Tuesday, August 30, 2011

ശിക്ഷിക്കപ്പെട്ട അധ്യാപകന്‍ കലിക്കറ്റില്‍ പിവിസി

തേഞ്ഞിപ്പലം: കലിക്കറ്റ് സര്‍വകലാശാല ശിക്ഷിച്ച അധ്യാപകനെ പ്രൊ- വൈസ് ചാന്‍സലറാക്കി. കോളേജില്‍ അനുവദിച്ചതിനെക്കാള്‍ കൂടുതല്‍ സീറ്റുകളിലേക്ക് നിയമവിരുദ്ധമായി വിദ്യാര്‍ഥിപ്രവേശനം നടത്തിയതിന് സര്‍വകലാശാല ശിക്ഷിച്ച ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് പ്രിന്‍സിപ്പല്‍ കെ രവീന്ദ്രനാഥിനെയാണ് കലിക്കറ്റ് സര്‍വകലാശാലയില്‍ പിവിസിയാക്കിയത്. സിന്‍ഡിക്കറ്റ് വിശദീകരണം ആവശ്യപ്പെട്ടപ്പോള്‍ 40,000 രൂപ സര്‍വകലാശാലയില്‍ പിഴയടച്ച് തടിയൂരിയ അധ്യാപകനാണ് കെ രവീന്ദ്രനാഥ്. 2005-06 ലാണ് ശിക്ഷയ്ക്ക് ഇടയാക്കിയ സംഭവം.

ശിക്ഷാനടപടിക്ക് വിധേയനായ വ്യക്തിയെ സര്‍വകലാശാലയിലെ ഉന്നതപദവികളില്‍ നിയമിക്കുന്നത് സര്‍വകലാശാലാചട്ടങ്ങള്‍ക്കെതിരാണ്. ഇത്തരത്തിലൊരാള്‍ക്ക് പിവിസിയായി നിയമനം നല്‍കിയതില്‍ കോണ്‍ഗ്രസ് അനുകൂല അധ്യാപകസംഘടനകള്‍ക്കും അമര്‍ഷമുണ്ട്. സര്‍വകലാശാലയിലെ പിവിസി തസ്തികയ്ക്കുവേണ്ടി എന്‍എസ്എസും ക്രിസ്തീയസഭകളും സമ്മര്‍ദം ചെലുത്തിയത് സര്‍ക്കാരിനെ നേരത്തെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ക്യാമ്പസിലെ ബയോടെക്നോളജി പ്രൊഫസര്‍ കെ വി ജോസഫ്, സെനറ്റംഗം രവീന്ദ്രന്‍ വെള്ളായനിക്കല്‍ , കെ രവീന്ദ്രനാഥ് എന്നിവരുടെ പേരുകള്‍ പരിഗണിക്കപ്പെട്ടു. എന്‍എസ്എസിലെ കടുത്ത സമര്‍ദത്തെത്തുടര്‍ന്ന് കെ രവീന്ദ്രനാഥും രവീന്ദ്രന്‍ വെള്ളായനിക്കലും പിവിസി അന്തിമലിസ്റ്റില്‍ ഇടംനേടി. ഇതോടെ കോണ്‍ഗ്രസില്‍ത്തന്നെ ഇരുവര്‍ക്കുംവേണ്ടി ഗ്രൂപ്പുകള്‍ രംഗത്തുവന്നു. ഒടുവില്‍ രവീന്ദ്രനാഥിന്റെ പേര് ഉമ്മന്‍ചാണ്ടി ചാന്‍സലര്‍ മുമ്പാകെ നിര്‍ദേശിക്കുകയായിരുന്നു.

deshabhimani 300811

1 comment:

  1. കലിക്കറ്റ് സര്‍വകലാശാല ശിക്ഷിച്ച അധ്യാപകനെ പ്രൊ- വൈസ് ചാന്‍സലറാക്കി. കോളേജില്‍ അനുവദിച്ചതിനെക്കാള്‍ കൂടുതല്‍ സീറ്റുകളിലേക്ക് നിയമവിരുദ്ധമായി വിദ്യാര്‍ഥിപ്രവേശനം നടത്തിയതിന് സര്‍വകലാശാല ശിക്ഷിച്ച ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് പ്രിന്‍സിപ്പല്‍ കെ രവീന്ദ്രനാഥിനെയാണ് കലിക്കറ്റ് സര്‍വകലാശാലയില്‍ പിവിസിയാക്കിയത്. സിന്‍ഡിക്കറ്റ് വിശദീകരണം ആവശ്യപ്പെട്ടപ്പോള്‍ 40,000 രൂപ സര്‍വകലാശാലയില്‍ പിഴയടച്ച് തടിയൂരിയ അധ്യാപകനാണ് കെ രവീന്ദ്രനാഥ്. 2005-06 ലാണ് ശിക്ഷയ്ക്ക് ഇടയാക്കിയ സംഭവം.

    ReplyDelete