ഐസ്ക്രീം പെണ്‍വാണിഭക്കേസില്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി കുടുങ്ങുമെന്ന് ഉറപ്പായപ്പോഴാണ് പുതിയ വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന് പറഞ്ഞു. കാസര്‍കോട്ട് വര്‍ഗീയകലാപം സൃഷ്ടിക്കാന്‍ മുസ്ലിംലീഗ് ശ്രമിച്ചതിനെക്കുറിച്ച് പൊലീസുദ്യോഗസ്ഥര്തന്നെ മൊഴിനല്‍കിയതോടെ അന്വേഷണ കമീഷനെപ്പോലും പിരിച്ചുവിടാന്‍ സ്വാധീനം ചെലുത്തിയ ആളാണ് കുഞ്ഞാലിക്കുട്ടിയെന്നും വി എസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഒരു വ്യാഴവട്ടക്കാലം കുഞ്ഞാലിക്കുട്ടി പെണ്‍കുട്ടികളെ ലൈംഗികാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചെന്ന് തെളിയിക്കുന്ന രേഖകളുണ്ട്. അവ ഇല്ലാതാക്കാനും പൊലീസിനെയും ജഡ്ജിമാരെയും സ്വാധീനിക്കാനും ശ്രമിച്ചതുമെല്ലാം അന്വേഷണത്തില്‍ വെളിപ്പെടുമെന്ന വേവലാതി ചിലര്‍ക്കുണ്ട്. ജാലവിദ്യയിലൂടെ രക്ഷപ്പെടാമെന്ന് കുറ്റവാളികള്‍ കരുതേണ്ട. കുഞ്ഞാലിക്കുട്ടിയുടെ ബന്ധു കെ എ റൗഫുമായി ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് താന്‍ സംസാരിച്ചത്. സിപിഐ എം നേതാക്കള്‍ക്കെതിരെ താന്‍ റൗഫിനോട് സംസാരിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ഐസ്ക്രീം കേസ് പുനരന്വേഷണം അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് കാര്യങ്ങള്‍ വളച്ചൊടിച്ച് അവതരിപ്പിക്കാനുള്ള ശ്രമം. കുഞ്ഞാലിക്കുട്ടിയില്‍നിന്ന് തനിക്ക് ഭീഷണിയുണ്ടെന്ന് അറിയിക്കാനാണ് റൗഫ് വന്നുകണ്ടത്. രേഖാമൂലം തന്നാല്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യാമെന്ന് റൗഫിനെ അറിയിച്ചു.
പെണ്‍കുട്ടികള്‍ ട്രെയിനുമുന്നില്‍ ചാടി ആത്മഹത്യചെയ്ത സാഹചര്യവും ഐസ്ക്രീം കേസിലെ സാക്ഷികളെ സ്വാധീനിക്കാനും അപായപ്പെടുത്താനുമുള്ള ശ്രമങ്ങളുമൊക്കെ പുറത്തുവരുന്നു. പെണ്‍കുട്ടികളുടെ മാതാപിതാക്കളടക്കമുള്ള സാക്ഷികള്‍ക്ക് മാരകമായ മരുന്നു നല്കി സമനില തെറ്റിക്കാന്‍ ശ്രമിച്ചതായും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇതില്‍നിന്ന് രക്ഷപ്പെടാനുള്ള ജാലവിദ്യകളാണ് കാട്ടുന്നത്. ഒരു ചാനലില്‍ റൗഫ് നടത്തിയ തുറന്നുകാട്ടലിനെ മറ്റൊരു ചാനല്‍ ഉപയോഗിച്ച് തടയിടാനാണ് കുഞ്ഞാലിക്കുട്ടിയുടെ ശ്രമം. മന്ത്രിസഭയിലെ ബഹുഭൂരിപക്ഷവും അഴിമതി ആരോപണങ്ങളും അന്വേഷണങ്ങളും നേരിടുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരായ അടൂര്‍ പ്രകാശ്, കുഞ്ഞാലിക്കുട്ടി, എം കെ മുനീര്‍ തുടങ്ങിയവരും തങ്ങള്‍ക്കെതിരായ അന്വേഷണങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. അണ്ണ ഹസാരെയുടെ സമരം ജനം ഏറ്റെടുത്തെന്ന് വി എസ് പറഞ്ഞു. അഴിമതിക്ക് അവസരം ഇല്ലാതാക്കുന്ന ലോക്പാല്‍ ബില്‍ അവതരിപ്പിക്കണം. ഇതല്ലാതെ മറ്റൊരു പോംവഴിയും കേന്ദ്ര സര്ക്കാരിനുമുന്നിലില്ലെന്ന് വി എസ് പറഞ്ഞു.
സംസാരിച്ചത് കേസ് കാര്യം: അബ്ദുള്‍ അസീസ്
തൃശൂര്‍ : താനും റൗഫും പ്രതിപക്ഷനേതാവ് വി എസിനെ കണ്ടത് കുഞ്ഞാലിക്കുട്ടിക്കെതിരായ കേസിനെകുറിച്ച് സംസാരിക്കാനാണെന്ന് നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് സംസ്ഥാന സെക്രട്ടറി എന്‍ കെ അബ്ദുള്‍ അസീസ് പറഞ്ഞു. സിപിഐ എമ്മിലെ വിഭാഗീയതയാണ് സംസാരിച്ചതെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. സിപിഐ എമ്മില്‍ വിഭാഗീയതയുണ്ടെന്ന വാര്‍ത്ത മലയാള മനോരമയുടെ ഭാവന മാത്രമാണെന്നും കുഞ്ഞാലിക്കുട്ടിക്കെതിരായ കേസ് ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു
deshabhimani 210811
ഐസ്ക്രീം പെണ്‍വാണിഭക്കേസില്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി കുടുങ്ങുമെന്ന് ഉറപ്പായപ്പോഴാണ് പുതിയ വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന് പറഞ്ഞു. കാസര്‍കോട്ട് വര്‍ഗീയകലാപം സൃഷ്ടിക്കാന്‍ മുസ്ലിംലീഗ് ശ്രമിച്ചതിനെക്കുറിച്ച് പൊലീസുദ്യോഗസ്ഥര്തന്നെ മൊഴിനല്‍കിയതോടെ അന്വേഷണ കമീഷനെപ്പോലും പിരിച്ചുവിടാന്‍ സ്വാധീനം ചെലുത്തിയ ആളാണ് കുഞ്ഞാലിക്കുട്ടിയെന്നും വി എസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ReplyDeleteഐസ്ക്രീം കേസില്‍ ഒത്തുതീര്പ്പുശ്രമവും ഫോണ്‍ റിക്കോഡിങ്ങും നടന്നത് പി കെ കുഞ്ഞാലിക്കുട്ടിയുടെ തിരക്കഥയില്‍ . കെ എ റൗഫും ബന്ധുവായ കിളിയമണ്ണില്‍ ഫസലും അധ്യാപകനായ കെ ജി പ്രസാദും ഉള്‍പ്പെട്ട "നാടകം" പൂര്‍ണമായും കുഞ്ഞാലിക്കുട്ടിയുടെ അറിവോടെയായിരുന്നു. സംഭാഷണത്തിന്റെ ടേപ്പ് പുറത്തുവന്നതിനെ തുടര്‍ന്ന് ലീഗ് പ്രവര്‍ത്തകന്‍കൂടിയായ കിളിയമണ്ണില്‍ ഫസല്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ കണ്ട് വിവരങ്ങള്‍ ധരിപ്പിച്ചു. കുഞ്ഞാലിക്കുട്ടിയും പ്രസാദും തമ്മിലുള്ള ചര്‍ച്ചയില്‍നിന്നാണ് റൗഫിനെ കുരുക്കാനുള്ള ശ്രമത്തിന്റെ തുടക്കം. റൗഫിനെ തുറന്നുകാട്ടാന്‍ തനിക്ക് കഴിയുമെന്ന് പ്രസാദ് കുഞ്ഞാലിക്കുട്ടിയെ ധരിപ്പിച്ചു. അതിനായി റൗഫിന്റെ ബന്ധുവായ ഫസലിനെ ഉപയോഗപ്പെടുത്താനും തീരുമാനിച്ചു. അങ്ങനെയാണ് ലീഗിന്റെ സാംസ്കാരിക സംഘടനയായ കേരള സംസ്കൃതിയുടെ ആക്ടിങ് പ്രസിഡന്റായ ഫസല്‍ വഴി കുഞ്ഞാലിക്കുട്ടിയുടെ ദൂതനായി പ്രസാദ് റൗഫിനെ കണ്ടത്. പ്രസാദിനെ റൗഫിന് പരിചയപ്പെടുത്തണമെന്നും അതുവഴി പ്രശ്നം പരിഹരിക്കണമെന്നും കുഞ്ഞാലിക്കുട്ടി ടെലിഫോണിലൂടെ ഫസലിനോട് അഭ്യര്‍ഥിച്ചു. പെരിന്തല്‍മണ്ണയിലെ ബന്ധുവീട്ടിലെത്തിയ റൗഫിനെ ഫസല്‍ മലപ്പുറത്ത് വരുത്തി പ്രസാദിനെ പരിചയപ്പെടുത്തി. പിന്നീട് പ്രസാദ് നിരന്തരം വിളിച്ചുതുടങ്ങി. അതിനിടെ പ്രസാദ് ഫോണ്‍ റിക്കോഡ് ചെയ്യുന്നത് അറിയാമായിരുന്നുവെന്നാണ് റൗഫ് പറയുന്നത്. റൗഫുമായുള്ള സംഭാഷണം റിക്കോഡ് ചെയ്തശേഷം ഇക്കാര്യം കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലെത്തി പ്രസാദ് അറിയിക്കുകയുംചെയ്തു. അതിനുശേഷമാണ് ഓഡിയോ റിക്കോഡിങ്ങിന്റെ കോപ്പി മനോരമ ചാനലിനും അന്വേഷണ ഉദ്യോഗസ്ഥനും കൈമാറാന്‍ തീരുമാനിച്ചത്. ചാനലില്‍ വാര്‍ത്ത പുറത്തുവന്നതോടെ മധ്യസ്ഥനായി നിന്ന കിളിയമണ്ണില്‍ ഫസല്‍ പാണക്കാട് തങ്ങളെ കണ്ട് വിവരങ്ങള്‍ ധരിപ്പിച്ചു. ഇക്കാര്യത്തില്‍ കുഞ്ഞാലിക്കുട്ടിയുടെയും പ്രസാദിന്റെയും പങ്ക് തങ്ങളെ ധരിപ്പിച്ചതായാണ് വിവരം. നോമ്പുകാലത്ത് ഇത്തരം വിവാദങ്ങള്‍ ഉണ്ടാകുന്നതിലെ അസ്വസ്ഥത തങ്ങള്‍ അടുപ്പമുള്ളവരെ അറിയിച്ചിട്ടുണ്ട്.
ReplyDelete