ഊട്ടി: വന്‍കിടക്കാര്‍ക്കായി കര്‍ഷകരെ ഭൂമിയില്‍ നിന്ന് ആട്ടിയിറക്കാനുള്ള ഭരണാധികാരികളുടെ ശ്രമത്തിനെതിരെ പ്രതിഷേധം അണപൊട്ടി. സ്വകാര്യ വനസംരക്ഷണ നിയമത്തിന്റെ മറവില്‍ നീലഗിരിയിലെ കര്‍ഷകരെ കുടിയിറക്കാനുള്ള നീക്കത്തിനെതിരെയാണ് നീലഗിരിയില്‍ സിപിഐ എം നേതൃത്വത്തില്‍ ഊട്ടി കലക്ടറേറ്റിനുമുന്നില്‍ ധര്‍ണ നടത്തിയത്. ധര്‍ണയില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ അണിചേര്‍ന്നു. ഗൂഡല്ലൂര്‍ - പന്തല്ലൂര്‍ താലൂക്കുകളിലെ കര്‍ഷകരെ കുടിയിറക്കാനുള്ള തമിഴ്നാട് സര്‍ക്കാര്‍ നീക്കത്തിനെതിരെയാണ് ധര്‍ണ. സര്‍ക്കാര്‍ വന്‍കിട കമ്പനികള്‍ക്കുവേണ്ടി പാവപ്പെട്ട കര്‍ഷകരെ ബലിയാടാക്കാന്‍ അനുവദിക്കില്ലെന്ന് ധര്‍ണയില്‍ പങ്കെടുത്തവര്‍ പ്രഖ്യാപിച്ചു. ധര്‍ണ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് ഉദ്ഘാടനംചെയ്തു. കര്‍ഷക സംഘം നീലഗിരി ജില്ലാ സെക്രട്ടറി തമിഴ്മണി അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി ആര്‍ ബദ്രി, കര്‍ഷകസംഘം ജില്ലാ പ്രസിഡന്റ് എന്‍ വാസു, ഡെല്ലി ബാബു എംഎല്‍എ, പി ഷണ്‍മുഖം, ജെ ആള്‍ദുരൈ, മലയ്വാഴും മക്കള്‍ ജില്ലാ പ്രസിഡന്റ് ഗണേശ് കമ്പട്ടന്‍ , സിപിഐ എം ഗൂഡല്ലൂര്‍ ഏരിയാ സെക്രട്ടറി വി ടി രവീന്ദ്രന്‍ , എരുമാട് ഏരിയാ സെക്രട്ടറി വി എ ഭാസ്കരന്‍ , സിഐടിയു ജില്ലാ ജോ. സെക്രട്ടറി ജി സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
ദേശാഭിമാനി 260811
ന്‍കിടക്കാര്‍ക്കായി കര്‍ഷകരെ ഭൂമിയില്‍ നിന്ന് ആട്ടിയിറക്കാനുള്ള ഭരണാധികാരികളുടെ ശ്രമത്തിനെതിരെ പ്രതിഷേധം അണപൊട്ടി.
ReplyDelete