അട്ടപ്പാടിയില്‍ കാറ്റാടി കമ്പനിക്കുവേണ്ടി സര്‍ക്കാര്‍ ആദിവാസികളെ തുട്ടുകാശുകൊടുത്തു വഞ്ചിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ പിറ്റേദിവസം ആദിവാസികള്‍ക്കു നഷ്ടപ്പെട്ട ഭൂമി തിരിച്ചുകൊടുക്കുമെന്ന് പറഞ്ഞവരാണിപ്പോള്‍ ആദിവാസികള്‍ക്ക് ചില്ലിക്കാശ് കൊടുത്ത് ഭൂമി കാറ്റാടി കമ്പനിയായ സുസ്ലോണിനു കൈമാറാന്‍ ശ്രമിക്കുന്നത്. അട്ടപ്പാടിയില്‍ കാറ്റാടി കമ്പനിയെ കുടിയിരുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഭൂമി കൈയ്യേറ്റത്തിനെതിരെ അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ കളിയാക്കിയവരാണ് ഇപ്പോള്‍ പുതിയപാക്കേജെന്ന പേരില്‍ കമ്പനിക്കനുകൂലമായി നില്‍ക്കുന്നതെന്നും വിഎസ് പറഞ്ഞു. ഇതിനെതിരെ ശക്തമായ പ്രക്ഷോഭമുയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
സുസ്ലോണ്‍ വിഷയം സങ്കീര്‍ണമെന്ന് മന്ത്രി തിരുവഞ്ചൂര്‍
അട്ടപ്പാടിയില്‍ നിന്നും കാറ്റാടി കമ്പനിയെ ഒഴിപ്പിക്കേണ്ടന്നത് കൂട്ടായ തീരുമാനമാണെന്ന് റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ . സര്‍ക്കാര്‍ നൂറ് ദിവസം പിന്നിടുന്നതിനിടയ്ക്ക് മൂലമ്പള്ളി, മൂന്നാര്‍ വിഷയങ്ങളില്‍ ജനസൗഹൃദ നടപടി സ്വീകരിക്കാന്‍ കഴിഞ്ഞു. അട്ടപ്പാടിയിലെ വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു. അട്ടപ്പാടിയില്‍ റോഡുനിര്‍മ്മാണത്തിലും വൈദ്യുതിലൈന്‍ വലിക്കുന്നതിലും ആദിവാസികള്‍ക്ക് നഷ്ടപ്പെട്ട ഭൂമിക്ക് പകരം ഭൂമി നല്‍കും. സുസ്ലോണ്‍ കമ്പനി ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി വിറ്റുകിട്ടുന്ന ലാഭത്തിന്റെ ഒരംശം ആദിവാസികള്‍ക്ക് നല്‍കാന്‍ പ്രത്യേക പാക്കേജ് നടപ്പാക്കും. കാറ്റാടി കമ്പനി ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി യൂണിറ്റിന് അഞ്ച് പൈസ നിരക്കില്‍ ആദിവാസികള്‍ക്ക് നല്‍കാനും വ്യവസ്ഥചെയ്യും. കയ്യേറിയതായി ആരോപണമുള്ള ഭൂമിയുടെ നിജസ്ഥിതിയറിയാന്‍ ജില്ലാകളക്ടറെ ചുമതലപ്പെടുത്തി. കരം, രസീതി കൈവശമുള്ള എല്ലാ ആദിവാസികള്‍ക്കും പട്ടയം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
deshabhimani 250811
അട്ടപ്പാടിയില്‍ കാറ്റാടി കമ്പനിക്കുവേണ്ടി സര്‍ക്കാര്‍ ആദിവാസികളെ തുട്ടുകാശുകൊടുത്തു വഞ്ചിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ പിറ്റേദിവസം ആദിവാസികള്‍ക്കു നഷ്ടപ്പെട്ട ഭൂമി തിരിച്ചുകൊടുക്കുമെന്ന് പറഞ്ഞവരാണിപ്പോള്‍ ആദിവാസികള്‍ക്ക് ചില്ലിക്കാശ് കൊടുത്ത് ഭൂമി കാറ്റാടി കമ്പനിയായ സുസ്ലോണിനു കൈമാറാന്‍ ശ്രമിക്കുന്നത്.
ReplyDelete