ആലുവ: തൊഴിലുറപ്പുപദ്ധതിയില്‍ യൂണിയന്‍ പാടില്ലെന്ന മന്ത്രിയുടെ അഭിപ്രായം വിവരക്കേടാണെന്ന് സിപിഐ എം ജില്ലാസെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. ട്രേഡ് യൂണിയന്‍ നേതാക്കളുമായി കൂടിയാലോചിച്ച് പദ്ധതി നടപ്പാക്കണമെന്നാണ് ഈ പദ്ധതിയുടെ ചട്ടത്തില്‍ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ദേശീയ തൊഴിലുറപ്പുപദ്ധതി വര്‍ക്കേഴ്സ് യൂണിയന്‍ (എന്‍ആര്‍ഇജിഡബ്ല്യുയു) ജില്ലാ കണ്‍വന്‍ഷന്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യ ദരിദ്ര രാജ്യമല്ലെങ്കിലും ദരിദ്രരുടെ നാടായി ഇന്ത്യ മാറി. ലോകജനസംഖ്യയില്‍ രണ്ടാംസ്ഥാനത്താണ് ഇന്ത്യ. ജനസംഖ്യയില്‍ 77 ശതമാനംപേര്‍ക്ക് പ്രതിദിനം 20 രൂപയില്‍ താഴെയാണ് വരുമാനമെന്നാണ് അര്‍ജുന്‍സെന്‍ ഗുപ്തയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 90 കോടി ജനങ്ങളും ഈ വിഭാഗത്തില്‍പ്പെടും. രാജ്യത്തിന്റെ സമ്പത്ത് കുത്തകകള്‍ കൊള്ളയടിക്കുകയാണ്. പ്രകൃതിയുടെ കലവറയില്‍നിന്ന് പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിച്ചുണ്ടാക്കിയ 94 ലക്ഷം കോടി രൂപയാണ് വിദേശബാങ്കുകളില്‍ നിക്ഷേപിച്ച കള്ളപ്പണം. അഴിമതി എല്ലാ രംഗത്തും വര്‍ധിച്ചു. മന്ത്രിമാര്‍ പലരും ജയിലിലാണ്. പ്രതിവര്‍ഷം 200 തൊഴില്‍ദിനങ്ങള്‍ ലഭ്യമാക്കി പ്രതിദിനവേതനം 200 രൂപയാക്കി വര്‍ധിപ്പിക്കണമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
കെ കെ മാലതി അധ്യക്ഷയായി. യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് രാജേന്ദ്രന്‍ , സിപിഐ എം ആലുവ ഏരിയസെക്രട്ടറി വി സലിം എന്നിവര്‍ സംസാരിച്ചു. ജില്ലാസെക്രട്ടറിയറ്റ് അംഗങ്ങളായ ടി കെ മോഹനന്‍ , എം ബി സ്യമന്തഭദ്രന്‍ , ജില്ലാകമ്മിറ്റി അംഗം വി എം ശശി, അഡ്വ. എന്‍ അലി എന്നിവര്‍ പങ്കെടുത്തു. ഭാരവാഹികളായി ടി കെ ഭാസുരാദേവി (പ്രസിഡന്റ്), ടി കെ ഷാജഹാന്‍ , വിജയമ്മ ഗോപി (വൈസ് പ്രസിഡന്റുമാര്‍), എം ബി സ്യമന്തഭദ്രന്‍ (സെക്രട്ടറി), എം ടി വര്‍ഗീസ്, സാറാമ്മ റാഫേല്‍ (ജോയിന്റ് സെക്രട്ടറിമാര്‍), ടി കെ പത്മനാഭന്‍ (ട്രഷറര്‍)എന്നിവരെ തെരഞ്ഞെടുത്തു.
deshabhimani 290811
തൊഴിലുറപ്പുപദ്ധതിയില്‍ യൂണിയന്‍ പാടില്ലെന്ന മന്ത്രിയുടെ അഭിപ്രായം വിവരക്കേടാണെന്ന് സിപിഐ എം ജില്ലാസെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. ട്രേഡ് യൂണിയന്‍ നേതാക്കളുമായി കൂടിയാലോചിച്ച് പദ്ധതി നടപ്പാക്കണമെന്നാണ് ഈ പദ്ധതിയുടെ ചട്ടത്തില്‍ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ദേശീയ തൊഴിലുറപ്പുപദ്ധതി വര്‍ക്കേഴ്സ് യൂണിയന്‍ (എന്‍ആര്‍ഇജിഡബ്ല്യുയു) ജില്ലാ കണ്‍വന്‍ഷന്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ReplyDelete