Saturday, August 27, 2011

കുത്തകകളുടെ കണ്ണ് ലിബിയയിലെ എണ്ണയില്‍

ട്രിപ്പോളി: ലിബിയയില്‍ ഗദ്ദാഫിക്കെതിരെ തുടരുന്ന പോരാട്ടത്തില്‍ രാഷ്ട്രത്തിന്റെ എണ്ണ സമ്പത്ത് അന്താരാഷ്ട്ര എണ്ണകുത്തകകളുടെ കൈയ്യിലകപ്പെടാന്‍ സാധ്യത. ആഫ്രിക്കയില്‍ ഏറ്റവുമധികം എണ്ണ നിക്ഷേപമുള്ള രാജ്യമാണ് ലിബിയ. പ്രക്ഷോഭംതുടങ്ങിയതോടെ ബ്രിട്ടീഷ് പെട്രോളിയമടക്കമുള്ള എണ്ണ കമ്പനികള്‍ ലിബിയയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചിരുന്നു. പോരാട്ടം തുടരുന്ന വിമതരും എണ്ണ-വാതക വ്യാപാരകരാറുകളുണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണ്. പോരാട്ടത്തെ പിന്തുണക്കുന്ന പല രാജ്യങ്ങളും ലക്ഷ്യമിടുന്നത് ലിബിയയുടെ എണ്ണ വിപണിയിലാണ്. അമേരിക്ക പോലുള്ള രാജ്യങ്ങളുടെ പിന്തുണ വിമതര്‍ക്കാണ്. ഗദ്ദാഫിയുടെ കീഴില്‍ നിന്നും ലിബിയയെ മോചിപ്പിച്ചാല്‍ തങ്ങളുടെ വരുതിയിലാക്കാന്‍ കഴിയുമെന്നാണ് വന്‍കിടരാഷ്ട്രങ്ങളുടെ പ്രതീക്ഷ. അമേരിക്കന്‍ ബാങ്കുകളിലെ മരവിപ്പിച്ചിരുന്ന 1.5 കോടി ലിബിയന്‍ നിക്ഷേപം പോരാടുന്ന വിമതസേനക്ക് മാനുഷിക സഹായമായി ഐക്യരാഷ്ട്ര സഭയും നല്‍കും. ഇതില്‍ 500 കോടി വീതം അന്താരാഷ്ട്ര സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കും സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കുപയോഗിക്കുന്ന വാഹനങ്ങള്‍ക്കും ഇന്ധനവിതരണത്തിനും ലിബിയയിലെ പഠന-ആരോഗ്യ മേഖലകള്‍ക്കുമായി വിഭജിച്ചു നല്‍കും.

deshabhimani 270811

1 comment:

  1. ലിബിയയില്‍ ഗദ്ദാഫിക്കെതിരെ തുടരുന്ന പോരാട്ടത്തില്‍ രാഷ്ട്രത്തിന്റെ എണ്ണ സമ്പത്ത് അന്താരാഷ്ട്ര എണ്ണകുത്തകകളുടെ കൈയ്യിലകപ്പെടാന്‍ സാധ്യത. ആഫ്രിക്കയില്‍ ഏറ്റവുമധികം എണ്ണ നിക്ഷേപമുള്ള രാജ്യമാണ് ലിബിയ. പ്രക്ഷോഭംതുടങ്ങിയതോടെ ബ്രിട്ടീഷ് പെട്രോളിയമടക്കമുള്ള എണ്ണ കമ്പനികള്‍ ലിബിയയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചിരുന്നു. പോരാട്ടം തുടരുന്ന വിമതരും എണ്ണ-വാതക വ്യാപാരകരാറുകളുണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണ്. പോരാട്ടത്തെ പിന്തുണക്കുന്ന പല രാജ്യങ്ങളും ലക്ഷ്യമിടുന്നത് ലിബിയയുടെ എണ്ണ വിപണിയിലാണ്.

    ReplyDelete