Saturday, August 27, 2011

പീപ്പിള്‍ ബസാറില്‍ കടല, ചെറുപയര്‍ , ഉഴുന്ന് സബ്സിഡി ഇല്ല

സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ ഓണം പീപ്പിള്‍ ബസാറുകളില്‍ സബ്സിഡി നിരക്കില്‍ വില്‍ക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ നിന്ന് കടല, ചെറുപയര്‍ , ഉഴുന്ന് എന്നിവയെ ഒഴിവാക്കി. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ഓണം കഴിഞ്ഞാലും തുടര്‍ച്ചയായി ഇടപെടുമെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടതിനുപിന്നാലെയാണിത്. കൂടിയ വിലയുടെ ചെറുപയറും കടലയും ഉഴുന്നുമാണ് പീപ്പിള്‍ ബസാറുകളിലൂടെ വില്‍ക്കുന്നത്. ചെറുപയറിന് കിലോയ്ക്ക് 52.70 രൂപയാണ്. സബ്സിഡി നിരക്ക് 28 രൂപ മാത്രമാണ്. ഉഴുന്നിന് 55.30 രൂപയും കടലയ്ക്ക് 36 രൂപയും ഈടാക്കുന്നു. സബ്സിഡി നിരക്കില്‍ ഇവയ്ക്ക് യഥാക്രമം 36 രൂപയും 22 രൂപയും മാത്രമേയുള്ളൂ. കഴിഞ്ഞവര്‍ഷം ഇവ സബ്സിഡി നിരക്കില്‍ നല്‍കിയിരുന്നു.

സപ്ലൈകോ റംസാന്‍ ചന്തകളുടെ സ്ഥിതിയും ദയനീയമാണ്. പലയിടത്തും ബിരിയാണി അരിയും ഡാല്‍ഡയും നെയ്യുമൊന്നുമില്ല. ലോക്കല്‍ പര്‍ച്ചേസിലൂടെ ഇവ വാങ്ങി വില്‍ക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. സവാളയ്ക്കും മറ്റും ബാഹ്യവിപണിയിലെ അതേ വിലയാണ്. ചുവന്ന മുളകിന് 45 രൂപയും പാവയ്ക്കയ്ക്ക് 35ഉം ആണ് വില. ഇഞ്ചി കിട്ടാനില്ല. സംസ്ഥാനത്ത് അഞ്ചു മെട്രോ നഗരങ്ങളിലും മറ്റു 11 പട്ടണങ്ങളിലും മാത്രമാണ് ബസാര്‍ ആരംഭിച്ചത്. മറ്റു സ്ഥലങ്ങളില്‍ സെപ്തംബര്‍ നാലിന് മാത്രമേ സപ്ലൈകോ ഓണവിപണി തുറക്കൂ. ബസാറുകളില്‍ ആവശ്യത്തിന് ജീവനക്കാരില്ലെന്ന പരാതിയുമുണ്ട്. ദിവസേന നൂറുകണക്കിനാളുകള്‍ എത്തുന്ന ഒരു കേന്ദ്രത്തില്‍ അഞ്ചു ജീവനക്കാര്‍ മാത്രമാണുള്ളത്.

ശനിയാഴ്ചമുതല്‍ സപ്ലൈകോയുടെ എല്ലാ കേന്ദ്രങ്ങളിലൂടെയും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്കുള്ള സൗജന്യ ഓണക്കിറ്റ് വിതരണംചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ബസാറുകളിലൂടെയും കിറ്റ് നല്‍കേണ്ടി വരും. അതോടെ ജോലി ഭാരം കൂടും. താല്‍ക്കാലിക ജോലിക്കാരെ വച്ചാല്‍ മാത്രമേ പ്രതിസന്ധി പരിഹരിക്കാനാകൂ. വടക്കന്‍ ജില്ലകളിലെ സപ്ലൈകോ ഡിപ്പോകളില്‍ ചുവന്ന മുളകിന്റെ സ്റ്റോക്ക് പരിമിതമായത് സൗജന്യ ഓണക്കിറ്റ് വിതരണത്തെ ബാധിക്കും. കിറ്റില്‍ 200 ഗ്രാം വീതം മുളക് നല്‍കാനാണ് തീരുമാനം. ഇതിനുമാത്രമായി 400 മെട്രിക് ടണ്‍ മുളക് വേണം

ദേശാഭിമാനി 270811

1 comment:

  1. സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ ഓണം പീപ്പിള്‍ ബസാറുകളില്‍ സബ്സിഡി നിരക്കില്‍ വില്‍ക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ നിന്ന് കടല, ചെറുപയര്‍ , ഉഴുന്ന് എന്നിവയെ ഒഴിവാക്കി. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ഓണം കഴിഞ്ഞാലും തുടര്‍ച്ചയായി ഇടപെടുമെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടതിനുപിന്നാലെയാണിത്. കൂടിയ വിലയുടെ ചെറുപയറും കടലയും ഉഴുന്നുമാണ് പീപ്പിള്‍ ബസാറുകളിലൂടെ വില്‍ക്കുന്നത്. ചെറുപയറിന് കിലോയ്ക്ക് 52.70 രൂപയാണ്. സബ്സിഡി നിരക്ക് 28 രൂപ മാത്രമാണ്. ഉഴുന്നിന് 55.30 രൂപയും കടലയ്ക്ക് 36 രൂപയും ഈടാക്കുന്നു. സബ്സിഡി നിരക്കില്‍ ഇവയ്ക്ക് യഥാക്രമം 36 രൂപയും 22 രൂപയും മാത്രമേയുള്ളൂ. കഴിഞ്ഞവര്‍ഷം ഇവ സബ്സിഡി നിരക്കില്‍ നല്‍കിയിരുന്നു.

    ReplyDelete