ന്യൂഡല്‍ഹി: ഭര്‍ത്താവ് ഉപേക്ഷിച്ച രണ്ടാം ഭാര്യക്കും ജീവനാംശത്തിന് അവകാശമുണ്ടെന്ന് സുപ്രീംകോടതി. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 125-ാം വകുപ്പ് പ്രകാരമാണിത്. ഇവരുടെ വിവാഹം നിയമപരമല്ലെങ്കിലും ജീവനാംശം നല്‍കണമെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എച്ച് എസ് ബേദി, ഗ്യാന്‍സുധ മിശ്ര എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. ഇക്കാര്യത്തില്‍ മജിസ്ട്രേട്ട് കോടതിക്ക് പ്രഥമദൃഷ്ട്യാ കേസെടുക്കാം. ജീവനാംശം നിഷേധിക്കുന്നതിന് ഇവരുടെ ബന്ധത്തിന്റെ വിശദാംശങ്ങളിലേക്ക് പോകേണ്ടതില്ല. വിവാഹത്തിന്റെ നിയമസാധുത ജീവനാംശം നിഷേധിക്കുന്നതിനുള്ള കാരണമാകരുത്. സ്ത്രീയും പുരുഷനും ഏതാനും വര്‍ഷം തുടര്‍ച്ചയായി ഭാര്യാഭര്‍ത്താക്കന്മാരായി ഒന്നിച്ചുതാമസിച്ചാല്‍ വിവാഹിതരായി കണക്കാക്കാവുന്നതാണ്. ഇതിന് രേഖകളുടെ പിന്‍ബലം തേടേണ്ടതില്ല. ആന്ധ്ര സ്വദേശിനി പീല മുത്യാരമ്മ എന്ന സത്യവതി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി. സത്യവതിയെ1974ല്‍ പീല സൂരി എന്നയാള്‍ ക്ഷേത്രത്തില്‍ ഹിന്ദു ആചാരപ്രകാരം വിവാഹം കഴിച്ചിരുന്നു. 25 വര്‍ഷത്തെ ദാമ്പത്യത്തിനുശേഷം ഇവര്‍ പിരിഞ്ഞു. ജീവനാംശമാവശ്യപ്പെട്ട് മജിസ്ട്രേട്ട് കോടതിയെ സമീപിച്ച സത്യവതിക്ക് 500 രൂപ ജീവനാംശം അനുവദിച്ചു. എന്നാല്‍ ,രണ്ടാം വിവാഹമാണെന്ന കാരണത്താല്‍ ആന്ധ്ര ഹൈക്കോടതി ജീവനാംശം നല്‍കുന്നത് തടഞ്ഞു. ഇതിനെതിരെയാണ് സത്യവതി സുപ്രീംകോടതിയെ സമീപിച്ചത്. ഇവര്‍ക്ക് 500 രൂപ ജീവനാംശം നല്‍കാനുള്ള ഉത്തരവ് സുപ്രീംകോടതി ശരിവച്ചു.
deshabhimani 280811
ഭര്‍ത്താവ് ഉപേക്ഷിച്ച രണ്ടാം ഭാര്യക്കും ജീവനാംശത്തിന് അവകാശമുണ്ടെന്ന് സുപ്രീംകോടതി. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 125-ാം വകുപ്പ് പ്രകാരമാണിത്. ഇവരുടെ വിവാഹം നിയമപരമല്ലെങ്കിലും ജീവനാംശം നല്‍കണമെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എച്ച് എസ് ബേദി, ഗ്യാന്‍സുധ മിശ്ര എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി.
ReplyDelete