Sunday, August 28, 2011

ഒരു രൂപ അരി: 15.5 ലക്ഷം ബിപിഎല്‍ കുടുംബങ്ങള്‍ പുറത്ത്

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 15.5 ലക്ഷം കുടുംബങ്ങളെ ഒഴിവാക്കി സര്‍ക്കാരിന്റെ ഒരുരൂപ അരി പദ്ധതി ആരംഭിച്ചു. പോത്തന്‍കോട്ടെ ശാന്തിഗിരി ആശ്രമം മൈതാനിയില്‍ ചേര്‍ന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി എ കെ ആന്റണി പദ്ധതി ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്തെ ബിപിഎല്‍ പട്ടികയില്‍ 36 ലക്ഷം കുടുംബങ്ങളാണുള്ളത്. അതില്‍ 14.60 ലക്ഷപേര്‍ക്ക് ഒരു രൂപ നിരക്കില്‍ മാസം 25 കിലോ വീതവും അന്ത്യോജന, അന്നയോജന വിഭാഗത്തിലെ 5.95 ലക്ഷം കുടുംബങ്ങള്‍ക്ക് 35 കിലോ അരി വീതവുമാണ് നല്‍കുന്നത്. പട്ടികയില്‍പ്പെട്ട 15.5 ലക്ഷം കുടുംബങ്ങള്‍ ഒരു രൂപ പദ്ധതിയില്‍നിന്ന് ഒഴിവാക്കപ്പെടും. മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ രണ്ടുരൂപയ്ക്കുള്ള അരി ബിപിഎല്‍ പട്ടികയില്‍പ്പെട്ടവര്‍ക്ക് പുറമെ പരമ്പരാഗതമേഖലയിലെ തൊഴിലാളി കുടുംബങ്ങള്‍ക്കടക്കം സംസ്ഥാനത്തെ എല്ലാ കാര്‍ഡുടമകള്‍ള്‍ക്കും നല്‍കിയിരുന്നു. സംസ്ഥാന പട്ടികയില്‍പ്പെട്ട എല്ലാ കുടുംബത്തിനും ഒരു രൂപ അരി നല്‍കുമെന്ന് നേരത്തെ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ , ചടങ്ങില്‍ അതു സംബന്ധിച്ച് മുഖ്യമന്ത്രിയോ, ഭക്ഷ്യമന്ത്രിയോ ഒരുറപ്പും നല്‍കിയില്ല.

ബിപിഎല്‍ കുടുംബങ്ങള്‍ക്കുള്ള സൗജന്യ ഓണക്കിറ്റിന്റെയും അപേക്ഷിച്ച അന്ന് തന്നെ റേഷന്‍കാര്‍ഡ് ലഭ്യമാകുന്ന സമ്പൂര്‍ണ റേഷന്‍കാര്‍ഡ് പദ്ധതിയുടെയും ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. സ്കൂള്‍ കുട്ടികള്‍ക്കുള്ള സൗജന്യ അരി വിതരണം മന്ത്രി വി എസ് ശിവകുമാര്‍ ഉദ്ഘാടനംചെയ്തു.

എംഎല്‍എമാരായ കോലിയക്കോട് എം കൃഷ്ണന്‍ നായര്‍ , എം എ വാഹിദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി നായര്‍ , ചൈതന്യ ജ്ഞാന തപസ്വി, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ഭാരവാഹികളായ ബേബി സുലേഖ, എം മുനീര്‍ , കെ തങ്കപ്പന്‍ നായര്‍ , വി ശ്രീകല, ഒ പ്രഭുകുമാരി, ജി കലാകുമാരി, എസ് മണികണ്ഠന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. ഭക്ഷ്യ സെക്രട്ടറി വി വേണു റിപ്പോര്‍ട്ട് വായിച്ചു. പാലോട് രവി സ്വാഗതവും സിവില്‍ സപ്ലൈസ് ഡയറക്ടര്‍ എം എസ് ജയ നന്ദിയും പറഞ്ഞു. എം ജി ശ്രീകുമാറിന്റെ ഗാനമേളയും ഉണ്ടായി.

deshabhimani 280811

1 comment:

  1. സംസ്ഥാനത്തെ ബിപിഎല്‍ പട്ടികയില്‍ 36 ലക്ഷം കുടുംബങ്ങളാണുള്ളത്. അതില്‍ 14.60 ലക്ഷപേര്‍ക്ക് ഒരു രൂപ നിരക്കില്‍ മാസം 25 കിലോ വീതവും അന്ത്യോജന, അന്നയോജന വിഭാഗത്തിലെ 5.95 ലക്ഷം കുടുംബങ്ങള്‍ക്ക് 35 കിലോ അരി വീതവുമാണ് നല്‍കുന്നത്. പട്ടികയില്‍പ്പെട്ട 15.5 ലക്ഷം കുടുംബങ്ങള്‍ ഒരു രൂപ പദ്ധതിയില്‍നിന്ന് ഒഴിവാക്കപ്പെടും. മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ രണ്ടുരൂപയ്ക്കുള്ള അരി ബിപിഎല്‍ പട്ടികയില്‍പ്പെട്ടവര്‍ക്ക് പുറമെ പരമ്പരാഗതമേഖലയിലെ തൊഴിലാളി കുടുംബങ്ങള്‍ക്കടക്കം സംസ്ഥാനത്തെ എല്ലാ കാര്‍ഡുടമകള്‍ള്‍ക്കും നല്‍കിയിരുന്നു. സംസ്ഥാന പട്ടികയില്‍പ്പെട്ട എല്ലാ കുടുംബത്തിനും ഒരു രൂപ അരി നല്‍കുമെന്ന് നേരത്തെ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ , ചടങ്ങില്‍ അതു സംബന്ധിച്ച് മുഖ്യമന്ത്രിയോ, ഭക്ഷ്യമന്ത്രിയോ ഒരുറപ്പും നല്‍കിയില്ല.

    ReplyDelete