Monday, August 29, 2011

മാതൃഭൂമി വാര്‍ത്ത അപകീര്‍ത്തികരം സീതാബാലന് സ്വന്തം ഭൂമിയില്ല: എകെഎസ്

കല്‍പ്പറ്റ: ആദിവാസി ക്ഷേമസമിതി ജില്ലാ പ്രസിഡന്റ് സീതാബാലന്‍ അനധികൃതമായി ഭൂമി തട്ടിയെടുത്തുവെന്ന രീതിയില്‍ മാതൃഭൂമി നടത്തുന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് എകെഎസ് ജില്ലാകമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. സംഘടനയെയും സീതാബാലനെയും അപകീറത്തിപ്പെടുത്തുനനതിന് കരുതിക്കൂട്ടി ചമച്ചതാണ് ഈ വാര്‍ത്ത.

സീതാബാലന്റെയും ഭര്‍ത്താവ് ബാലന്റെയും പേരില്‍ ഒട്ടും ഭൂമിയില്ല. കൊഴിഞ്ഞങ്ങാട് കോളനിയില്‍ സീതയുടെ അമ്മാവന്‍ കൊളുമ്പന്‍ സമ്മതപത്രത്തിലൂടെ നല്‍കിയ അഞ്ച് സെന്റ് സ്ഥലത്താണ് വീടുള്ളത്. ഭൂമി ഇപ്പോഴും കൊളുമ്പന്റെ പേരില്‍ തന്നെയാണ്.

സീതാബാലന്‍ ഭൂസമരത്തില്‍ പങ്കെടുത്ത് 30 ദിവസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്നു. സഹോദരങ്ങള്‍ 2002 മുതല്‍ ഭൂസമരത്തില്‍ പങ്കെടുത്ത്വരുന്നുണ്ട്. 2005 ഡിസംബര്‍ 13ന് മുമ്പ് വനഭൂമി കൈവശമുള്ള മുഴുവന്‍ ആദിവാസികള്‍ക്കും വനാവകാശ നിയമപ്രകാരം ഭൂമി ലഭിക്കും. ഇതിന്ഒരേക്കര്‍ പരിധി നിശ്ചയിച്ചുവെന്ന വാര്‍ത്ത ശരിയല്ല. ഭൂപ്രശ്നം ഉള്‍പ്പെടെ ആദിവാസി പ്രശ്നങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ആദിവാസി ക്ഷേമസമിതിയെ അപകീര്‍ത്തിപ്പെടുത്താനുള്ള പാഴ്ശ്രമത്തിന്റെ ഭാഗമാണ് യാതൊരു വിധ അന്വേഷണവും നടത്താതെ ഉത്തരവാദിത്വ രഹിതമായ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഇത് പത്രപ്രവര്‍ത്തന മാന്യതക്ക് ചേരുന്നതല്ല- എകെഎസ് ജില്ലാസെക്രട്ടറി പി വാസുവേദന്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.

1 comment:

  1. ആദിവാസി ക്ഷേമസമിതി ജില്ലാ പ്രസിഡന്റ് സീതാബാലന്‍ അനധികൃതമായി ഭൂമി തട്ടിയെടുത്തുവെന്ന രീതിയില്‍ മാതൃഭൂമി നടത്തുന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് എകെഎസ് ജില്ലാകമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. സംഘടനയെയും സീതാബാലനെയും അപകീറത്തിപ്പെടുത്തുനനതിന് കരുതിക്കൂട്ടി ചമച്ചതാണ് ഈ വാര്‍ത്ത.

    ReplyDelete