Tuesday, August 30, 2011

ഒരു രൂപ നിരക്കില്‍ അരി കൊടുത്തപ്പോള്‍ വയനാട്ടില്‍ മാത്രം ഇരുപത്തേഴായിരം പാവങ്ങള്‍ പുറത്ത്

കല്‍പറ്റ: ദാരിദ്ര്യ രേഖയില്‍ താഴെയുള്ളവര്‍ക്ക്‌ യു ഡി എഫ്‌ സര്‍ക്കാര്‍ ഒരു രൂപ നിരക്കില്‍ അരി കൊടുക്കുമ്പോള്‍ വയനാട്ടില്‍ മാത്രം മൂന്നിലൊന്നോളം പേര്‍ ആനുകൂല്യത്തിന്‌ പുറത്തായി. എല്‍ ഡി എഫ്‌ സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ ബി പി എല്‍ കുടുംബങ്ങള്‍ക്കും വിവിധ ക്ഷേമനിധികളില്‍ അംഗമായ തൊഴിലാളികള്‍ക്കും ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പ്‌ പദ്ധതിയില്‍ 50 ദിവസമെങ്കിലും ജോലി ചെയ്‌തവര്‍ക്കും മാത്രം രണ്ട്‌ രൂപ നിരക്കില്‍ അരികൊടുത്തപ്പോള്‍ വയനാട്ടില്‍ 92,343 കുടുംബങ്ങള്‍ക്ക്‌ ആനുകൂല്യം ലഭിച്ചിരുന്നു. ഈ കുടുംബങ്ങളില്‍ മൂന്നിലൊന്നിനെയാണ്‌ യു ഡി എഫ്‌ സര്‍ക്കാര്‍ ആനുകൂല്യത്തില്‍ നിന്ന്‌ അകറ്റിനിര്‍ത്തിയത്‌.

സെപ്‌റ്റംബര്‍ ഒന്നുമുതല്‍ ആരംഭിക്കുമെന്ന്‌ പ്രഖ്യാപിച്ചിട്ടുള്ള ഒരു രൂപ അരി വിതരണത്തിന്‌ ഇപ്പോള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ബി പി എല്‍, എ എ വൈ കാര്‍ഡ്‌ ഉടമകള്‍ 64,742 പേരാണ്‌. അതായത്‌ വയനാട്‌ ജില്ലയില്‍ മാത്രം ഏറ്റവും പരിഗണിക്കേണ്ട വിഭാഗത്തില്‍ നിന്ന്‌ 27,601 കുടുംബങ്ങളാണ്‌ പുറത്തായത്‌. ദരിദ്ര ജന വിഭാഗത്തോട്‌ ഇത്രയും ക്രൂരത അരുതെന്ന പരാതികള്‍ പദ്ധതിയുടെ തുടക്കത്തില്‍ തന്നെ ഉയരുകയാണ്‌. ഒരു രൂപ നിരക്കില്‍ അരി കൊടുക്കുന്നതിന്റെ താലൂക്ക്‌ തല ഉദ്‌ഘാടനം ഇന്നലെ വയനാട്ടിലെ മൂന്ന്‌ താലൂക്കുകളിലും നടന്നു. നേരത്തെ മുതല്‍ പരിഗണനാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കെല്ലാം ഒരു രൂപ നിരക്കില്‍ അരിയില്ലെന്ന്‌ ഇപ്പോഴാണ്‌ പലരും അറിയുന്നത്‌.

janayugom 300811

1 comment:

  1. ദാരിദ്ര്യ രേഖയില്‍ താഴെയുള്ളവര്‍ക്ക്‌ യു ഡി എഫ്‌ സര്‍ക്കാര്‍ ഒരു രൂപ നിരക്കില്‍ അരി കൊടുക്കുമ്പോള്‍ വയനാട്ടില്‍ മാത്രം മൂന്നിലൊന്നോളം പേര്‍ ആനുകൂല്യത്തിന്‌ പുറത്തായി. എല്‍ ഡി എഫ്‌ സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ ബി പി എല്‍ കുടുംബങ്ങള്‍ക്കും വിവിധ ക്ഷേമനിധികളില്‍ അംഗമായ തൊഴിലാളികള്‍ക്കും ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പ്‌ പദ്ധതിയില്‍ 50 ദിവസമെങ്കിലും ജോലി ചെയ്‌തവര്‍ക്കും മാത്രം രണ്ട്‌ രൂപ നിരക്കില്‍ അരികൊടുത്തപ്പോള്‍ വയനാട്ടില്‍ 92,343 കുടുംബങ്ങള്‍ക്ക്‌ ആനുകൂല്യം ലഭിച്ചിരുന്നു. ഈ കുടുംബങ്ങളില്‍ മൂന്നിലൊന്നിനെയാണ്‌ യു ഡി എഫ്‌ സര്‍ക്കാര്‍ ആനുകൂല്യത്തില്‍ നിന്ന്‌ അകറ്റിനിര്‍ത്തിയത്‌.

    ReplyDelete