കാസര്‍കോട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി പ്രഹസനമായി ജില്ലയിലെ ജനങ്ങളെ അവഹേളിക്കുന്നതായെന്ന് സിപിഐ എം ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന് പ്രസ്താവനയില്‍ പറഞ്ഞു.
രാഷ്ട്രീയ മുതലെടുപ്പിനായുള്ള പരിപാടി ജനങ്ങള്‍ക്ക് ദുരിതമാണുണ്ടാക്കിയത്. സ്വന്തം പാര്‍ടിയും എന്‍ജിഒ അസോസിയേഷനും തയ്യാറാക്കി നല്കുന്ന അപേക്ഷകള്‍ക്ക് മുന്‍ഗണന നല്‍കുന്നതായി ജനസമ്പര്‍ക്ക പരിപാടി അധഃപതിച്ചു. അപേക്ഷകര്‍ക്ക് മുഖ്യമന്ത്രിയെ നേരില്‍കണ്ട് പരാതി നല്‍കാമെന്ന് അറിയിച്ചിരുന്നെങ്കിലും ആയിരക്കണക്കിന് സാധാരണക്കാരാണ് അതിന് സാധിക്കാതെ മടങ്ങിപ്പോയത്. കോണ്‍ഗ്രസിന്റെയും എന്‍ജിഒ അസോസിയേഷന്റെയും നേതാക്കളാണ് മുഖ്യമന്ത്രിക്ക് പകരം അപേക്ഷ വാങ്ങിവച്ചത്. ഇത്തരം അപേക്ഷകളില്‍ തുടര്‍നടപടി സംബന്ധിച്ച് മറുപടിയില്ല- പ്രസ്താവനയില്‍ വ്യക്തമാക്കി.
അത്യാസന്ന രോഗികളെ കൊണ്ടുവന്നത് ക്രൂരത: ബാബു എം പാലിശേരി
തൃശൂര്‍ : ജനസമ്പര്‍ക്ക പരിപാടിക്ക് കൊഴുപ്പുകൂട്ടാന്‍ ആശുപത്രികളില്‍ ഐസിയുകളിലും വെന്റിലേറ്ററിലും അത്യാസന്ന നിലയില്‍ കിടന്ന രോഗികളെ കോര്പറേഷന് മൈതാനത്തിലേക്ക് കൊണ്ടുവന്നത് അത്യന്തം ക്രൂരതയാണെന്ന് ബാബു എം പാലിശേരി എംഎല്‍എ.
രോഗികള്‍ക്ക് അണുബാധയേറ്റ് അപകടാവസ്ഥയിലാകുന്ന സാധ്യത പോലും കാര്യമാക്കാതെ കോണ്‍ഗ്രസ് നേതാക്കള്‍ ആംബുലന്‍സിലേക്ക് തള്ളിക്കയറുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഒപ്പം നിന്ന് ഫോട്ടോ എടുക്കാനുള്ള മത്സരത്തില്‍ പലരും രോഗികളെ മറന്നു. കോമയിലായിലായിരുന്ന സുബ്രഹ്മണ്യന് എന്ന രോഗിയെയും മുഖ്യമന്ത്രിയുടെ മുമ്പിലെത്തിച്ചു. തന്റെ മുന്നില്‍ നടക്കുന്നതൊന്നും പാവം രോഗി അറിഞ്ഞില്ല. ഈ അവസ്ഥയിലുള്ള രോഗിയുമായി മുഖ്യമന്ത്രിയും കോണ്‍ഗ്രസുകാരും എന്തു രോഗ വിവരം ചര്‍ച്ച ചെയ്യാനാണ്. ദൈന്യാവസ്ഥയിലുള്ള രോഗികളുടെ അടുത്തേക്ക് മുഖ്യമന്ത്രിക്ക് പോകാനായില്ലങ്കില്‍ ഉദ്യോഗസ്ഥരെ അയച്ച് സഹായം എത്തിക്കുകയാണ് വേണ്ടത്. അതിനു പകരം അവരെ തന്റെ അടുത്തേക്ക് കൊണ്ടുവരണമെന്ന് ശഠിക്കുന്നത് തെറ്റാണ്. ഇത്തരം നടപടി ആവര്‍ത്തിക്കില്ലന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കണം. അല്ലെങ്കില്‍ ജനസമ്പര്‍ക്കം ജനദ്രോഹമായി മാറുമെന്നും എംഎല്‍എ പ്രസ്താവനയില്‍ പറഞ്ഞു.
deshabhimani 181211
രാഷ്ട്രീയ മുതലെടുപ്പിനായുള്ള പരിപാടി ജനങ്ങള്‍ക്ക് ദുരിതമാണുണ്ടാക്കിയത്. സ്വന്തം പാര്‍ടിയും എന്‍ജിഒ അസോസിയേഷനും തയ്യാറാക്കി നല്കുന്ന അപേക്ഷകള്‍ക്ക് മുന്‍ഗണന നല്‍കുന്നതായി ജനസമ്പര്‍ക്ക പരിപാടി അധഃപതിച്ചു. അപേക്ഷകര്‍ക്ക് മുഖ്യമന്ത്രിയെ നേരില്‍കണ്ട് പരാതി നല്‍കാമെന്ന് അറിയിച്ചിരുന്നെങ്കിലും ആയിരക്കണക്കിന് സാധാരണക്കാരാണ് അതിന് സാധിക്കാതെ മടങ്ങിപ്പോയത്. കോണ്‍ഗ്രസിന്റെയും എന്‍ജിഒ അസോസിയേഷന്റെയും നേതാക്കളാണ് മുഖ്യമന്ത്രിക്ക് പകരം അപേക്ഷ വാങ്ങിവച്ചത്. ഇത്തരം അപേക്ഷകളില്‍ തുടര്‍നടപടി സംബന്ധിച്ച് മറുപടിയില്ല
ReplyDelete