്.
കണക്കെടുപ്പ് മാത്രമേ നടത്താവൂവെന്നും വിശദാംശങ്ങള്‍ പരസ്യപ്പെടുത്തരുതെന്നും രാമവര്‍മയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് പി പി റാവു ആവശ്യപ്പെട്ടു. സ്വത്തുവിവരം പരസ്യപ്പെടുത്തുന്നത് വലിയ സുരക്ഷാപ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് റാവു വാദിച്ചു. ഇപ്പോള്‍ കണ്ടെത്തിയ സ്വത്തുശേഖരത്തില് ഏതൊക്കെ സംരക്ഷിക്കണം ഏതൊക്കെ പ്രദര്‍ശിപ്പിക്കണം എന്ന കാര്യത്തില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ, നാഷണല്‍ മ്യൂസിയം പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി പദ്ധതി തയ്യാറാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. തിരുവിതാംകൂറിലെ ഇപ്പോഴത്തെ രാജാവായ മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് ആരോഗ്യപരമായ കാരണങ്ങളാല്‍ ഭാവിനടപടികളുമായി സഹകരിക്കാനാവുന്നില്ലെങ്കില് പകരം പ്രതിനിധിയെ നിശ്ചയിക്കാമെന്നും കോടതി പറഞ്ഞു. ക്ഷേത്രസ്വത്തുക്കള്‍ പരസ്യപ്പെടുത്തരുതെന്ന് അഭ്യര്‍ത്ഥിച്ച് രാമവര്‍മ്മ നല്കിയ ഹര്‍ജിയും ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധി ചോദ്യംചെയ്ത് ഉത്രാടം തിരുന്നാളും സമര്‍പ്പിച്ച ഹര്‍ജികള്‍ വെള്ളിയാഴ്ച കോടതി വീണ്ടും പരിഗണിക്കും.
deshabhimani news
പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളിലുള്ള സ്വത്തുശേഖരത്തിന്റെ വിവരം പരസ്യപ്പെടുത്തരുതെന്ന് സുപ്രിം കോടതി നിര്‍ദേശിച്ചു. സ്വത്തു വിവരത്തെയും നിലവറകള്‍ക്കുള്ളിലെ സംവിധാനങ്ങളെയും കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ച ജസ്റ്റിസ് സി എസ് രാജനെ സുപ്രീംകോടതിയുടെ വിമര്‍ശിച്ചു. ജസ്റ്റിസ് രാജന് അടക്കമുള്ളവരെ സ്വത്തുശേഖരത്തിന്റെ കണക്കെടുക്കാന്‍ മാത്രമാണ് ചുമതലപ്പെടുത്തിയതെന്നും പരസ്യപ്പെടുത്താനല്ലെന്നും സുപ്രീംകോടതി പറഞ്ഞു.
ReplyDelete