Monday, August 29, 2011

അന്വേഷണം അട്ടിമറിക്കാന്‍ വിജി. ഡയറക്ടര്‍ ഇടപെടുന്നു: വി എസ്

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരായ വിജിലന്‍സ് അന്വേഷണം അട്ടിമറിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ ഡെസ്മണ്ട് നെറ്റോ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. പാമൊലിന്‍ കേസില്‍ വ്യാജരേഖ ചമച്ച വിജിലന്‍സ് ഡയറക്ടറെ ഉടന്‍ നീക്കി ഇതേപ്പറ്റി അന്വേഷിക്കണം. പാമൊലിന്‍ കേസില്‍ തുടരന്വേഷണത്തിനുശേഷം പബ്ലിക് പ്രോസിക്യൂട്ടര്‍ നല്‍കിയ നിയമോപദേശം തന്റെ പ്രതികരണത്തോടെ തിരിച്ചയക്കുകയും നിരാകരിക്കുകയും ചെയ്തിരുന്നുവെന്ന് ഡയറക്ടര്‍ അവകാശപ്പെട്ടിരുന്നു. ഡയറക്ടറുടെ പ്രതികരണവും ഒപ്പുമുള്ള രേഖയുടെ കോപ്പിയും ചില പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചു. ഇത് കള്ളമാണെന്ന് ഇപ്പോള്‍ പുറത്തുവന്നു. കോടതിയില്‍ സമര്‍പ്പിച്ച യഥാര്‍ഥ റിപ്പോര്‍ട്ടില്‍ വിജിലന്‍സ് ഡയറക്ടര്‍ നോട്ടെഴുതുകയോ ഒപ്പിടുകയോ ചെയ്തിട്ടില്ല. പിന്നീട് വ്യാജരേഖ ചമച്ച് പത്രങ്ങള്‍ക്ക് നല്‍കുകയായിരുന്നു. പാമൊലിന്‍ കേസില്‍ വിജിലന്‍സ് അന്വേഷണറിപ്പോര്‍ട്ട് അട്ടിമറിച്ച് ഉമ്മന്‍ചാണ്ടിയെ രക്ഷപ്പെടുത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പുഫലം വന്നശേഷമാണ് ഡയറക്ടര്‍ തിടുക്കത്തില്‍ കോടതിയില്‍ സമര്‍പ്പിച്ചത്. ആ റിപ്പോര്‍ട്ട് കോടതി തള്ളുകയും ചെയ്തു. അതിനുശേഷമാണ് സ്വന്തം ഭാഗം ന്യായീകരിക്കാന്‍ വ്യാജരേഖ ചമച്ച് പത്രങ്ങള്‍ക്ക് നല്‍കിയത്.
പാമൊലിന്‍ കേസ് അട്ടിമറിച്ചതിന് പ്രത്യുപകാരമായാണ് ഡെസ്മണ്ട് നെറ്റോയെ വിജിലന്‍സ് ഡയറക്ടറായി ഉമ്മന്‍ചാണ്ടി നിയമിച്ചത്. വിജിലന്‍സ് ഡയറക്ടറായി നിയമിച്ചതിന് പ്രത്യുപകാരമായി ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ അംഗങ്ങള്‍ക്കെതിരായ അന്വേഷണങ്ങള്‍ അട്ടിമറിക്കുകയാണ് ഡെസ്മണ്ട് നെറ്റോ. വിജിലന്‍സ് ഉദ്യോഗസ്ഥരെ തലങ്ങും വിലങ്ങും സ്ഥലംമാറ്റിക്കൊണ്ടും കുറ്റപത്രം സമര്‍പ്പിച്ച കേസുകളില്‍പ്പോലും പുനരന്വേഷണത്തിന് നടപടി സ്വീകരിച്ചുമാണ് അട്ടിമറി.

ഏറ്റവുമൊടുവില്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ അനധികൃത സ്വത്തുസമ്പാദനം സംബന്ധിച്ച കേസ് അട്ടിമറിക്കാന്‍ നടത്തിയ നെറികെട്ട ശ്രമവും പുറത്തുവന്നു. അനധികൃത സ്വത്തുസമ്പാദനം സംബന്ധിച്ച് കുഞ്ഞാലിക്കുട്ടിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് നേതാവ് സി കെ അബ്ദുള്‍ അസീസാണ് തൃശൂര്‍ വിജിലന്‍സ് കോടതിയെ സമീപിച്ചത്. കോടതി അങ്ങനെ ഉത്തരവിടേണ്ടെന്നും നിലവില്‍ കുഞ്ഞാലിക്കുട്ടിയുടെ അനധികൃത സ്വത്തുസമ്പാദനം സംബന്ധിച്ച് വിജിലന്‍സ് അന്വേഷിക്കുന്നുണ്ടെന്നുമാണ് വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശാനുസരണം വിജിലന്‍സ് ലീഗല്‍ അഡൈ്വസറായിരുന്ന മുരളീകൃഷ്ണ കോടതിയെ അറിയിച്ചത്. എന്നാല്‍ , അത്തരമൊരു കേസന്വേഷണമേ നടക്കുന്നില്ലെന്ന് ഉമ്മന്‍ചാണ്ടിയും വിജിലന്‍സ്വകുപ്പ് കൈയാളുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പറയുന്നു. സസ്പെന്‍ഷനിലായ അഡീഷണല്‍ ലീഗല്‍ അഡൈ്വസര്‍ മുരളീകൃഷ്ണയെ വിജിലന്‍സ് കോടതിയില്‍ ഹാജരാകാനും സത്യവാങ്മൂലം നല്‍കാനും വിജിലന്‍സ് ഡയറക്ടര്‍ നിയോഗിച്ചത് നിയമവിരുദ്ധമാണെന്ന് വി എസ് പറഞ്ഞു

deshabhimani 290811

1 comment:

  1. മന്ത്രിമാര്‍ക്കുമെതിരായ വിജിലന്‍സ് അന്വേഷണം അട്ടിമറിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ ഡെസ്മണ്ട് നെറ്റോ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. പാമൊലിന്‍ കേസില്‍ വ്യാജരേഖ ചമച്ച വിജിലന്‍സ് ഡയറക്ടറെ ഉടന്‍ നീക്കി ഇതേപ്പറ്റി അന്വേഷിക്കണം. പാമൊലിന്‍ കേസില്‍ തുടരന്വേഷണത്തിനുശേഷം പബ്ലിക് പ്രോസിക്യൂട്ടര്‍ നല്‍കിയ നിയമോപദേശം തന്റെ പ്രതികരണത്തോടെ തിരിച്ചയക്കുകയും നിരാകരിക്കുകയും ചെയ്തിരുന്നുവെന്ന് ഡയറക്ടര്‍ അവകാശപ്പെട്ടിരുന്നു. ഡയറക്ടറുടെ പ്രതികരണവും ഒപ്പുമുള്ള രേഖയുടെ കോപ്പിയും ചില പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചു. ഇത് കള്ളമാണെന്ന് ഇപ്പോള്‍ പുറത്തുവന്നു. കോടതിയില്‍ സമര്‍പ്പിച്ച യഥാര്‍ഥ റിപ്പോര്‍ട്ടില്‍ വിജിലന്‍സ് ഡയറക്ടര്‍ നോട്ടെഴുതുകയോ ഒപ്പിടുകയോ ചെയ്തിട്ടില്ല. പിന്നീട് വ്യാജരേഖ ചമച്ച് പത്രങ്ങള്‍ക്ക് നല്‍കുകയായിരുന്നു. പാമൊലിന്‍ കേസില്‍ വിജിലന്‍സ് അന്വേഷണറിപ്പോര്‍ട്ട് അട്ടിമറിച്ച് ഉമ്മന്‍ചാണ്ടിയെ രക്ഷപ്പെടുത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പുഫലം വന്നശേഷമാണ് ഡയറക്ടര്‍ തിടുക്കത്തില്‍ കോടതിയില്‍ സമര്‍പ്പിച്ചത്. ആ റിപ്പോര്‍ട്ട് കോടതി തള്ളുകയും ചെയ്തു. അതിനുശേഷമാണ് സ്വന്തം ഭാഗം ന്യായീകരിക്കാന്‍ വ്യാജരേഖ ചമച്ച് പത്രങ്ങള്‍ക്ക് നല്‍കിയത്.

    ReplyDelete