Monday, August 29, 2011

കണ്ണൂര്‍ ഡിസിസി പ്രസിഡന്റിനെ കോണ്‍ഗ്രസുകാര്‍ ഓഫീസില്‍ പൂട്ടിയിട്ടു

കണ്ണൂര്‍ : ഡിസിസി പ്രസിഡന്റ് പി രാമകൃഷ്ണനെ വിശാല ഐ വിഭാഗം മണിക്കൂറുകളോളം പാര്‍ടി ഓഫീസില്‍ പൂട്ടിയിട്ടു. കെ സുധാകരന്‍ എംപിയുടെ മൗനാനുവാദത്തോടെ ചപ്പാരപ്പടവില്‍നിന്നെത്തിയ ഒരു സംഘം കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഡിസിസി പ്രസിഡന്റിനെ പൂട്ടിയിട്ടത്. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും വിശാല ഐ വിഭാഗം നേതാവുമായ എ ഡി സാബൂസിനെ എ ഗ്രൂപ്പുകാര്‍ മര്‍ദിച്ചുവെന്ന് ആരോപിച്ച് ഡിസിസി ഓഫീസില്‍ എത്തിയ സംഘം കെ സുധാകരന് അനുകൂലമായി മുദ്രാവാക്യം വിളിച്ച് പ്രസിഡന്റിനെ മുറിയില്‍ പൂട്ടിയശേഷം പുറത്ത് കുത്തിരിക്കുകയായിരുന്നു. ചപ്പാരപ്പടവ് മണ്ഡലം സെക്രട്ടറി ടി ജെ സേവ്യര്‍ , എ ഡി സാബു, മുന്‍ ബ്ലോക്ക് പ്രസിഡന്റ് കെ എം പ്രകാശന്‍ , യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ സെക്രട്ടറി സജി ഓതറ എന്നിവരുടെ നേതൃത്വത്തില്‍ മുപ്പതോളം പ്രവര്‍ത്തകരാണ് പൂട്ടിയിടല്‍ സമരം നടത്തിയത്.

ശനിയാഴ്ച ചപ്പാരപ്പടവ് എല്‍പി സ്കൂളില്‍ നടന്ന എ ഗ്രൂപ്പ് കണ്‍വന്‍ഷനുശേഷം ഒരു സംഘം എ ഡി സാബുവിനെ ഭീകരമായി മര്‍ദിച്ചുവെന്നും അവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് ഞായറാഴ്ച രാവിലെ ഡിസിസി ഓഫീസിലെത്തിയത്. പ്രശ്നം കേള്‍ക്കാന്‍ തയ്യാറാകാതെ ഡിസിസി പ്രസിഡന്റ് പുറത്തുപോകാന്‍ ആവശ്യപ്പെടുകയായിരുന്നെന്ന് സമരക്കാര്‍ പറഞ്ഞു. ഗ്രൂപ്പ് വഴക്കിന്റെ പേരില്‍ , ചപ്പാരപ്പടവ് ബ്ലോക്ക് പ്രസിഡന്റ് കെ എം പ്രകാശിനെ മാറ്റി പി ടി ജോണിനെ അവരോധിച്ചതുമുതലാണ് അവിടെ കോണ്‍ഗ്രസില്‍ പോര് മൂര്‍ഛിച്ചത്. സതീശന്‍ പാച്ചേനിയും കെ പി നൂറുദ്ദീനുമാണ് പ്രകാശിനെ മാറ്റിയതിന് പിന്നിലെന്നാണ് ആരോപണം.

പ്രശ്നപരിഹാരത്തിനുപകരം ഡിസിസി പ്രസിഡന്റ് ഗ്രൂപ്പു നേതാവിനെപോലെ പെരുമാറുന്നുവെന്നാണ് ഒരുവിഭാഗം ആരോപിക്കുന്നത്. മണിക്കൂറുകളോളം ഓഫീസ് മുറിയില്‍ ഡിസിസി പ്രസിഡന്റിനെ പൂട്ടിയിട്ടിട്ടും നഗരത്തില്‍ തന്നെയുണ്ടായിരുന്ന കെ സുധാകരനടക്കമുള്ള നേതാക്കള്‍ ഡിസിസി ഓഫീസിലെത്തിയില്ല. രണ്ടുമണിക്കൂറോളം നീണ്ട പൂട്ടിയിടല്‍ സമരത്തിന് ശേഷം വൈസ് പ്രസിഡന്റ് സജീവ് മാറോളി ഇടപെട്ടതോടെയാണ് ഡിസിസി പ്രസിഡന്റിന് മോചനമായത്. ഉപരോധക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ഗ്രൂപ്പുകളിക്കാരായ നേതാക്കളാണ് തന്നെ പൂട്ടിയിടാന്‍ നിര്‍ദ്ദേശിച്ചതെന്നും പി രാമകൃഷ്ണന്‍ പറഞ്ഞു.

deshabhimani 290811

1 comment:

  1. ഡിസിസി പ്രസിഡന്റ് പി രാമകൃഷ്ണനെ വിശാല ഐ വിഭാഗം മണിക്കൂറുകളോളം പാര്‍ടി ഓഫീസില്‍ പൂട്ടിയിട്ടു. കെ സുധാകരന്‍ എംപിയുടെ മൗനാനുവാദത്തോടെ ചപ്പാരപ്പടവില്‍നിന്നെത്തിയ ഒരു സംഘം കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഡിസിസി പ്രസിഡന്റിനെ പൂട്ടിയിട്ടത്. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും വിശാല ഐ വിഭാഗം നേതാവുമായ എ ഡി സാബൂസിനെ എ ഗ്രൂപ്പുകാര്‍ മര്‍ദിച്ചുവെന്ന് ആരോപിച്ച് ഡിസിസി ഓഫീസില്‍ എത്തിയ സംഘം കെ സുധാകരന് അനുകൂലമായി മുദ്രാവാക്യം വിളിച്ച് പ്രസിഡന്റിനെ മുറിയില്‍ പൂട്ടിയശേഷം പുറത്ത് കുത്തിരിക്കുകയായിരുന്നു. ചപ്പാരപ്പടവ് മണ്ഡലം സെക്രട്ടറി ടി ജെ സേവ്യര്‍ , എ ഡി സാബു, മുന്‍ ബ്ലോക്ക് പ്രസിഡന്റ് കെ എം പ്രകാശന്‍ , യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ സെക്രട്ടറി സജി ഓതറ എന്നിവരുടെ നേതൃത്വത്തില്‍ മുപ്പതോളം പ്രവര്‍ത്തകരാണ് പൂട്ടിയിടല്‍ സമരം നടത്തിയത്.

    ReplyDelete