ന്യൂഡല്‍ഹി: ഹസാരെ സംഘം മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതായി സൂചന. പ്രശ്നപരിഹാരത്തിനായി പ്രധാനമന്ത്രിയുടെ വസതിയില്‍ അടിയന്തിര മന്ത്രി സഭായോഗം തുടരുകയാണ്. ഇതോടെ ഹസാരെയുടെ സമരം അവസാനിക്കാനുള്ള സാധ്യത തെളിയുന്നു. നിരാഹാരം അവസാനിപ്പിക്കാന്‍ പാര്‍ലമെന്റ് ഏകകണ്ഠേന ആവശ്യപ്പെട്ടെങ്കിലും തന്റെ ആവശ്യങ്ങള്‍ പൂര്‍ണ്ണമായും അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് ഹസാരെ വ്യക്തമാക്കിയിരുന്നു. ജന്‍ലോക്പാല്‍ ബില്ല് സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ ശനിയാഴ്ച ഡല്‍ഹി ചലോ എന്ന പേരില്‍ വമ്പിച്ച പ്രതിഷേധമാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കുമെന്നും ഹസാരെ സംഘം സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രതിഷേധസൂചകമായി പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഹസാരെ സംഘംവ്യാഴാഴ്ച വൈകിട്ട് പ്രകടനം നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ വസതിയ്ക്കു സമീപം നിരോധനാജ്ഞ പ്രഖ്യാപിച്ചാണ് സര്‍ക്കാര്‍ ഈ നീക്കം പൊളിച്ചത്. സംഘര്‍ഷം ഒഴിവാക്കാന്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയ്ക്ക് സമീപമുള്ള നാല് മെട്രോ സ്റ്റേഷനുകള്‍ സര്‍ക്കാര്‍ അടച്ചിരുന്നു.
ഇരു വിഭാഗങ്ങളും തമ്മില്‍ പ്രധാനമായും മൂന്നു വിഷയങ്ങളിലായിരുന്നു തര്‍ക്കം നിലനിന്നിരുന്നത്. താഴെത്തട്ട് വരെയുള്ള ഉദ്യോഗസ്ഥരെ ലോക്പാല്‍ പരിധിയില്‍ കൊണ്ടുവരിക, പൊതുജനങ്ങള്‍ ഇടപെടുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പൗരാവകാശ വ്യവസ്ഥകള്‍ സംബന്ധിച്ച പത്രിക പ്രദര്‍ശിപ്പിക്കുക, എല്ലാ സ്ഥാപനങ്ങളിലും ലോകായുക്ത രൂപീകരിക്കണം, ഇത് ലോക്പാല്‍ പരിധിയില്‍ വരുകയും വേണം. ഈ ആവശ്യങ്ങളാണ് സര്‍ക്കാര്‍ ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്നത്.
deshabhimani news
ഹസാരെ സംഘം മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതായി സൂചന. പ്രശ്നപരിഹാരത്തിനായി പ്രധാനമന്ത്രിയുടെ വസതിയില്‍ അടിയന്തിര മന്ത്രി സഭായോഗം തുടരുകയാണ്. ഇതോടെ ഹസാരെയുടെ സമരം അവസാനിക്കാനുള്ള സാധ്യത തെളിയുന്നു.
ReplyDelete