ന്യൂഡല്‍ഹി: ഇന്ത്യയും മാന്ദ്യത്തിന്റെ നിഴലിലാണെന്ന സംശയമുണര്‍ത്തി, ദേശീയ വളര്‍ച്ചാ നിരക്ക് കുത്തനെ കുറഞ്ഞു. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ (ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ) സാമ്പത്തിക വളര്‍ച്ച 7.7 ശതമാനമായിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 8.8 ശതമാനമായിരുന്നു വളര്‍ച്ച. ഉത്പാദന മേഖലയുടെ തളര്‍ച്ചയാണ് സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറയാനിടയാക്കിയത്. കഴിഞ്ഞ വര്‍ഷം 10.6% വളര്‍ച്ച കാണിച്ച ഉത്പാദന മേഖല ഇത്തവണ 7.2% മായി കുറഞ്ഞു. യുപിഎ സര്‍ക്കാര്‍ ഈ വര്‍ഷം 8.5% വളര്‍ച്ച പ്രഖ്യാപിക്കുകയും റിസര്‍വ് ബാങ്ക് 8 ശതമാനമായി കുറക്കുയും ചെയ്തതാണ്. എന്നാല്‍ അതിലും താഴെയാണ് ഇപ്പോള്‍ യഥാര്‍ഥ നിരക്ക്.
അഴിമതിയാരോപണങ്ങളുയര്‍ന്ന ഖനന മേഖലയില്‍ 1.8% വളര്‍ച്ചയുണ്ടായി. ഹോട്ടല്‍ , ഗതാഗത, വാര്‍ത്താവിനിമിയ മേഖലയില്‍ കഴിഞ്ഞ വര്‍ഷം 12.1% വളര്‍ച്ചയുണ്ടായിരുന്നത് 12.8%മായി ഉയര്‍ന്നു. കാര്‍ഷികരംഗത്ത് 2.4% നിന്ന് 3.9% വര്‍ധിച്ചു. എന്നാല്‍ സേവനമേഖലയില്‍ 9.8% വളര്‍ച്ച 9.1% മായി കുറഞ്ഞു. ഉയര്‍ന്നു വരുന്ന നാണയപ്പെരുപ്പവും പലിശ നിരക്കിലെ വര്‍ധനയും ലോകവിപണികളിലെ പതനവും വളര്‍ച്ചാനിരക്കിടിയാനിടയാക്കി. റിസര്‍വ് ബാങ്ക് മാര്‍ച്ചിന് ശേഷം 11 തവണയാണ് പലിശാനിരക്കുയര്‍ത്തിയത്. കഴിഞ്ഞമാസം 50 അടിസ്ഥാന പോയിന്റുകള്‍ ഉയര്‍ത്തിയിട്ടും നാണയപ്പെരുപ്പം 9.22% മായി തുടരുന്നു. കേന്ദ്രഭരണം അഴിമതിയിയന്വോഷണങ്ങളില്‍ നിശ്ചലമായതും വളര്‍ച്ചാ നിരക്ക് കുറക്കാനിടയാക്കി.
deshabhimani news
ഇന്ത്യയും മാന്ദ്യത്തിന്റെ നിഴലിലാണെന്ന സംശയമുണര്‍ത്തി, ദേശീയ വളര്‍ച്ചാ നിരക്ക് കുത്തനെ കുറഞ്ഞു. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ (ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ) സാമ്പത്തിക വളര്‍ച്ച 7.7 ശതമാനമായിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 8.8 ശതമാനമായിരുന്നു വളര്‍ച്ച. ഉത്പാദന മേഖലയുടെ തളര്‍ച്ചയാണ് സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറയാനിടയാക്കിയത്. കഴിഞ്ഞ വര്‍ഷം 10.6% വളര്‍ച്ച കാണിച്ച ഉത്പാദന മേഖല ഇത്തവണ 7.2% മായി കുറഞ്ഞു. യുപിഎ സര്‍ക്കാര്‍ ഈ വര്‍ഷം 8.5% വളര്‍ച്ച പ്രഖ്യാപിക്കുകയും റിസര്‍വ് ബാങ്ക് 8 ശതമാനമായി കുറക്കുയും ചെയ്തതാണ്. എന്നാല്‍ അതിലും താഴെയാണ് ഇപ്പോള്‍ യഥാര്‍ഥ നിരക്ക്.
ReplyDelete