പാര്‍ലമെന്റ് നിയമം പാസാക്കിയാല്‍ മൂന്നു മാസത്തിനകം ചട്ടങ്ങള്‍ക്ക് രൂപംനല്‍കണം. അസാധാരണ ഘട്ടങ്ങളില്‍ ആറുമാസം വരെ കാലാവധി നീട്ടിക്കൊടുക്കാം. എന്നാല്‍ , പല മന്ത്രാലയങ്ങളും നിയമങ്ങളില്‍ മാസങ്ങളും വര്‍ഷങ്ങളും കഴിഞ്ഞാണ് ചട്ടങ്ങള്‍ക്ക് രൂപംനല്കുന്നത്. 1996ലെ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് ബാങ്ക് ഭേദഗതി നിയന്ത്രണനിയമത്തിന് ചട്ടങ്ങള്‍ രൂപീകരിച്ചത് ആറുവര്‍ഷത്തിനു ശേഷമാണ്. 2003ലെ ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് നാലാം ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ രൂപീകരിച്ചതാകട്ടെ 11 മാസത്തിനു ശേഷവും. മൊത്തം 23 നിയമങ്ങളുടെ ചട്ടങ്ങളാണ് കാലാവധി കഴിഞ്ഞും രൂപീകരിക്കാതിരുന്നത്. കഴിഞ്ഞവര്‍ഷം പാസാക്കിയ ആണവബാധ്യതാ നിയമത്തിന്റെ ചട്ടങ്ങള്‍ വൈകിയത് വന്‍ വിവാദമുയര്‍ത്തിയിരുന്നു. രൂപീകരിച്ച ചട്ടങ്ങള്‍ പാര്‍ലമെന്റ് നടക്കുന്ന സമയമാണെങ്കില്‍ 15 ദിവസത്തിനകം സഭയുടെ മേശപ്പുറത്ത് വയ്ക്കണമെന്ന വ്യവസ്ഥയും മന്ത്രാലയങ്ങള്‍ പാലിക്കാറില്ല. പാര്‍ലമെന്റ് നടക്കാത്ത ഘട്ടത്തിലാണെങ്കില്‍ സഭാസമ്മേളനം തുടങ്ങുന്ന ഘട്ടത്തില്‍ തന്നെ ഇവ വയ്ക്കണം. ചട്ടങ്ങള്‍ രൂപീകരിക്കുമ്പോള്‍ അത് പരിശോധിച്ച് പരാതി നല്‍കാനുള്ള അവസരവും പലപ്പോഴും നല്‍കാറില്ല.
ചട്ടങ്ങളുടെ കരട് പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാനായി പ്രസിദ്ധപ്പെടുത്തണമെന്നാണ് പാര്‍ലമെന്ററി രീതി. പല മന്ത്രാലയവും ചട്ടങ്ങള്‍ രൂപീകരിക്കുന്നത് അശ്രദ്ധവും നിയമത്തിന്റെ ഗുണങ്ങള്‍ ചോര്‍ത്തിക്കളയുന്ന രീതിയിലാണെന്നും സമിതി റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ഒരു നിയമത്തിന്റെ ചട്ടത്തില്‍ 24 തെറ്റ് കണ്ടെത്തിയതായി പി കരുണാകരന് പറഞ്ഞു. വ്യക്തതയോടെ ലളിതമായ ചട്ടങ്ങള്‍ രൂപീകരിക്കുന്നതില്‍ പല മന്ത്രാലയവും ശ്രദ്ധിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. സമിതി മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിലും മന്ത്രാലയം ശ്രദ്ധിക്കാറില്ലെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. ഈ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ പാര്‍ലമെന്ററി മന്ത്രാലയത്തിന് കഴിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവ നടപ്പാക്കാന്‍ പ്രത്യേക സംവിധാനം വേണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
deshabhimani 171211
പാര്‍ലമെന്റില്‍ പാസാക്കുന്ന നിയമങ്ങളുടെ ഭാഗമായുള്ള ചട്ടങ്ങള്‍ക്ക് യഥാസമയം രൂപംനല്കാത്തതിന് കേന്ദ്ര സര്‍ക്കാരിനെ പാര്‍ലമെന്ററി സമിതി രൂക്ഷമായി വിമര്‍ശിച്ചു. സിപിഐ എം ലോക്സഭാ ഉപനേതാവ് പി കരുണാകരന് ചെയര്‍മാനായുള്ള അനുബന്ധ നിയമനിര്‍മാണ (സബോര്‍ഡിനേറ്റ് ലെജിസ്ലേഷന്) സമിതി വെള്ളിയാഴ്ച ലോക്സഭയില്‍ അവതരിപ്പിച്ച 31-ാം റിപ്പോര്‍ട്ടിലാണ് വിവിധ മന്ത്രാലയങ്ങളെ രൂക്ഷമായി വിമര്‍ശിക്കുന്നത്.
ReplyDelete