Thursday, December 15, 2011

സാംസ്കാരിക സ്ഥാപനങ്ങളുടെ മത്സരം വിവാദമാകുന്നു

സാംസ്കാരിക വകുപ്പിനു കീഴിലെ സാഹിത്യ അക്കാദമിയും ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടും തൃശൂരില്‍ ഒരേ സമയത്ത് പുസ്തകമേള സംഘടിപ്പിക്കുന്നത് വിവാദമായി. സാഹിത്യ അക്കാദമി പുസ്തകമേള പ്രഖ്യാപിച്ചതിനു പിന്നാലെയാണ്, പതിവായി കോഴിക്കോട് പുസ്തകമേള നടത്തുന്ന ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് അവിടുത്തെ മേള ഉപേക്ഷിച്ച് തൃശൂരില്‍ നടത്താന്‍ നിശ്ചയിച്ചത്. സാഹിത്യ അക്കാദമി ജനുവരി രണ്ടുമുതല്‍ 12 വരെ അക്കാദമി അങ്കണത്തിലാണ് പുസ്തകമേള സംഘടിപ്പിക്കുന്നത്. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് നാലുമുതല്‍ 13 വരെ തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലും മേള സംഘടിപ്പിക്കും. തങ്ങള്‍ മേള പ്രഖ്യാപിച്ചതിനു പിന്നാലെ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടും ഇവിടെ മേള പ്രഖ്യാപിച്ചത് സാഹിത്യ അക്കാദമി അധികൃതരില്‍ അമര്‍ഷം സൃഷ്ടിച്ചിട്ടുണ്ട്. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പതിവു മേള ഉപേക്ഷിക്കുന്നതിനെതിരെ കോഴിക്കോടും വിമര്‍ശം ശക്തമാണ്.

എല്‍ഡിഎഫ് ഭരണകാലത്ത് 2007 മുതല്‍ കോഴിക്കോട് പതിവായി സംഘടിപ്പിച്ച പുസ്തകമേളയാണ് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് കാരണമൊന്നും പറയാതെ തൃശൂരിലേക്കു മാറ്റിയത്. സാമ്പത്തിക നഷ്ടത്തിന്റെ പേരിലാണ് മേള മാറ്റിയതെന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് വിശദീകരിക്കുന്നത്. എന്നാല്‍ ഭാഷയെ പോഷിപ്പിക്കുന്നതിനുള്ള സര്‍ക്കാര്‍സ്ഥാപനം ലാഭനഷ്ട കണക്ക് എടുക്കുന്നതെന്തിനെന്നാണ് പുസ്തകപ്രേമികള്‍ ചോദിക്കുന്നു. അക്കാദമിയോട് ആലോചിക്കാതെയാണ് തങ്ങള്‍ തീരുമാനിച്ച തീയതിയില്‍തന്നെ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടും തൃശൂരില്‍ പുസ്തകമേള നടത്തുന്നതെന്ന് സാഹിത്യ അക്കാദമിയുടെ മുതിര്‍ന്ന ഭാരവാഹി പറഞ്ഞു. അക്കാദമി മൂന്നുമാസം മുമ്പ് നിശ്ചയിച്ച കലണ്ടര്‍ പ്രകാരമാണ് സ്വന്തം സ്ഥലത്ത് സാഹിത്യോത്സവത്തിന്റെ ഭാഗമായി പുസ്തകമേള തീരുമാനിച്ചത്. ഇതിന്റെ സംഘാടകസമിതിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രതിനിധികളും പങ്കെടുത്തിരുന്നു. എന്നാല്‍ , ഇതെല്ലാം അറിഞ്ഞിരുന്നിട്ടും സംസ്ഥാനത്ത് എവിടെയും പുസ്തകമേള നടത്താവുന്ന ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഏതാണ്ട് ഇതേ തീയതിയില്‍ തൃശൂരില്‍ത്തന്നെ മേള സംഘടിപ്പിക്കുന്നത് ആശ്ചര്യമുണ്ടാക്കുന്നതായും അദ്ദേഹം പറഞ്ഞു.
(ഷഫീഖ് അമരാവതി)

deshabhimani 151211

1 comment:

  1. സാംസ്കാരിക വകുപ്പിനു കീഴിലെ സാഹിത്യ അക്കാദമിയും ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടും തൃശൂരില്‍ ഒരേ സമയത്ത് പുസ്തകമേള സംഘടിപ്പിക്കുന്നത് വിവാദമായി. സാഹിത്യ അക്കാദമി പുസ്തകമേള പ്രഖ്യാപിച്ചതിനു പിന്നാലെയാണ്, പതിവായി കോഴിക്കോട് പുസ്തകമേള നടത്തുന്ന ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് അവിടുത്തെ മേള ഉപേക്ഷിച്ച് തൃശൂരില്‍ നടത്താന്‍ നിശ്ചയിച്ചത്. സാഹിത്യ അക്കാദമി ജനുവരി രണ്ടുമുതല്‍ 12 വരെ അക്കാദമി അങ്കണത്തിലാണ് പുസ്തകമേള സംഘടിപ്പിക്കുന്നത്. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് നാലുമുതല്‍ 13 വരെ തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലും മേള സംഘടിപ്പിക്കും. തങ്ങള്‍ മേള പ്രഖ്യാപിച്ചതിനു പിന്നാലെ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടും ഇവിടെ മേള പ്രഖ്യാപിച്ചത് സാഹിത്യ അക്കാദമി അധികൃതരില്‍ അമര്‍ഷം സൃഷ്ടിച്ചിട്ടുണ്ട്. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പതിവു മേള ഉപേക്ഷിക്കുന്നതിനെതിരെ കോഴിക്കോടും വിമര്‍ശം ശക്തമാണ്.

    ReplyDelete