ന്യൂയോര്‍ക്ക്: വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്പ്രക്ഷോഭം ന്യൂയോര്‍ക്ക് സര്‍വകലാശാലയില്‍ പഠനവിഷയമാവുന്നു. അടുത്ത സെമസ്റ്ററില്‍ ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനുമായി രണ്ടു കോഴ്സാണ് ന്യൂയോര്‍ക്ക് സര്‍വകലാശാലയുടെ സാമൂഹ്യ, സാംസ്കാരിക വിശകലന വകുപ്പ് പ്രക്ഷോഭത്തെക്കുറിച്ച് പഠിക്കാന്‍ ഒരുക്കിയിരിക്കുന്നത്. സംസ്കാരവും സമ്പത്തും : എന്തുകൊണ്ട് വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ - എന്ന പേരില്‍ അമേരിക്കന്‍ സ്റ്റഡീസ്, ജെന്‍ഡര്‍ ആന്‍ഡ് സെക്ഷ്വാലിറ്റി പഠനത്തിനും മെട്രോപ്പൊലിറ്റന്‍ പഠനങ്ങള്‍ക്കുമാണ് ബിരുദം നല്‍കുന്നത്. സര്‍വകലാശാല വിദ്യാര്‍ഥികളുടെ പത്രമായ വാഷിങ്ടണ്‍ സ്ക്വയര്‍ ന്യൂസ് പറയുന്നത് ഈ കോഴ്സ് പ്രതിഷേധ പ്രസ്ഥാനത്തെപറ്റി ആഴത്തില്‍ പഠിക്കുമെന്നും വായ്പയുടെ ചരിത്രവും രാഷ്ട്രീയവും വിശകലനം ചെയ്യുമെന്നുമാണ്. സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ വകുപ്പിലെ പ്രൊഫസര്‍ ലിസാ ഡുഗ്ഗണ് ആണ് കോഴ്സുകള്‍ നയിക്കുക.
ഈ വിഷയത്തെപ്പറ്റി സര്‍വകലാശാല പാഠ്യപദ്ധതിയില്‍ വിശദീകരിക്കുന്നത് ഇപ്രകാരമാണ് : സാമ്പത്തികവും സാമൂഹ്യവും ആയ അസമത്വങ്ങളോടുള്ള ജനകീയ എതിര്‍പ്പുകളും ധനത്തോടൂള്ള അത്യാര്‍ത്തിയും ഉന്നതസ്ഥാനത്തിരിക്കുന്ന ആളുകളുടെ വഴിതെറ്റിയ ഇടപെടലുകളോടുള്ള വിയോജിപ്പും എടുത്തുകാട്ടിക്കൊണ്ട് വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്പ്രസ്ഥാനം അമേരിക്കയുടെ മൊത്തത്തിലുള്ള ശ്രദ്ധാകേന്ദ്രമായി മാറുകയാണ്. ഈ കോഴ്സ് ഇതിനെ പശ്ചാത്തലമായി എടുത്തുകൊണ്ട് സമ്പത്തിന്റെ നീണ്ട ചരിത്രവും ചരിത്രാതീത കാലംമുതല്‍ ഇന്നുവരെയുള്ള സാമ്രാജ്യങ്ങളുടെയും മറ്റ് ഭഭരണകൂടങ്ങളുടെയും സമ്പത്തും ഭഭരണകൂടങ്ങളുടെമേല് ധനത്തിന്റെ ശക്തിയും പഠിക്കും. ഇതോടൊപ്പം സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ, സാമ്പത്തിക അസമത്വങ്ങളുടെ ഉറവിടവും ഭവിഷ്യത്തും വിശകലനംചെയ്യും. ഭഭരണകൂടമാറ്റങ്ങള് , ഇതിനു കാരണമാകുന്ന സാഹചര്യങ്ങള്‍ എന്നിവയെപ്പറ്റിയും വിശദമായ അന്വേഷണം നടത്തും.
വിദ്യാഭ്യാസ വായ്പ എടുത്ത് ജീവിതം മുഴുവന്‍ കടത്തില്‍ മുങ്ങുന്നത് വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ പ്രക്ഷോഭത്തില്‍ ഉന്നയിക്കുന്ന പ്രധാന വിഷയമാണ്. ഇത് പാഠ്യപദ്ധതിയില്പെടുത്തുന്നതോടെ സമരം എടുത്തുപറയുന്ന ഒരു ശതമാനത്തിന് 99 ശതമാനത്തെപ്പറ്റി പഠിക്കാന്‍ അവസരം ലഭിക്കുകയാണ്. അമേരിക്കയില്‍ ലാഭേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്ന വലിയ സ്വകാര്യ സര്‍വകലാശാലകളില്‍ ഒന്നാണ് തോമസ് ജഫേഴ്സണ്‍ പ്രസിഡന്റായിരിക്കെ ധനകാര്യ സെക്രട്ടറിയായിരുന്ന ആല്‍ബര്‍ട്ട് ഗലാറ്റിന് 1831ല്‍ സ്ഥാപിച്ച ന്യൂയോര്‍ക്ക് സര്‍വകലാശാല. വിദ്യാര്‍ഥികള്‍ പഠിക്കാന്‍ സാമ്പത്തിക സഹായം ആവശ്യപ്പെട്ട്് 2009 ഫെബ്രുവരിയില്‍ ഈ സര്‍വകലാശാലയില്‍ പിടിച്ചെടുക്കല്പ്രക്ഷോഭം നടത്തിയിരുന്നു.
റജി പി ജോര്‍ജ് deshabhimani 141211
വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്പ്രക്ഷോഭം ന്യൂയോര്‍ക്ക് സര്‍വകലാശാലയില്‍ പഠനവിഷയമാവുന്നു. അടുത്ത സെമസ്റ്ററില്‍ ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനുമായി രണ്ടു കോഴ്സാണ് ന്യൂയോര്‍ക്ക് സര്‍വകലാശാലയുടെ സാമൂഹ്യ, സാംസ്കാരിക വിശകലന വകുപ്പ് പ്രക്ഷോഭത്തെക്കുറിച്ച് പഠിക്കാന്‍ ഒരുക്കിയിരിക്കുന്നത്. സംസ്കാരവും സമ്പത്തും : എന്തുകൊണ്ട് വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ - എന്ന പേരില്‍ അമേരിക്കന്‍ സ്റ്റഡീസ്, ജെന്‍ഡര്‍ ആന്‍ഡ് സെക്ഷ്വാലിറ്റി പഠനത്തിനും മെട്രോപ്പൊലിറ്റന്‍ പഠനങ്ങള്‍ക്കുമാണ് ബിരുദം നല്‍കുന്നത്. സര്‍വകലാശാല വിദ്യാര്‍ഥികളുടെ പത്രമായ വാഷിങ്ടണ്‍ സ്ക്വയര്‍ ന്യൂസ് പറയുന്നത് ഈ കോഴ്സ് പ്രതിഷേധ പ്രസ്ഥാനത്തെപറ്റി ആഴത്തില്‍ പഠിക്കുമെന്നും വായ്പയുടെ ചരിത്രവും രാഷ്ട്രീയവും വിശകലനം ചെയ്യുമെന്നുമാണ്. സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ വകുപ്പിലെ പ്രൊഫസര്‍ ലിസാ ഡുഗ്ഗണ് ആണ് കോഴ്സുകള്‍ നയിക്കുക.
ReplyDelete