ചെന്നൈ: രാജീവ്ഗാന്ധിയെ വധിച്ച കേസിലെ പ്രതികളുടെ വധശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തു. മുരുകന്‍ ,ശാന്തന്‍ , പേരറിവാളന്‍ എന്നിവരുടെ ശിക്ഷയാണ് മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ഇവരെ വധശിക്ഷക്കു വിധേയാരാക്കുന്നതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ചെന്നൈയിലും മറ്റും വലിയ പ്രതിഷേധങ്ങളുയര്‍ന്നിരുന്നു. ഒരു യുവതി പരസ്യമായി തീകൊളുത്തി മരിക്കുകയും ചെയ്തു. ശിക്ഷ നടപ്പാക്കിയാല്‍ പ്രശ്നങ്ങളുണ്ടാകുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. സെപ്റ്റംബര്‍ 9 നാണ് ശിക്ഷ നടപ്പാക്കാന്‍ നശ്ചയിച്ചിരുന്നത്. ഇവരുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയിരുന്നു. ഇതിനെതിരെയാണ് പ്രതികള്‍ അപ്പീല്‍ നല്‍കിയത്.വര്‍ഷങ്ങളായി ജയില്‍ശിക്ഷയനുഭവിക്കുന്നതിനാല്‍ ശിക്ഷാകാലയളവായി കണക്കാക്കണമെന്നാണ് മൂവരും ചേര്‍ന്ന് സമര്‍പ്പിച്ച ഹര്‍ജിയില്‍ സൂചിപ്പിച്ചിരിക്കുന്നത്. വെല്ലൂര്‍ സെന്‍ട്രല്‍ ജയിലിലാണ് മൂന്നുപ്രതികളും കഴിയുന്നത്.
ശിക്ഷ ഇളവുചെയ്യണമെന്നാവശ്യപ്പെട്ട് പ്രതികളുടെ മക്കള്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പ്രസിഡന്റും രാജീവിന്റെ ഭാര്യയുമായ സോണിയക്ക് കത്തയച്ചിരുന്നു. 1991 മെയ് 21 നാണ് ചെന്നൈക്കടുത്തെ ശ്രീപെരുംപുതൂരില്‍ രാജീവ് കൊല്ലപ്പെട്ടത്. 20 വര്‍ഷമായി പ്രതികള്‍ ജയിലിലാണ്. വധശിക്ഷയില്‍ നിന്നും ഇളവു നല്‍കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് നിയമസഭയിലും ഏകകണ്ഠമായി പ്രമേയമവതരിപ്പിച്ചിരുന്നു. കോണ്‍ഗ്രസ് ഒഴികെയുള്ള കക്ഷികള്‍ വധശിക്ഷക്കെതിരായി പ്രതികരിച്ചു.വധശിക്ഷ നടപ്പാക്കാനുള്ള തീരുമാനം വന്ന ഉടന്‍ തമിഴ്നാട്ടിലെയും മറ്റും വിവിധസംഘടനകള്‍ ശിക്ഷക്കെതിരായി രംഗത്തുവന്നു.
deshabhimani news
രാജീവ്ഗാന്ധിയെ വധിച്ച കേസിലെ പ്രതികളുടെ വധശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തു. മുരുകന്‍ ,ശാന്തന്‍ , പേരറിവാളന്‍ എന്നിവരുടെ ശിക്ഷയാണ് മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ഇവരെ വധശിക്ഷക്കു വിധേയാരാക്കുന്നതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ചെന്നൈയിലും മറ്റും വലിയ പ്രതിഷേധങ്ങളുയര്‍ന്നിരുന്നു
ReplyDelete