ന്യൂഡല്‍ഹി: എം ഒ എച്ച് ഫാറൂഖ് കേരള ഗവര്‍ണറാകും. വക്കം പുരുഷോത്തമനെ മിസോറമിലും ഗവര്‍ണറായി നിയമിച്ചു. ആന്ധ്ര മുന്‍മുഖ്യമന്ത്രി റോസയ്യയെ തമിഴ്നാട്ടിലും രാംനരേഷ് യാദവിനെ മധ്യപ്രദേശിലും ഗവര്‍ണര്‍മാരാക്കി. കാലാവധി പൂര്‍ത്തിയാക്കിയ ആര്‍ എസ് ഗവായിക്ക് പകരമാണ് 74 കാരനായ എം ഒ ഹസന്‍ ഫാറൂഖ് മരിക്കാര്‍ കേരള ഗവര്‍ണറാകുന്നത്. നിലവില്‍ ജാര്‍ഖണ്ഡ് ഗവര്‍ണറാണ്. മൂന്നുവട്ടം പുതുച്ചേരി മുഖ്യമന്ത്രിയായിട്ടുണ്ട്. 1991 മുതല്‍ തുടര്‍ച്ചയായി മൂന്ന് തവണ പുതുച്ചേരിയില്‍നിന്ന് ലോക്സഭയിലെത്തി. നരസിംഹ റാവു സര്‍ക്കാരില്‍ സിവില്‍ വ്യോമയാന സഹമന്ത്രിയായിരുന്നു. 2004ല്‍ സൗദി അറേബ്യയില്‍ അംബാസഡറായി. 2010 ലാണ് ജാര്‍ഖണ്ഡ് ഗവര്‍ണറായത്. വക്കം പുരുഷോത്തമന്‍ നേരത്തെ ആന്തമാന്‍ നിക്കോബാര്‍ ലെഫ്റ്റനന്റ് ഗവര്‍ണറായിരുന്നു. ആന്ധ്രയില്‍ മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെട്ട റോസയ്യക്ക് ആശ്വാസപദവിയെന്ന നിലയിലാണ് ഗവര്‍ണര്‍ സ്ഥാനം. കാലാവധി പൂര്‍ത്തിയാക്കിയ സുര്‍ജിത് സിങ് ബര്‍ണാലയ്ക്ക് പകരമായാണ് റോസയ്യ ഗവര്‍ണറാകുന്നത്. രാംനരേഷ് യാദവ് മുന്‍ യുപി മുഖ്യമന്ത്രിയാണ്. ജനതാപാര്‍ടി നേതാവായിരുന്ന യാദവ് പിന്നീട് കോണ്‍ഗ്രസിലേക്ക് ചുവടുമാറുകയായിരുന്നു. കേരളത്തില്‍നിന്ന് കെ ശങ്കരനാരായണന്‍ നിലവില്‍ മഹാരാഷ്ട്ര ഗവര്‍ണറാണ്.
deshabhimani 260811
എം ഒ എച്ച് ഫാറൂഖ് കേരള ഗവര്‍ണറാകും. വക്കം പുരുഷോത്തമനെ മിസോറമിലും ഗവര്‍ണറായി നിയമിച്ചു.
ReplyDelete