ഹാനോയ്: മുതിര്‍ന്ന വിയറ്റ്നാം വിപ്ലവനേതാവ് ജനറല്‍ വോ നുയെന്‍ ഗ്യാപ് (General Vo Nguyen Giap) നൂറാം പിറന്നാള്‍ ആഘോഷിച്ചു. ലോകചരിത്രത്തിലെ പ്രമുഖ യുദ്ധതന്ത്രജ്ഞരില്‍ ഒരാളായാണ് ജനറല്‍ ഗ്യാപ് അറിയപ്പെടുന്നത്. വിപ്ലവനേതാവ് ഹോചിമിന്‍ കഴിഞ്ഞാല്‍ വിയറ്റ്നാമില്‍ ഏറ്റവും കൂടുതല്‍ ആദരിക്കപ്പെടുന്ന ജനറല്‍ ഗ്യാപ് ഹാനോയിയിലെ സൈനിക ആശുപത്രിയിലാണ് തന്റെ നൂറാം പിറന്നാള്‍ ആഘോഷിച്ചത്.
1911 ആഗസ്ത് 25ന് മധ്യ ഖ്വാങ് ബിന്‍ പ്രവിശ്യയിലായിരുന്നു ജനനം. സൈനികപരിശീലനം ലഭിച്ചില്ലെങ്കിലും സാമൂഹിക സാമ്പത്തിക ശാസ്ത്രവും നിയമവും പഠിച്ച ഇദ്ദേഹം തുടര്‍ന്ന് ഹോചിമിനോടൊപ്പം വിമോചനപോരാട്ടത്തില്‍ പങ്കെടുത്തു. 1954ല്‍ ഫ്രഞ്ച് അധിനിവേശ ശക്തികള്‍ക്കുമേല്‍ കര്‍ഷകസമരത്തിലൂടെ ദിയെന്‍ ബിയെന്‍ ഫ്യുവില്‍ വിജയം നേടിയതോടെയാണ് അദ്ദേഹം ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചത്. അമേരിക്കന്‍ ആക്രമണത്തിനെതിരായ ചെറുത്തുനിലപില്‍ ഗ്യാപ് പ്രയോഗിച്ച ഗറില്ലാ യുദ്ധതന്ത്രങ്ങള്‍ വിപ്ലവകാരികള്‍ക്ക് ഏറെ പ്രചോദനമായി. അമേരിക്കന്‍ സേനയുടെ അധിനിവേശത്തിനെതിരെയും ദക്ഷിണ വിയറ്റ്നാമിലെ അവരുടെ പാവ ഭരണകൂടത്തിനുമെതിരെയും നടന്ന സൈനികപോരാട്ടങ്ങള്‍ നയിച്ചത് ജനറല്‍ ഗ്യാപ്പായിരുന്നു. അമേരിക്കയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ 1975ല്‍ വിജയം കണ്ടതും ഗ്യാപ്പിന്റെ നേതൃത്വത്തിലായിരുന്നു.
deshabhimani 260811
മുതിര്‍ന്ന വിയറ്റ്നാം വിപ്ലവനേതാവ് ജനറല്‍ വോ ഗുയെന്‍ ഗ്യാപ് (General Vo Nguyen Giap) നൂറാം പിറന്നാള്‍ ആഘോഷിച്ചു. ലോകചരിത്രത്തിലെ പ്രമുഖ യുദ്ധതന്ത്രജ്ഞരില്‍ ഒരാളായാണ് ജനറല്‍ ഗ്യാപ് അറിയപ്പെടുന്നത്. വിപ്ലവനേതാവ് ഹോചിമിന്‍ കഴിഞ്ഞാല്‍ വിയറ്റ്നാമില്‍ ഏറ്റവും കൂടുതല്‍ ആദരിക്കപ്പെടുന്ന ജനറല്‍ ഗ്യാപ് ഹാനോയിയിലെ സൈനിക ആശുപത്രിയിലാണ് തന്റെ നൂറാം പിറന്നാള്‍ ആഘോഷിച്ചത്.
ReplyDelete