പതിനാറാമത് ലോക ചലച്ചിത്രോത്സവം സംഘാടനത്തിലെ പാളിച്ചകള്‍ കൊണ്ടാണ് ശ്രദ്ധേയമായത്. കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുമെത്തിയ ചലചിത്ര പ്രണയികള്‍ നിരാശയോടെ മടങ്ങി.
കാസര്‍കോട്ടു നിന്നും വടകര നിന്നും തൊടുപുഴ നിന്നുമൊക്കെ ദേശാടനപക്ഷികളെപ്പോലെ സംഘങ്ങളായാണ് സിനിമാപ്രണയികള് വരുന്നത്. മലയാളത്തിന്റെ വിവിധ സംഭാഷണ ചാരുതയാല്‍ തലസ്ഥാന നഗരം നിറയും. പോകുന്നേരം നല്ല ചിത്രങ്ങള്‍ കണ്ട സന്തോഷവും വേര്‍പിരിയലിന്റെ വേദനയും, മുഖത്തുണ്ടാകും. ഇത്തവണയാകട്ടെ എല്ലാ സംഘങ്ങളും ചലചിത്രമേള അവസാനിക്കുന്നതിനു മുന്‍പുതന്നെ മടങ്ങിപ്പോയി.
ഡലിഗേറ്റ് പാസും ഫെസ്റ്റിവല്‍ ബുക്കും നല്കാന് വളരെ വൈകി. ബാല്‍ക്കണികള്‍ സിനിമാരംഗത്തെ സവര്‍ണര്‍ കയ്യടക്കിയത് വന്‍പ്രതിഷേധത്തിനു കാരണമായി. ആദിമധ്യാന്തത്തെ ഒഴിവാക്കിയത് ആഘാതമായി. ചലചിത്ര സ്നേഹികളുടെ നിര്‍ബന്ധത്തിനു വഴങ്ങി ആദിമധ്യാന്തം പ്രദര്‍ശിപ്പിച്ചതു വഴി സംഘാടകരുടെ സൗന്ദര്യരഹിതമായ കാഴ്ചപ്പാട് കാണികള്‍ക്കും ബോധ്യമായി. എതിര്‍പ്പുകള്‍ക്കു മുന്നില്‍ വഴങ്ങാനുള്ള സന്നദ്ധതയ്ക്ക് അഭിനന്ദനം.
പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ ചിത്രമായിരുന്നു പെയിന്റിംഗ് ലസണ്‍. തിയേറ്ററുകള്‍ നിറഞ്ഞു കവിഞ്ഞ ജനക്കൂട്ടം. ചില ഉദ്യോഗസ്ഥര്‍ക്കുവേണ്ടി അവിടെ സീറ്റുപിടിച്ചിട്ടത് തിയേറ്ററിനുളളില്‍ പ്രതിഷേധത്തിന് ഇടയാക്കി. പിന്നിലെ സീറ്റില്‍ ഉദ്യോഗസ്ഥ ദുഷ്പ്രഭു വന്നിരിക്കുമ്പോള്‍ മലയാളം ലോകത്തിനു നല്കിയ അടൂര്‍ ഗോപാലകൃഷ്ണന് ഏറ്റവും മുന്നിലെ സീറ്റില്‍ സഹിച്ചിരുന്നു. കവികളും കലാകാരന്മാരും നിലത്തിരുന്നു. ചിലിയുടെ രാഷ്ട്രീയ പശ്ചാത്തലം വര്ണ്ണമാക്കിയ ഈ ചിത്രം പടിക്കെട്ടില്‍ നിന്നു കണ്ട നിരവധിപ്പേരില്‍ ഒരാള്‍ മുന്‍ വനം വകുപ്പുമന്ത്രി ബിനോയ് വിശ്വമായിരുന്നു. ഉദ്യോഗസ്ഥരുടെ ആര്‍ഭാടങ്ങള്‍ക്കപ്പുറം തറയിലിരുന്നും നിന്നും സിനിമാകാണുന്നത് ചലച്ചിത്രോത്സവത്തിന്റെ ചാരുതയാണ്.
ബോഡിപോലെ ജനശ്രദ്ധ ആകര്‍ഷിച്ച ചിത്രങ്ങള്‍ അസൗകര്യമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചത് പ്രശ്നങ്ങളുണ്ടാക്കി. സ്വകാര്യ തിയേറ്ററുകളിലെ കുറിയിട്ട സെക്യൂരിറ്റിക്കാര്‍ സിനിമാപ്രേമികളെ ശാരീരികമായി ആക്രമിക്കുക പോലുമുണ്ടായി.
രാഷ്ട്രീയ ചിത്രങ്ങള്‍ക്ക് സിനിമാ പ്രണയികള്‍ കണ്ണുകൊടുക്കുന്നില്ലെന്ന് ഈ മേളയും തെളിയിച്ചു. അലന്ഡെയെക്കുറിച്ചും ലുമുംബയെക്കുറിച്ചുമുള്ളചിത്രങ്ങള് മുന്‍മേളകളില്‍ ഉണ്ടായിരുന്നു. രാഷ്ട്രീയത്തെ ഗൗരവത്തോടെ കാണുന്ന ചെറു സദസ്സുമാത്രമേ ഈ സിനിമകള്‍ക്ക് ലഭിച്ചിരുന്നുള്ളൂ. ടുണീഷ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ ഭരണമാറ്റത്തിനിടയാക്കിയ ജനമുന്നേറ്റം അടയാളപ്പെടുത്തിയ ചിത്രങ്ങള്‍ക്ക് ഈ മേളയില്‍ ശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിഞ്ഞില്ല. ചൈനീസ് ഭരണകൂടത്തിന്റെ പ്രചാരണങ്ങളെ പരിഹസിച്ച കറുത്ത രക്തമെന്ന ചിത്രം ആവിഷ്ക്കാരരീതിയുടെ അനാകര്ഷകത മൂലം ആളുകളെ തിയേറ്ററില്‍ നിന്നും പുറത്തേക്കു പായിച്ചു. എന്നാല്‍ ലഞ്ച് എന്ന ചെറു ചിത്രത്തില്‍ ഒരു കഥാപാത്രം, പാകിസ്ഥാനില്‍ പോലും വനിത പ്രധാനമന്ത്രിയായി, തായ്ലന്റില് ഇനിയെന്ന് എന്ന രാഷ്ട്രീയ ചോദ്യം തന്ത്രപരമായി സന്നിവേശിപ്പിച്ചത് കൗതുകകരമായി.
ഫുട്ബോള്‍ പ്രമേയമായുള്ള ചിത്രങ്ങളായിരുന്നു ഈ മേളയുടെ സവിശേഷത. എസ്കോബാറിനെക്കുറിച്ചുള്ള ചിത്രം ധാരാളം കാണികളെ ആകര്‍ഷിച്ചു. എന്നാല്‍ ഈ ചിത്രങ്ങള്‍ ആകര്‍ഷിച്ചത് നല്ല സിനിമയെന്ന അര്‍ഥത്തിലായിരുന്നില്ല.
പതിനാറാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ ശ്രദ്ധേയമായ ചില ചിത്രങ്ങളിലെ വൃദ്ധ സാന്നിദ്ധ്യം കൗതുകകരമായി. ഫേസിംഗ് മിറര്‍ എന്ന ചിത്രം, ആണും പെണ്ണുമല്ലാത്ത മൂന്നാം മനുഷ്യാവസ്ഥ ഗൗരവത്തോടെ കൈകാര്യം ചെയ്തതിനാല്‍ ശ്രദ്ധേയമായി.
പൊതുവേ പരാജയപ്പെട്ട ഒരു ചലച്ചിത്രോത്സവത്തിന് കേരളം സാക്ഷിയായി.
janayugom 171211
പതിനാറാമത് ലോക ചലച്ചിത്രോത്സവം സംഘാടനത്തിലെ പാളിച്ചകള്‍ കൊണ്ടാണ് ശ്രദ്ധേയമായത്. കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുമെത്തിയ ചലചിത്ര പ്രണയികള്‍ നിരാശയോടെ മടങ്ങി.
ReplyDeleteകുറെ ഉപഗ്രഹങ്ങള്‍ ഇപ്പോള്‍ ഗണേശ കുമാരന്റെ കൂടെയും കൂടി ഫലം ഫിലിം ഫെസ്റിവല്‍ കുളമായി എന്നാലും ഗുണ്ട ഭാഷയില്‍ ആണ് പുള്ളി സംസാരിക്കുന്നത് സാംസ്കാരിക മന്ത്രി ആയി അല്ല
ReplyDeleteമലയാള സിനിമയിലെ പഴയ നായര്‍ ലോബി ഫിലിം ഫെസ്റിവല്‍ കയ്യടക്കി ഇവരോ ചത്ത കുതിരകള്‍ , കെ ആര് മോഹനനോ രാജീവ് കുമാറോ ഒക്കെ മര്യാദക്ക് നടത്തി വന്ന ഫെസ്റിവല്‍ കുളം ആക്കി , ഭരണം പിള്ളയെ തിരിച്ച എല്പ്പിക്കുന്നതാണ് ഗണേശനും നല്ലത് , ധിക്കാരം ഭരണാധികാരിയുടെ ലക്ഷണമല്ല ഈ റിസര്‍വേഷന്‍ ശരിയല്ല ഇന്റര്‍നെറ്റ് ആയാലും എന്ത് കുന്തം ആയാലും പാരലല്‍ ആയി കുറെ കമ്പി പടങ്ങള്‍ ഏതെങ്കിലും ഒരു തിയെടരില്‍ സ്ഥിരം ആയി പ്രദര്‍ശിപ്പിച്ചാല്‍ സെക്സ് കാണുന്നവര്‍ അവിടെ പോകും ക്ലാസിക്ക് കാണുന്നവര്‍ മട് പടങ്ങള്‍ കാണും , നിര്‍ബന്ധമായും സെക്സ് കണ്ടന്റ് കൂടുതല്‍ ഉള്ള പടങ്ങള്‍ ഫെസ്റിവലില്‍ ഉള്‍പ്പെടുത്താനും ശ്രമിക്കണം കാരണം അത് കാണാന്‍ വരുന്ന വലിയ ഒരു വിഭാഗം ഉണ്ട് അവരുടെ വരവും പോക്കും കാരണം മറ്റു സീരിയസ് പ്രേക്ഷകര്‍ക്ക് ദിസ്ടര്ബന്സ് അനുഭവപെടുന്നു
അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പങ്കെടുക്കാനത്തിയ ഡെലിഗേറ്റുകള്‍ക്ക് നേരെ വളന്റിയര്‍മാരുടെ നേതൃത്വത്തില്‍ വിവിധ തിയറ്ററില്‍ നടന്ന കൈയേറ്റങ്ങളില്‍ സെന്റര്‍ ഫോര്‍ ഫിലിം ജെന്റര്‍ ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസ് പ്രതിഷേധിച്ചു. ശ്രീവിശാഖ് തിയറ്ററില്‍ പ്രദര്‍ശനത്തിന് ബാല്‍ക്കണിക്കു പുറമേ താഴെയും സീറ്റുകള്‍ ഡെലിഗേറ്റുകള്‍ പോലുമല്ലാത്തവര്ക്ക് റിസര്‍വ് ചെയ്തത് ചോദ്യംചെയ്ത ഒരു വനിതാ ഡെലിഗേറ്റിനെ വളഞ്ഞുവച്ച് ഉപദ്രവിക്കാന്‍ ശ്രമിച്ച വളന്റിയര്‍മാരില്‍ നിന്ന് മോചിപ്പിക്കുന്നതിനിടയിലാണ് സാംസ്കാരിക പ്രവര്‍ത്തകനായ ലാല്‍സലാമിനു മര്‍ദനമേറ്റത്. വിഷയത്തില്‍ ഇടപെട്ട ഡെലിഗേറ്റുകളായ സുധീഷ് സുധാകര്‍ , സാഗര്‍ എന്നിവര്‍ക്കു നേരെയും കൈയേറ്റമുണ്ടായി. വളന്റിയര്‍മാരുടെ ഗുണ്ടായിസത്തിനെതിരെ ധര്‍ണയും പ്രതിഷേധവും കൈരളി തിയറ്ററിലേക്ക് മാര്‍ച്ചും നടത്തി. പ്രശ്ന പരിഹാരത്തിനു ചര്‍ച്ച പുരോഗമിക്കവേ വളന്റിയര്‍ സേനയുടെ തലവന്‍ കടന്നെത്തി ഭീഷണി മുഴക്കുകയുംചെയ്തു. ഗുണ്ടകളെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ടും ഫെസ്റ്റിവെലിന്റെ ജനകീയസ്വഭാവം നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടും സെന്റര്‍ ഫോര്‍ ഫിലിം ജെന്റര്‍ ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ കൈരളി തിയറ്റര്‍ അങ്കണത്തില്‍ ധര്‍ണയും ഒപ്പുശേഖരണവും സംഘടിപ്പിച്ചു.(deshabhimani)
ReplyDelete