ന്യുഡല്‍ഹി: കൂടംകുളം ആണവ നിലയത്തിന്റെ ആദ്യ യൂണിറ്റ് ഏതാനം ആഴ്ചകള്‍ക്കുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് മോസ്‌കോയില്‍ പറഞ്ഞു. രണ്ടാമത്തെ യൂണിറ്റ് ആറു മാസങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കും. എന്നാല്‍ മൂന്നും നാലും യൂണിറ്റുകളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.
റഷ്യയിലെ ഓദ്യോഗിക സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ്‌വദേവുമായി ക്രെംലിനില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മോസ്‌കോയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഒന്നും രണ്ടും യൂണിറ്റുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത് സംബന്ധിച്ച കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പിട്ടു. എന്നാല്‍ മൂന്നും നാലും യൂണിറ്റുകള്‍ സംബന്ധിച്ച് കരാറുകളൊന്നും ഒപ്പുവച്ചിട്ടില്ല.
മൂന്നും നാലും യൂണിറ്റുകള്‍ സംബന്ധിച്ച് ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ തീരുമാനമാകുമെന്ന് റഷ്യന്‍ ഉദ്യോഗസ്ഥര്‍ ക്രെംലിന്‍ കൂടിക്കാഴ്ചയ്ക്ക് മുന്‍പ് പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ കൂടിക്കാഴ്ചയില്‍ അത് സംഭവിച്ചില്ല. കൂടംകുളത്ത് നടക്കുന്ന ആണവ നിലയ വിരുദ്ധ സമരങ്ങള്‍ ക്രെംലിന്‍ ചര്‍ച്ചയിലും തുടര്‍ന്നുള്ള വാര്‍ത്താ സമ്മേളനത്തിലും വിഷയമായിരുന്നു. ഈ പ്രശ്‌നത്തിന് വേണ്ടവിധത്തില്‍ പരിഹാരം കാണുമെന്നാണ് പ്രധാനമന്ത്രി ചോദ്യത്തിന് മറുപടിയായി പ്രതികരിച്ചത്. ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയുള്ള കൂടംകുളം പദ്ധതി പൂര്‍ത്തിയാക്കുന്നതില്‍ ഇരു രാജ്യങ്ങളും പ്രതിജ്ഞാബന്ധമാണെന്നും മന്‍മോഹന്‍ സിംഗ് സൂചിപ്പിച്ചു. കാലത്തിന്റെ പരീക്ഷണങ്ങളെ ജയിച്ചതാണ് ഇന്ത്യ-റഷ്യ ആണവ സഹകരണ ബന്ധമെന്ന് പറഞ്ഞ മന്‍മോഹന്‍ ആണവ സുരക്ഷയുടെ കാര്യത്തിലും ഇരുകൂട്ടരും പ്രതിജ്ഞാബദ്ധരായിരിക്കുമെന്നും വ്യക്തമാക്കി.
കൂടംകുളത്ത് 72 മണിക്കൂര്‍ ദുഃഖാചരണം
ചെന്നൈ: ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ റഷ്യന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കൂടംകുളം ആണവ നിലയ വിരുദ്ധ സമരസമിതിയുടെ ആഭിമുഖ്യത്തില്‍ കൂടംകുളത്തെ പത്ത് ഗ്രാമങ്ങളില്‍ 72 മണിക്കൂര്‍ ദുഃഖാചരണ പരിപാടി നടക്കുന്നു. റഷ്യ സന്ദര്‍ശിച്ച് പുതിയ രണ്ട് ആണവ നിലയങ്ങള്‍ക്ക് കരാര്‍ ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയില്‍ പ്രതിഷേധിച്ചാണ് 72 മണിക്കൂര്‍ ദുഃഖാചരണ പരിപാടി നടക്കുന്നത്.
പത്തു ഗ്രാമങ്ങളിലെ വീടുകള്‍ക്ക് മുമ്പിലും കൂടംകുളത്തെ വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ക്കു മുമ്പിലും തദ്ദേശവാസികള്‍ കരിങ്കൊടികെട്ടിയാണ് മന്‍മോഹന്‍സിംഗിന്റെ റഷ്യ സന്ദര്‍ശന പരിപാടിയില്‍ തങ്ങള്‍ക്കുള്ള പ്രതിഷേധം അറിയിക്കുന്നത്.
ആദ്യഘട്ട ഉപവാസസമരം 123-ാം ദിവസത്തേക്കും രണ്ടാംഘട്ട സമരം 61 ദിവസത്തേക്കും കടന്ന ഇന്നലെ കൂടംകുളം ആണവനിലയം അടച്ചുപൂട്ടുന്നതുവരെ സമരം തുടരുമെന്നും സമരസമിതി കണ്‍വീനര്‍ ഉദയകുമാര്‍ അറിയിച്ചു.
janayugom 171211
ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ റഷ്യന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കൂടംകുളം ആണവ നിലയ വിരുദ്ധ സമരസമിതിയുടെ ആഭിമുഖ്യത്തില്‍ കൂടംകുളത്തെ പത്ത് ഗ്രാമങ്ങളില്‍ 72 മണിക്കൂര്‍ ദുഃഖാചരണ പരിപാടി നടക്കുന്നു. റഷ്യ സന്ദര്‍ശിച്ച് പുതിയ രണ്ട് ആണവ നിലയങ്ങള്‍ക്ക് കരാര്‍ ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയില്‍ പ്രതിഷേധിച്ചാണ് 72 മണിക്കൂര്‍ ദുഃഖാചരണ പരിപാടി നടക്കുന്നത്.
ReplyDelete