പ്രതിപക്ഷത്തായിരുന്നപ്പോള്‍ നിയമം നോക്കേണ്ട ആവശ്യമില്ലാത്തതിനാലാണ് അന്ന് അട്ടപ്പാടിയില്‍നിന്ന് കാറ്റാടിക്കമ്പനിയെ ഉടന്‍ ഇറക്കി വിടണമെന്ന് ആവശ്യപ്പെട്ടതെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. അട്ടപ്പാടി കാണാത്ത ചിലരാണ് ഇപ്പോള്‍ അവിടത്തെ വിഷയമുയര്‍ത്തി വിവാദമുണ്ടാക്കാന്‍ ശ്രമിക്കുന്നത്. സര്‍ക്കാരിന് ഇടനിലക്കാരുടെ റോളില്ല. സ്വന്തം പ്രതിഛായ വര്‍ധിപ്പിക്കാന്‍ ഇത്തരം വിവാദപ്രസ്താവന നടത്തുന്നതു ശരിയല്ലെന്നും വി ഡി സതീശന്‍ എംഎല്‍എക്ക് മറുപടിയായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആദിവാസികള്‍ക്ക് ഭൂമി ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് കിട്ടരുതെന്നാണ് പ്രസ്താവന നടത്തുന്നവരുടെ മനസ്സിലിരുപ്പെന്നും തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ തുടര്‍ച്ചയെന്ന നിലയിലാണ് സുസ്ലോണ്‍ കമ്പനിയുടെ ലാഭവിഹിതം ആദിവാസികള്‍ക്ക് നല്‍കണമെന്ന ശുപാര്‍ശ പരിഗണിച്ചത്. ഇക്കാര്യത്തില്‍ അവസാന തീരുമാനമായില്ലെന്നും മന്ത്രി പറഞ്ഞു. നടപടിയെടുക്കുംമുമ്പ് കാറ്റാടികള്‍ ആദിവാസി ഭൂമിയിലാണോ എന്ന് ഉറപ്പുവരുത്തണം. അതിനുശേഷം നിയമവകുപ്പിന്റെ നിര്‍ദേശപ്രകാരം നടപടി സ്വീകരിക്കും. പാക്കേജ് വേണ്ട ഭൂമി മതിയെന്നു പറയുന്ന ആദിവാസികള്‍ ഭൂമി നഷ്ടപ്പെട്ട ആദിവാസികള്‍തന്നെയാണോയെന്ന് പരിശോധിക്കണം. വയനാട്ടില്‍ ശ്രേയാംസ് കുമാര്‍ എംഎല്‍എ കൈയേറിയ ഭൂമി സംബന്ധിച്ച് ഹൈക്കോടതി വിധി നടപ്പാക്കാന്‍ ഇനിയും സമയമുണ്ടെന്നും മന്ത്രി പറഞ്ഞു.
deshabhimani 300811

ReplyDelete