Saturday, August 27, 2011

അഴിമതിക്കിടെ കോണ്‍ഗ്രസ് വരുമാനം എട്ടിരട്ടിയായി

കേന്ദ്രഭരണം അഴിമതിയുടെ തുടര്‍ക്കഥകളില്‍ ആടിയുലയുമ്പോള്‍ കോണ്‍ഗ്രസിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ഔദ്യോഗിക രേഖ പുറത്തുവന്നിരിക്കുന്നു. ഏഴ് വര്‍ഷങ്ങളില്‍ പാര്‍ട്ടിവരുമാനം എട്ടിരട്ടിയായാണ് വര്‍ധിച്ചത്. വിവരാകാശ നിയമപ്രകാരം ചെന്നൈയിലെ ഗോപാലകൃഷ്ണനു ലഭിച്ച മറുപടിയില്‍ 2002-03 വര്‍ഷങ്ങളില്‍ 69.55 കോടിയായിരുന്ന കോണ്‍ഗ്രസിന്റെ വരുമാനം 2010-11 വര്‍ഷം 465.57 കോടിയായാണ് വര്‍ധിച്ചത്. ഇതില്‍ 95.90 കോടി രൂപ സംഭാവനയും 326.71 കോടി രൂപ കൂപ്പണുകളിലൂടെ ശേഖരിച്ചതുമാണെന്നാണ് പാര്‍ട്ടി വെളിപ്പെടുത്തല്‍ .

കെട്ടിട നിര്‍മ്മാതാക്കളില്‍ നിന്നും ഊര്‍ജ്ജോത്പാദകരില്‍ നിന്നും ടെലികോം കമ്പനികളില്‍ നിന്നും കല്‍ക്കരി മേഖലയില്‍ നിന്നും സംഭാവന സ്വീകരിച്ചതായി പറയുന്നു. ഈ മേഖലയിലെല്ലാം ലക്ഷക്കണക്കിന് കോടിരൂപയുടെ അഴിമതി നടന്നതായി തെളിഞ്ഞിട്ടുണ്ട്. പാര്‍ട്ടിക്ക് ലഭിച്ച വരുമാനത്തില്‍ സോണിയാഗാന്ധി 79,068, സച്ചിന്‍ പൈലറ്റ് 60,000, എസ് എം കൃഷ്ണ 38,500, എംഎസ് ഗില്‍ 32,000 എന്നിങ്ങിനെയാണ് സംഭാവന നല്‍കിയതെന്നിരിക്കെ വരുമാനത്തിലുണ്ടായ വന്‍വര്‍ധന സംശയങ്ങള്‍ക്ക് വകനല്‍കുന്നു.

deshabhimani news

1 comment:

  1. കേന്ദ്രഭരണം അഴിമതിയുടെ തുടര്‍ക്കഥകളില്‍ ആടിയുലയുമ്പോള്‍ കോണ്‍ഗ്രസിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ഔദ്യോഗിക രേഖ പുറത്തുവന്നിരിക്കുന്നു. ഏഴ് വര്‍ഷങ്ങളില്‍ പാര്‍ട്ടിവരുമാനം എട്ടിരട്ടിയായാണ് വര്‍ധിച്ചത്. വിവരാകാശ നിയമപ്രകാരം ചെന്നൈയിലെ ഗോപാലകൃഷ്ണനു ലഭിച്ച മറുപടിയില്‍ 2002-03 വര്‍ഷങ്ങളില്‍ 69.55 കോടിയായിരുന്ന കോണ്‍ഗ്രസിന്റെ വരുമാനം 2010-11 വര്‍ഷം 465.57 കോടിയായാണ് വര്‍ധിച്ചത്. ഇതില്‍ 95.90 കോടി രൂപ സംഭാവനയും 326.71 കോടി രൂപ കൂപ്പണുകളിലൂടെ ശേഖരിച്ചതുമാണെന്നാണ് പാര്‍ട്ടി വെളിപ്പെടുത്തല്‍ .

    ReplyDelete