രാസവളത്തിന്റെ ക്ഷാമവും വിലവര്‍ധനയും കര്‍ഷകരെ പ്രതിസന്ധിയിലാക്കി. കാര്‍ഷികവിളകള്‍ക്ക് വളം ചെയ്യേണ്ട സീസണായതോടെ ഫാക്ടംഫോസും യൂറിയയും പൊട്ടാഷും അടക്കമുള്ള വളങ്ങള്‍ക്ക് കമ്പനികള്‍ വില കൂട്ടിയിട്ടുണ്ട്. ഇനിയും വില ഉയരുമെന്ന സൂചനയില്‍ കടകളിലൊന്നും രാസവളം കിട്ടാനുമില്ല. ഒരു വര്‍ഷത്തിനുള്ളില്‍ രാസവളങ്ങളുടെ വില ഇരട്ടിയായി. കഴിഞ്ഞ വര്‍ഷം 231 രൂപയ്ക്ക് കിട്ടിയിരുന്ന 50 കിലോയുടെ ഒരു ചാക്ക് പൊട്ടാഷിന് ഇപ്പോള്‍ വില 340. ഇത് 420 ആവുമെന്നാണ് കമ്പനികള്‍ വ്യാപാരികളെ അറിയിച്ചിട്ടുള്ളത്. ഫാക്ടംഫോസിെന്‍റ വില ഒരുവര്‍ഷം മുന്‍പ് 327 ആയിരുന്നത് ഇപ്പോള്‍ 550 ആയി. ഇത് 650 വരെയാവും. യൂറിയ വില 260 ല്‍നിന്ന് 320 ആയി. ഫോസ്ഫേറ്റ് വില 520 ല്‍നിന്ന് 700 ലെത്തി. രാജ്ഫോസിെന്‍റ വിലയിലും 25 രൂപ കൂടി 275 ആയി.
സംസ്ഥാനത്ത് ആവശ്യമുള്ള വളത്തിെന്‍റ നാലിലൊന്നുപോലും ഫാക്ടറികളില്‍നിന്ന് ലഭിക്കുന്നില്ല. അതുകൊണ്ട് വിവിധ ജില്ലകളുടെ ആവശ്യകത കണക്കാക്കി കൃഷി വകുപ്പിെന്‍റ ജില്ലാ ഓഫീസുകള്‍ കൃഷി ഡയറക്ടറേറ്റിലേക്ക് അറിയിക്കുകയും അവിടെനിന്ന് ലഭ്യതയ്ക്കനുസരിച്ച് വിവിധ ജില്ലകള്‍ക്ക് ആനുപാതികമായി അനുവദിച്ച് എഫ്എസിടി അടക്കമുള്ള വളം വിതരണ കമ്പനികളെ അറിയിക്കുകയുമാണ് ചെയ്യുന്നത്. ഇടുക്കി ജില്ലയില്‍ സെപ്തംബറില്‍ 17,000 മെട്രിക് ടണ്‍ രാസവളം ആവശ്യമാണെന്ന് കൃഷി വകുപ്പിെന്‍റ ജില്ലാ ഓഫീസില്‍ നിന്നും കൃഷി ഡയറക്ടറേറ്റിലേക്ക് അറിയിച്ചു. എന്നാല്‍ ഇതിെന്‍റ ചെറിയൊരു ശതമാനം മാത്രമേ ലഭിക്കാന്‍ സാധ്യതയുള്ളു. ആഗസ്തില്‍ ജില്ലക്ക് ലഭിച്ചത് 65 മെട്രിക് ടണ്‍ പൊട്ടാഷും 365 ടണ്‍ ഫാക്ടംഫോസും 10 മെട്രിക് ടണ്‍ യൂറിയയും മാത്രമാണ്.
രാസവളത്തിന്റെ വിലനിയന്ത്രണം എടുത്തുകളഞ്ഞതോടെയാണ് വളങ്ങളുടെ വില ക്രമാതീതമായി ഉയരുകയും ലഭ്യത കുറയുകയും ചെയ്തത്. പൊട്ടാഷും ഫോസ്ഫേറ്റ് വളങ്ങളും ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്നില്ല. വളം ലഭ്യത കുറഞ്ഞത് ചെറുകിട കര്‍ഷകരെയാണ് ഏറെ ബാധിക്കുന്നത്. വന്‍കിടക്കാര്‍ വിലകൂട്ടി നല്‍കിയും കടകളില്‍ നിന്ന് മൊത്തമായി വാങ്ങിക്കൊണ്ടുപോവുന്നുണ്ട്. ഇടുക്കി അടക്കമുള്ള ജില്ലകളില്‍നിന്ന് കൂടിയവില നല്‍കി തമിഴ്നാട്ടിലേക്ക് വളം കള്ളക്കടത്തായും പരാതിയുണ്ട്. ഏലം, തേയില, കുരുമുളക് എന്നിവയടക്കം എല്ലാ കൃഷികള്‍ക്കും വളം ചെയ്യേണ്ട സമയമാണിത്. വില കൂടുമെന്ന ഭീഷണി ഉയര്‍ന്നതോടെ വളക്കടകളില്‍ ശേഷിച്ചിരുന്ന വളം മുഴുവന്‍ ദിവസങ്ങള്‍ക്കുള്ളില്‍ തീര്‍ന്നു. പച്ചക്കറി കൃഷിക്കായി കുറഞ്ഞ അളവില്‍ വാങ്ങാനെത്തുന്നവര്‍ പോലും വളം കിട്ടാതെ മടങ്ങുകയാണ്.
(കെ ജെ മാത്യു)
deshabhimani 310811

ReplyDelete