ശ്രീകണ്ഠപുരം: സംസ്ഥാനത്ത് കാര്‍ഷികപ്രതിസന്ധിയെ തുടര്‍ന്ന് കടക്കെണിയിലായ ഒരു കര്‍ഷകന്‍കൂടി ജീവനൊടുക്കി. കണ്ണൂര്‍ ശ്രീകണ്ഠപുരം പ്ടാരി സ്വദേശി ജോസുകുട്ടി ഒറവക്കുഴിയിലാ(50)ണ് വീട്ടുപറമ്പിലെ റബര്‍മരത്തില്‍ തൂങ്ങിമരിച്ചത്. കണ്ണൂര്‍ ജില്ലയില്‍ ഒരു മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ കര്‍ഷക ആത്മഹത്യയാണിത്. ഇതോടെ, കഴിഞ്ഞ രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് കടക്കെണിയില്‍പ്പെട്ട് ജീവനൊടുക്കിയ കര്‍ഷകരുടെ എണ്ണം പതിനേഴായി.
റബര്‍കൃഷിക്കായി ജോസുകുട്ടിയും ഭാര്യ മോളിയും കൂട്ടുംമുഖം സര്‍വീസ് സഹകരണ ബാങ്കിന്റെ ചെരിക്കോട് ശാഖയില്‍നിന്ന് അഞ്ചുലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഉല്പാദനം കുറഞ്ഞതിനെ തുടര്‍ന്ന് ഒരാഴ്ചയായി ടാപ്പിങ് നടത്തിയിരുന്നില്ല. കുടിശ്ശിക അടയ്ക്കാന്‍ ബാങ്കില്‍നിന്ന് നോട്ടീസ് ലഭിച്ചിരുന്നു. മണ്ണേരി കള്ളുഷാപ്പിലെ പാചകക്കാരനായിരുന്ന ജോസുകുട്ടി അതുപേക്ഷിച്ചാണ് റബര്‍ കൃഷിയിലേക്കു തിരിഞ്ഞത്. മക്കള്‍ : ജോബി, ജിന്‍സ്.
deshabhimani 051211
കണ്ണൂര്‍ ജില്ലയില്‍ ഒരു മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ കര്‍ഷക ആത്മഹത്യയാണിത്. ഇതോടെ, കഴിഞ്ഞ രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് കടക്കെണിയില്‍പ്പെട്ട് ജീവനൊടുക്കിയ കര്‍ഷകരുടെ എണ്ണം പതിനേഴായി.
ReplyDelete